ഇന്ന് ‘ഭാവന’ എന്നത് ഈ രാജ്യത്തെ ഒരു പെൺകുട്ടിയുടെ മാത്രം പേരല്ല

2019 ഇലെ നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പറഞ്ഞ കണക്ക്, രാജ്യത്തെ വിവിധ കോടതികളിൽ ആയി രണ്ട് ലക്ഷത്തിലേറെ ബലാത്സംഗ കേസുകൾ കെട്ടി കിടക്കുന്നു എന്നാണ്.

| അനന്തു സുരേഷ് കുമാർ

15 ദിവസം രാവിലെ കോടതി തുടങ്ങുമ്പോൾ മുതൽ വൈകിട്ട് അവസാനിക്കുന്നത് വരെ ഏഴും എട്ടും പേരടങ്ങുന്ന പ്രതിഭാഗം വക്കീൽ സംഘത്തിന്റെ ക്രോസ്സ്‌ വിസ്താരത്തിന് മുന്നിൽ താൻ തെറ്റൊന്നും ചെയ്തിട്ടില്ല താൻ നിരപരാധിയാണ് എന്ന് തെളിയിക്കാൻ നിന്ന് കൊടുക്കേണ്ടി വന്ന ഗതികേട് തന്നെ ഒരു കാര്യം ബോധ്യപ്പെടുത്തി.. താൻ ഒരു ഇരയല്ല, അതിജീവിതയാണ് എന്ന യാഥാർഥ്യം. ലോകത്തോട് മുഴുവൻ ചങ്കൂറ്റത്തോടെ ഇത് വിളിച്ച് പറഞ്ഞ പെണ്ണിന്റെ പേര് ‘ഭാവന’ !

വന്യ മൃഗങ്ങളെ പോലും നാണിപ്പിക്കുന്ന ക്രൂരതകൾ നടപ്പിലാക്കുന്ന പ്രതിഭാഗങ്ങളുടെ പണത്തിന്റെയും സ്വാധീനത്തിന്റെയും ശക്തിയിൽ ആ ക്രൂരതകൾ അനുഭവിക്കേണ്ടി വരുന്ന പാവങ്ങളെ അവർ നിരപരാധികൾ ആണ് അവർ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് തെളിയിക്കേണ്ട ഗതികേടലേക്കാണ് ഈ നൂറ്റാണ്ടിലും ഒരു രാജ്യത്തിന്റെ നിയമ-നീതിന്യായ വ്യവസ്ഥ കൊണ്ടെത്തിക്കുന്നതെങ്കിൽ.. ആ വ്യവസ്ഥക്ക് ലോകത്തിന് തന്നെ നാണക്കേടായ എന്തോ കാര്യമായ ആഴത്തിലുള്ള തകരാറുകൾ ഉണ്ട് എന്നാണ് മനസിലാക്കേണ്ടത്.

2019 ഇലെ നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പറഞ്ഞ കണക്ക്, രാജ്യത്തെ വിവിധ കോടതികളിൽ ആയി രണ്ട് ലക്ഷത്തിലേറെ ബലാത്സംഗ കേസുകൾ കെട്ടി കിടക്കുന്നു എന്നാണ്. ഈ രാജ്യത്ത് ഓരോ 15 മിനിറ്റിലും ഏതെങ്കിലും ഒരു പോലീസ് സ്റ്റേഷനിൽ ഒരു ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്യപ്പെടുന്നു എന്നാണ്.

അതായത് ബലാത്സംഗം പോലുള്ള ലോകത്തിലെ തന്നെ ഏറ്റവും പ്രാകൃതമായ മൃഗീയമായ കുറ്റകൃത്യം അനുഭവിക്കേണ്ടി വന്ന ലക്ഷകണക്കിന് സ്ത്രീകൾ ഇന്നും നമ്മുടെ കോടതി വരാന്തകളിൽ കാത്ത് കെട്ടി കിടക്കുന്നു എന്നും, പ്രതികൾ ശക്തരാണെങ്കിൽ അവർക്ക് ഭാവന അനുഭവിച്ചത്‌ പോലുള്ള ക്രൂരമായ മാനസിക പീഡനങ്ങൾ തുടർന്നും വർഷങ്ങളോളം അനുഭവിക്കേണ്ടി വരുന്നു എന്നുമാണ്. അതിൽ സാമ്പത്തികമായും മാനസികമായും പിടിച്ച് നിൽക്കാനാകാത്ത ഒരു വലിയ ശതമാനം പാവങ്ങൾ സഹികെട്ട് ഒടുവിൽ അവരുടെ ജീവനും വാരിപിടിച്ച് കൊണ്ട് പോരാട്ടം അവസാനിപ്പിച്ച് മടങ്ങുന്നു.

