8 March 2026

‘നൈറ്റ് ഫ്രാങ്കിൻ്റെ പുതിയ റിപ്പോർട്ട്’, നരിമാൻ പോയിൻ്റിൽ തൊട്ടാൽ പൊള്ളും; 2030ഓടെ വാടക ഇരട്ടിയാകും

സാമ്പത്തിക വളർച്ച തുടരുന്ന ഇടമായതിനാൽ കൂടുതൽ കമ്പനികൾ ഈ മേഖല തിരഞ്ഞെടുത്തേക്കാം

മുബൈയുടെ വാണിജ്യ ​ജില്ലയായ നരിമാൻ പോയിൻ്റിൽ സ്ഥലം വാങ്ങാനോ വാടകക്ക് സ്ഥലം കിട്ടാനോ സാധ്യത കുറഞ്ഞു. തൊട്ടാൽ പൊള്ളുന്ന വിലയുമായി മുന്നേറുകയാണ് നരിമാൻ പോയിന്റ്. ഇതാ ഇപ്പോൾ റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി നൈറ്റ് ഫ്രാങ്കിൻ്റെ പുതിയ റിപ്പോർട്ട് അനുസരിച്ച് നരിമാൻ പോയിൻ്റിലെ ഓഫീസ് വാടക 2030 ഓടെ ഏകദേശം ഇരട്ടിയാകുമെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഇവിടുത്തെ ഓഫീസ് വാടകകൾ കുത്തനെ ഉയരുമെന്നാണ് പ്രവചനം.

2030 ഓടെ പ്രദേശത്തെ പ്രീമിയം ഓഫീസ് സ്ഥലത്തിനുള്ള ഡിമാൻഡുകൾ വർദ്ധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ നരിമാൻ പോയിൻ്റിലെ ഓഫീസ് വാടക സ്‌ക്വയർ ഫീറ്റിന് 569 രൂപയാണ്. 2018 മുതലുള്ള കണക്ക് പരിശോധിച്ചാൽ വാടകയിൽ 52 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്.

2000ത്തിൻ്റെ തുടക്കത്തിൽ നരിമാൻ പോയിൻ്റ് മുംബൈയിലെ പ്രധാന ബിസിനസ്സ് ഹബ്ബായിരുന്നു. 2003ൽ ചതുരശ്ര അടിക്ക് 200 രൂപയായിരുന്നു വാടക. എന്നാൽ 2007ൽ ചതുരശ്ര അടിക്ക് 550 രൂപയായി ഇത് ഉയർന്നു. പിന്നീട് ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പിന്നീട് ഓഫീസ് വാടക 2012ൽ ചതുരശ്ര അടിക്ക് 402 രൂപയായി കുറഞ്ഞിരുന്നു.

2024ൻ്റെ ആദ്യ പകുതിയോടെ നരിമാൻ പോയിൻ്റിലെ ഏറ്റവും ഉയർന്ന വാടക നിരക്ക് ഒരു ചതുരശ്ര അടിക്ക് 569 രൂപയായി ഉയരുകയായിരുന്നു. ഇത് ബെംഗളൂരുവിലെയും ഡൽഹി എൻസിആറിലെയും വാടക നിരക്കുകളേക്കാൾ കൂടുതലാണ്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ശക്തമായ പാർപ്പിട വിപണിയും ചേർന്ന് നരിമാൻ പോയിൻ്റിൽ നിക്ഷേപകർക്കും ബിസിനസുകൾക്കും ഒരുപോലെ അനുയോജ്യമായ സ്ഥലമാണ്.

അടിസ്ഥാന സൗകര്യങ്ങൾ ല​ഭിക്കുന്നതും സാമ്പത്തിക വളർച്ച തുടരുന്നതുമായ ഇടമായതിനാൽ കൂടുതൽ കമ്പനികൾ ഈ മേഖല തിരഞ്ഞെടുത്തേക്കാം. നരിമാൻ പോയിൻ്റിൻ്റെ കണക്റ്റിവിറ്റിയും ആകർഷകത്വവും വർധിപ്പിക്കുന്നത് അവിടുത്തെ വികസന പദ്ധതികളാണ്. ഇത് തന്നെയാണ് നരിമാൻ പോയിൻ്റിനെ ബിസിനസുകൾക്കും നിക്ഷേപകർക്കും ആകർഷകമായ സ്ഥലമാക്കി മാറ്റുന്നത്. റിയൽ എസ്റ്റേറ്റ് കൺസൾട്ടൻസി നൈറ്റ് ഫ്രാങ്കിൻ്റെ പുതിയ റിപ്പോർട്ടിലാണ് ഈ സാധ്യതകളെ പറ്റി കണ്ടെത്തിയത്.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News