12 October 2024

‘സമര ശരണം’; വെര്‍ച്വല്‍ ക്യൂ മാത്രമായി ഭക്തരെ കയറ്റി വിടാനാണ് തീരുമാനമെങ്കില്‍ പ്രക്ഷോഭമെന്ന് കെ.സുരേന്ദ്രൻ്റെ മുന്നറിയിപ്പ്

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രമായി ഭക്തരെ കയറ്റിവിടാനാണ് തീരുമാനമെങ്കില്‍ വലിയ പ്രക്ഷോഭം കാണേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ്റെ മുന്നറിപ്പ്. വെര്‍ച്വല്‍ ക്യൂ മാത്രമായി ശബരിമല തീര്‍ത്ഥാടനം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനല്ല, ആര് വിചാരിച്ചാലും സാധിക്കില്ല. ഒരു വെര്‍ച്വല്‍ ക്യൂവും ഇല്ലാതെ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഭക്തരെ ബിജെപി സഹായിക്കുമെന്നും കെ.സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സുപ്രീംകോടതി വിധിയുടെ മറവില്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പരാജയപ്പെടുത്തിയവരാണ് ബിജെപിയെന്നും കെ.സുരരേന്ദ്രന്‍ പറഞ്ഞു. ഒരു ഭക്തരേയും സര്‍ക്കാരിന് തടയാന്‍ കഴിയില്ല. വെര്‍ച്വല്‍ ക്യൂ ഇല്ലാതെ ദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന ഭക്തരെ തങ്ങള്‍ ശബരിമലയില്‍ എത്തിക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

ശബരിയില്‍ ഇത്തവണ ദര്‍ശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രമായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഭക്തരുടെ സുരക്ഷയും സൗകര്യവും കണക്കിലെടുത്താണ് തീരുമാനമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.പ്രശാന്ത് വ്യക്തമാക്കിയിരുന്നു. ഓണ്‍ലൈന്‍ ബുക്കിങാണെങ്കിലും മാലയിട്ട ആര്‍ക്കും ദര്‍ശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിലാണ് കെ.സുരേന്ദ്രൻ്റെ പ്രതികരണം.

Share

More Stories

റൊമാന്‍റിക്ക് ഇറോട്ടിക്ക് ത്രില്ലർ സിനിമയായ ‘മർഡർ’ താരം മല്ലിക ഷെരാവത്; നേരിട്ട വെല്ലുവിളികളെ കുറിച്ച് മനസ് തുറന്നു

0
ബോളിവുഡിൽ 2004ൽ റിലീസ് ആയ ഹിറ്റ് റൊമാന്‍റിക്ക് ഇറോട്ടിക്ക് ത്രില്ലർ സിനിമയായിരുന്നു 'മർഡർ'. അനുരാഗ് ബസു സംവിധാനം ചെയ്‌ത ചിത്രത്തിൽ ഇമ്രാൻ ഹഷ്‌മി, മല്ലിക ഷെരാവത്, അമീഷ പട്ടേൽ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ...

‘വൻ സൈബർ ആക്രമണം’; ഇറാൻ സർക്കാർ സംവിധാനങ്ങളുടെ സുപ്രധാന വിവരങ്ങൾ ചോർന്നു

0
ഇറാൻ സർക്കാരിൻ്റെ മൂന്ന് പ്രധാന കേന്ദ്രങ്ങൾക്ക് നേരെ സൈബർ ആക്രമണമുണ്ടായി. ആണവ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണം നടന്നതായാണ് റിപ്പോർട്ട്. ഇറാൻ സർക്കാരിൻ്റെ ജുഡീഷ്യറി ഉൾപ്പെടെ മൂന്ന് ശാഖകളിലും ശക്തമായ സൈബർ ആക്രമണമാണ് നടന്നിരിക്കുന്നത്....

‘നൈറ്റ് ഫ്രാങ്കിൻ്റെ പുതിയ റിപ്പോർട്ട്’, നരിമാൻ പോയിൻ്റിൽ തൊട്ടാൽ പൊള്ളും; 2030ഓടെ വാടക ഇരട്ടിയാകും

0
മുബൈയുടെ വാണിജ്യ ​ജില്ലയായ നരിമാൻ പോയിൻ്റിൽ സ്ഥലം വാങ്ങാനോ വാടകക്ക് സ്ഥലം കിട്ടാനോ സാധ്യത കുറഞ്ഞു. തൊട്ടാൽ പൊള്ളുന്ന വിലയുമായി മുന്നേറുകയാണ് നരിമാൻ പോയിന്റ്. ഇതാ ഇപ്പോൾ റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി നൈറ്റ്...

ഇസ്രയേലിനെ തടയാന്‍ അമേരിക്കയോട്‌ ആവശ്യപ്പെട്ട് ഗള്‍ഫ് രാജ്യങ്ങള്‍; ഇറാനുമായി യുദ്ധഭീഷണി രൂക്ഷമാവുന്നു

0
ഇറാനിലെ എണ്ണകേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍നിന്ന് ഇസ്രയേലിനെ പിന്തിരിപ്പിക്കണമെന്ന ആവശ്യവുമായി ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയെ സമീപിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. യുദ്ധമേഖലയായാല്‍ തങ്ങളുടെ എണ്ണകേന്ദ്രങ്ങളെയും ആക്രമണ ഭീഷണികള്‍ ബാധിക്കുമെന്ന ആശങ്കയിലാണ് ഗള്‍ഫ് രാജ്യങ്ങളുടെ ഈ നീക്കം. ഇറാനെതിരെ വ്യോമാക്രമണങ്ങള്‍...

ടിക്‌ടോക് നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നു; എഐ അധിഷ്ഠിത കണ്ടന്‍റ് മോഡറേഷന്‍ എത്തുന്നു

0
വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ ടിക്‌ടോക്, ആഗോളതലത്തില്‍ നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നു. മോഡറേഷന്‍ സംവിധാനം മെച്ചപ്പെടുത്തുന്നതിന് നിർമ്മിത ബുദ്ധി (എഐ) പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത് ടിക്‌ടോക്കിന്‍റെ സംഘടനാ ഘടനയില്‍ വരുത്തുന്ന വലിയ മാറ്റമാണ്. അന്താരാഷ്ട്ര...

ബംഗ്ലാദേശിൽ നടക്കുന്നത് ഇന്ത്യയിലെ ഹിന്ദുക്കൾക്കും ഒരു പാഠമാണ്; ദസറ പ്രസംഗത്തിൽ മോഹൻ ഭാഗവത്

0
ലോകമെമ്പാടുമുള്ള യുദ്ധ സാഹചര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) തലവൻ മോഹൻ ഭഗവത് ആഘാതത്തെയും ഭാവിയെയും കുറിച്ച് എല്ലാവരും ആശങ്കാകുലരാണെന്ന് പറഞ്ഞു. ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ചൂണ്ടിക്കാട്ടി. ഒക്‌ടോബർ...

Featured

More News