11 March 2026

മേക്കപ്പിനും മുടി ഒരുക്കാനും അനുവദിക്കണം; കൊലപാതക കേസിലെ പ്രതിയുടെ വിചിത്ര ആവശ്യം

കുറ്റം ഗുരുതരമായതിനാൽ സാറയുടെ ആവശ്യത്തിന് കോടതി അംഗീകാരം നൽകുവാൻ കഴിഞ്ഞില്ല

ഫ്ലോറിഡയിൽ കാമുകനെ സ്യൂട്ട്‌കേസിൽ ശ്വാസമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാം ഡിഗ്രി കൊലപാതകത്തിന് പ്രതിയായ സാറാ ബൂൺ വിചാരണയ്ക്കായി കോടതിയിൽ എത്തിക്കുന്നതിന് മുമ്പ് മേക്കപ്പിനും മുടി ഒരുക്കുന്നതിനും പ്രൊഫഷണലുകളെ അനുവദിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടു.

കോടതിയിൽ എത്തിയപ്പോൾ നല്ല രീതിയിൽ വസ്ത്രം ധരിച്ച് എത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട സാറയുടെ അപേക്ഷ കോടതി തള്ളിയിട്ടുണ്ട്. കുറ്റം ഗുരുതരമായതിനാൽ സാറയുടെ ആവശ്യത്തിന് കോടതിക്ക് അംഗീകാരം നൽകുവാൻ കഴിഞ്ഞില്ല.

ആദ്യഘട്ടത്തിൽ കോടതിമുറിയിൽ പ്രവേശിച്ച ശേഷം മേക്കപ്പിടുന്നതിന് സാറയ്ക്ക് ഇളവുണ്ടായിരുന്നെങ്കിലും മേക്കപ്പ് ഉപയോഗിക്കാൻ അനുവദിക്കുന്നതിൽ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് കാണിച്ച് ഓറഞ്ച് കൗണ്ടി ഷെരിഫ് ഓഫീസ് ഇടപെടുകയും ഇതിന് പിന്നാലെയാണ് അപേക്ഷ തള്ളിയത്.

2020 ഫെബ്രുവരി 25നായിരുന്നു സാറയുടെ കാമുകൻ കൊല്ലപ്പെടുന്നത്. വിമേക്കപ്പിനും മുടി ഒരുക്കാനും അനുവദിക്കണം; കൊലപാതകക്കേസിലെ പ്രതിയുടെ വിചിത്ര ആവശ്യം

ഫ്ലോറിഡയിൽ കാമുകനെ സ്യൂട്ട്‌കേസിൽ ശ്വാസമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടാം ഡിഗ്രി കൊലപാതകത്തിന് പ്രതിയായ സാറാ ബൂൺ, വിചാരണയ്ക്കായി കോടതിയിൽ എത്തിക്കുന്നതിന് മുമ്പ് മേക്കപ്പിനും മുടി ഒരുക്കുന്നതിനും പ്രൊഫഷണലുകളെ അനുവദിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടു.

കോടതിയിൽ എത്തിയപ്പോൾ, നല്ല രീതിയിൽ വസ്ത്രം ധരിച്ച് എത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട സാറയുടെ അപേക്ഷ കോടതി തള്ളിയിട്ടുണ്ട്. കുറ്റം ഗുരുതരമായതിനാൽ സാറയുടെ ആവശ്യത്തിന് കോടതി അംഗീകാരം നൽകുവാൻ കഴിഞ്ഞില്ല.

ആദ്യഘട്ടത്തിൽ, കോടതിമുറിയിൽ പ്രവേശിച്ച ശേഷം മേക്കപ്പിടുന്നതിന് സാറയ്ക്ക് ഇളവുണ്ടായിരുന്നെങ്കിലും, മേക്കപ്പ് ഉപയോഗിക്കാൻ അനുവദിക്കുന്നതിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് കാണിച്ച് ഓറഞ്ച് കൗണ്ടി ഷെരിഫ് ഓഫീസ് ഇടപെടുകയും, ഇതിന് പിന്നാലെയാണ് അപേക്ഷ തള്ളിയത്.

2020 ഫെബ്രുവരി 25-നായിരുന്നു സാറയുടെ കാമുകൻ കൊല്ലപ്പെടുന്നത്. വിൻ്റെര്‍ പാര്‍ക്ക് അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് മദ്യപിക്കുകയായിരുന്നു സാറയും കാമുകനും. പിന്നീട് ഇരുവരും ഒരു ഗെയിം കളിച്ചു. അതിൻ്റെ ഭാഗമായിട്ടാണ് സാറ കാമുകനെ സ്യൂട്ട്‌കേസില്‍ അടക്കുന്നത്. ഒരുപാട് മദ്യം കഴിച്ചതിനാല്‍ ബോധമുണ്ടായിരുന്നില്ലെന്നും അതിനാല്‍ പെട്ടന്നുറങ്ങിപ്പോയി എന്നുമാണ് സാറ പറഞ്ഞത്.

