7 October 2024

ഹാപ്പി ബെർത്ത്‌ഡേ എവെരിവൺ; അമ്മക്കും നാല് പെൺമക്കൾക്കും ഒരേ ദിവസം ജന്മദിനം

യുഎസിലെ സൗത്ത് കരോലിനയിൽ നിന്നുള്ള 35 വയസ്സുള്ള ക്രിസ്റ്റൻ ലാമ്മെർട്ടിന് നാല് പെൺമക്കളാണ് ഉള്ളത്. നാലുപേരും വ്യത്യസ്ത പ്രായക്കാരാണെങ്കിലും നാലു പേരെയും ഒരുമിച്ചു നിർത്തുന്ന മറ്റൊരു കൗതുകമുണ്ട്. ഇവർ നാലുപേരും ജന്മദിനം പങ്കിടുന്നത് ഒരേ ദിവസം. അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കാവുന്ന ഈ കാര്യത്തെ തങ്ങളുടെ മഹാഭാഗ്യമായാണ് ഈ അമ്മയും മക്കളും കാണുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 25 -നാണ് ക്രിസ്റ്റൻ ലാമ്മെർട്ട് നാലാം തവണ അമ്മയായത്.

‘വാലന്‍റീന’ എന്ന പേരിട്ട ആ കുഞ്ഞിനെ മുൻ വർഷങ്ങളിൽ ഇതേ ദിവസത്തിൽ ജനിച്ച മൂന്ന് ചേച്ചിമാരാണ് വരവേറ്റത്. ഒൻപതുകാരി സോഫിയ, ആറ് വയസ്സുകാരി ജിയുലിയാന, പിന്നെ മൂന്ന് വയസ്സുകാരി മിയയും. തന്‍റെ മക്കളുടെ ജനന ദിവസത്തിലെ ഈ ഒരുമയെ ക്രിസ്റ്റൻ ഒരു ‘എക്സ്ക്ലൂസീവ് യാദൃശ്ചികത’ എന്നാണ് വിശേഷിപ്പിച്ചത്. തന്‍റെ ഏറ്റവും പ്രിയപ്പെട്ട നായയുടെ ജന്മദിനം ഓഗസ്റ്റ് 25-ന് ആയിരുന്നുവെന്ന് ക്രിസ്റ്റിൻ പറയുന്നു.

10 വർഷങ്ങൾക്ക് മുമ്പ് ഒരു ഓഗസ്റ്റ് 25 -നാണ് തന്‍റെ മൂത്ത മകൾ സോഫിയ ജനിച്ചതെന്നും അവർ വ്യക്തമാക്കി. വീണ്ടും മൂന്ന് തവണ കൂടി ഓഗസ്റ്റ് 25 തന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനമായി മാറിയെന്നാണ് ക്രിസ്റ്റിൻ സന്തോഷത്തോടെ പങ്കുവയ്ക്കുന്നത്.

ഇത്തരത്തിൽ ഒരു ഭാഗ്യം ഒരുപക്ഷേ ബില്യണിൽ ഒരാൾക്ക് മാത്രമായിരിക്കാം ലഭിക്കുകയെന്നും അവർ കൂട്ടിച്ചേർത്തു. ഇത്തരത്തിൽ ഒരു കാര്യം ഒരിക്കലും താനോ ഭർത്താവ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നും യാദൃശ്ചികമായി സംഭവിച്ചതാണെന്നുമാണ് ക്രിസ്റ്റിൻ പറയുന്നത്.

Share

More Stories

മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു; സിനിമയുടെ ചിത്രീകരണം അടുത്ത മാസം മുതല്‍

0
മലയാളത്തില്‍ ബിഗ് എമ്മുകള്‍ വീണ്ടും ഒന്നിക്കുന്നു. പതിനാറ് കൊല്ലത്തിന് ശേഷമാണ് മുഴുനീള കഥാപാത്രങ്ങളായി ഇരുവരും ഒന്നിച്ച് എത്തുന്നത്. മഹേഷ് നാരായണനാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് നവംബര്‍...