നമ്മുടെ രാജ്യത്തിന്റെ രീതികൾ വെച്ച് യഥാർത്ഥത്തിൽ ഈ ക്രൂരതകൾ അനുഭവിക്കുന്നവരിൽ എത്ര ശതമാനം പേർ പരാതിപ്പെടുന്നുണ്ടാവും ? പത്ത് ശതമാനം ഉണ്ടാകുമോ ? ഒരു ശതമാനമെങ്കിലും ഉണ്ടാകുമോ ? അത് കൊണ്ട് തന്നെ ഇന്ന് ‘ഭാവന’ എന്നത് ഈ രാജ്യത്തെ ഒരു പെൺകുട്ടിയുടെ മാത്രം പേരല്ല. ലക്ഷകണക്കിന്, ഒരു പക്ഷെ കോടികണക്കിന് സ്ത്രീകളുടെ പേരാണ്. ധനാധിപത്യവും കാമഭ്രാന്തും കൊടികുത്തി വാഴുന്ന ഈ സമൂഹത്തിൽ ഭാവന അനുഭവിക്കേണ്ടി വന്നത് നാളെ എന്റെയോ നിങ്ങളുടെയോ അമ്മക്കോ പെങ്ങൾക്കോ ഭാര്യക്കോ മകൾക്കോ കൊച്ചുമകൾക്കോ അനുഭവിക്കേണ്ടി വരരുതേ എന്ന് പ്രാർഥിക്കാനുള്ള യോഗ്യതയെങ്കിലും നമുക്ക് ബാക്കി ഉണ്ടാകണമെങ്കിൽ.. ഇന്ന് നമ്മൾ വാ തുറന്ന് പ്രതികരിക്കണം.

അവളാണ് കോടതി.. അന്തിമ കോടതി ! നീതി നടപ്പായി എന്ന ഉത്തമ ബോധ്യം അവൾക്കുണ്ടാകുന്നത് വരെ ഈ നാട്ടിൽ മനസാക്ഷി മരിച്ചിട്ടില്ലാത്ത ലക്ഷകണക്കിന് സാധാരണക്കാരടോപ്പം ഞാനുമുണ്ടാകും അവളോടൊപ്പം, അതിജീവിതക്കൊപ്പം.. അറ്റം വരെ. ഒരിക്കൽ കൂടി ആവർത്തിക്കുന്നു, ഈ മൃഗീയ പൈശാചിക പിതൃശൂന്യ കുറ്റകൃത്യ കേസിൽ അവനോടൊപ്പമാണോ അവളോടൊപ്പമാണോ എന്ന് ചോദിച്ചാൽ ഒരറ്റ ഉത്തരമേ ഉള്ളു. അവളോടൊപ്പം.. അവളോടൊപ്പം മാത്രം

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ താൻ രാജിവെക്കില്ലെന്നും കേന്ദ്രത്തിന് അവരെ പിരിച്ചുവിടാൻ കഴിയുമെന്നും തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ ബുധനാഴ്‌ച പറഞ്ഞു. സംസ്ഥാനം ഒരു തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചില്ല. മറിച്ച് ഒരു ക്രൂരതയാണ്‌ നടന്നതെന്നും തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ബിജെപിയെ "ധാർമ്മികമായി" പരാജയപ്പെടുത്തിയെന്നും...

Keep exploring...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

More News

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

യുഎസ് യുദ്ധവിമാനം പറക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ കാണാതായി

പശ്ചിമേഷ്യയില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറക്കുന്നതിനിടെ അമേരിക്കന്‍ സൈന്യത്തിൻ്റെ ടാങ്കര്‍ യുദ്ധവിമാനം കാണാതായി. ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം...

‘ലക്ഷ്യങ്ങളെല്ലാം നേടി കഴിഞ്ഞു, ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കും’: മാര്‍ക്കോ റൂബിയോ

ഇറാനെതിരെ യുഎസ് നടത്തിവരുന്ന ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുദ്ധത്തില്‍ അമേരിക്കയുടെ...