പിറ്റേന്ന് കാമുകന് വേണ്ടി എല്ലായിടവും തിരഞ്ഞു. പിന്നീടാണ് സ്യൂട്ട്‌കേസില്‍ ജീവനറ്റ നിലയില്‍ കണ്ടെത്തുന്നത്. സാറയുടെ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്‌ത വീഡിയോയില്‍ കാമുകന്‍ തനിക്ക് ശ്വാസം കിട്ടുന്നില്ലെന്ന് പറയുന്നതും തന്നെ തുറന്നു വിടാന്‍ അപേക്ഷിക്കുന്നതും അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.

Share

More Stories

ദേശീയപാത ഉദ്ഘാടനം: കേന്ദ്രത്തിന്റെ രാഷ്ട്രീയ കളികൾ

0
| വേദനായകി കേരളത്തിൽ നിർമ്മിച്ച ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങിനെ ചുറ്റിപ്പറ്റി വീണ്ടും രാഷ്ട്രീയ വിവാദം ഉയരുകയാണ്. കേരളം തന്നെ വലിയ സാമ്പത്തിക പങ്കാളിത്തം വഹിച്ച പദ്ധതിയുടെ ഉദ്ഘാടനത്തിലേക്ക് സംസ്ഥാനത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ പോലും...

ഹോർമുസ് കടലിടുക്കിന് സമീപം ഇറാനിയൻ നാവിക കപ്പലുകൾ അമേരിക്ക ആക്രമിച്ചു

0
ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണ ഷിപ്പിംഗ് റൂട്ടുകളിൽ ഒന്നിനെ തടസപ്പെടുത്താൻ ശ്രമിക്കുന്നതിനെതിരെ വാഷിംഗ്ടൺ ഡിസി ടെഹ്‌റാനോട് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, ഹോർമുസ് കടലിടുക്കിന് സമീപം പ്രവർത്തിക്കുന്ന 16 ഇറാനിയൻ മൈൻ സ്ഥാപിക്കുന്ന ബോട്ടുകൾ...

കേന്ദ്രം 2.81 ട്രില്യൺ രൂപ ചെലവിന് അനുമതി തേടുന്നു

0
2026 സാമ്പത്തിക വർഷത്തേക്കുള്ള രണ്ടാമത്തെ സപ്ലിമെൻ്റെറി ഗ്രാന്റുകളുടെ ആവശ്യത്തിലൂടെ, 2.01 ട്രില്യൺ രൂപയുടെ മൊത്തം പണച്ചെലവ് ഉൾപ്പെടെ 2.81 ട്രില്യൺ രൂപയുടെ മൊത്ത അധിക ചെലവിന് കേന്ദ്ര ധനകാര്യ മന്ത്രാലയം ചൊവ്വാഴ്‌ച പാർലമെന്റിൻ്റെ...

ഇസ്രായേലിന് എതിരെ 37-ാം തരംഗത്തിൽ ഇറാൻ; ‘ഏറ്റവും ഭാരമേറിയ മിസൈലുകൾ’ ഉപയോഗിച്ചു

0
ഇസ്രായേൽ പ്രതിരോധ സേനയുടെ പ്രതിരോധ സേനയുടെ അവകാശവാദം അനുസരിച്ച്, ഇസ്രായേൽ, അമേരിക്കയുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങൾക്കെതിരെ ഇറാൻ പുതിയ മിസൈൽ ആക്രമണങ്ങൾ നടത്തി. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) തങ്ങളുടെ പ്രതികാര നടപടിയുടെ...

റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലിന് ഇന്ത്യക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ച് യുഎസ്

0
അസംസ്കൃത എണ്ണ റഷ്യയിൽ നിന്ന് വാങ്ങുന്നതിന് ഇന്ത്യക്ക് 30 ദിവസത്തെ താൽക്കാലിക ഇളവ് അമേരിക്ക അനുവദിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ഔദ്യോഗിക പ്രസ്‌താവനയിൽ തീരുമാനം സ്ഥിരീകരിച്ചു, മിഡിൽ ഈസ്റ്റിൽ...

ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി

0
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത 66ൻ്റെ ഉദ്ഘാടന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന് ക്ഷണമില്ല. എൻഎച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങിൽ...

Featured

More News