2.17 കോടി വ്യാജ മൊബൈല്‍ കണക്ഷനുകള്‍ വിച്ഛേദിക്കും; സൈബർ ക്രൈമിന് പൂട്ടിടും

0
വ്യാജ രേഖകള്‍ ഉപയോഗിച്ച് എടുത്തതും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്തതുമായ 2.17 കോടി മൊബൈല്‍ നമ്പറുകള്‍ വിച്ഛേദിക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു. ടെലികോം സേവനദാതാക്കളെ കർശന നിർദ്ദേശങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതമാക്കുന്ന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന്...

ദുൽഖറിന് ഇത് ബെസ്റ്റ് ടൈം; ജൂനിയർ എൻടിആറിൻ്റെ ‘ദേവര’ കേരളത്തിൽ ഹിറ്റടിച്ചു

0
ജൂനിയർ എൻടിആറിനെ നായകനാക്കി കൊരട്ടാല ശിവ സംവിധാനം ചെയ്‌ത ചിത്രമാണ് 'ദേവര പാർട്ട് 1'. ചിത്രം ആഗോള ബോക്‌സ് ഓഫീസിൽ 400 കോടിയും കടന്നു ദേവര മുന്നേറുമ്പോൾ കേരളത്തിലും ചിത്രത്തിന് നേട്ടമുണ്ടാക്കാനായി എന്നാണ്...

പൈലറ്റുമാരില്ലാതെ പറക്കും എഐ വിമാനങ്ങൾ: ലോകത്തെ ആദ്യ ആശയവുമായി എമ്പ്രാർ

0
പൈലറ്റുമാരില്ലാതെ യാത്രാവിമാനങ്ങള്‍ പറത്താനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള ആലോചനകൾ ശക്തമാകുന്നു. ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അധിഷ്ഠിത വിമാനങ്ങൾ കൊണ്ട് വിപ്ലവം സൃഷ്ടിക്കാനുള്ള ശ്രമങ്ങളിലാണ് ഫ്ലോറിഡയിലെ എയ്‌റോസ്‌പേസ് വമ്പന്മാരായ എമ്പ്രാർ. ലോകത്തെ ആദ്യ പൈലറ്റില്ലാത്ത എഐ...

ഒരു കുട്ടിയുടെ വായിൽ കണ്ടെത്തിയത് 526 പല്ലുകൾ; ‘കോമ്പൗണ്ട് കോമ്പോസിറ്റ് ഓഡോണ്ടോമ’ രോഗമാണെന്ന് ഡോക്ടർമാർ

0
2019 ജൂലായ് മാസത്തിലാണ് ദന്ത പരിചരണ രംഗത്തെ വിശ്വസിക്കാൻ കഴിയാത്ത ഈ സംഭവം. താടിയെല്ല് വേദനയെക്കുറിച്ച് പരാതിപ്പെട്ട ഏഴുവയസ്സുള്ള ഒരു ഇന്ത്യൻ ആൺകുട്ടിയുടെ വായിൽ 526 പല്ലുകൾ ഉണ്ടെന്ന് ആശുപത്രിയിൽ ചികിത്സിച്ച ഡോക്ടർ...

കുമയോൺ ഹിമാലയ പർവതങ്ങളിൽ മയിലിനെ കണ്ടെത്തി; ഗവേഷകർക്ക് ആശങ്ക

0
ബാഗേശ്വരിലെ (കുമയോൺ ഹിമാലയം) 6500 അടി ഉയരത്തിലുള്ള പർവതപ്രദേശങ്ങളിൽ മയിലിനെ കണ്ടെത്തിയ സംഭവം വന്യജീവി ഗവേഷകർക്കിടയിൽ ചർച്ചയാകുന്നു. സാധാരണയായി ചൂടുള്ള സമതല പ്രദേശങ്ങളിലും 1,600 അടി വരെ ഉയരത്തിലുള്ള വനപ്രദേശങ്ങളിലും മാത്രമാണ് മയിലുകൾ...

Featured

More News