സ്വകാര്യ പണമിടപാട് സ്ഥാപനത്തിൻ്റെ 30 ലക്ഷം രൂപ കൊള്ളയടിച്ചത് ഐഎസ് ബന്ധമുള്ളവരെന്ന് എന്‍ഐഎ

മഞ്ചേരിയിലെ ഗ്രീന്‍ വാലി പരിശീലന കേന്ദ്രത്തില്‍ നിന്ന് ഇവര്‍ ആയുധപരിശീലനവും നേടിയിട്ടുണ്ട് എന്ന് എന്‍ഐഎയുടെ അന്വേഷണത്തില്‍ വ്യക്തമായി

- Advertisement -
- Advertisement -

സ്വകാര്യ പണമിടപാട് സ്ഥാപനത്തിൻ്റെ കളക്ഷന്‍ ഏജന്റില്‍ നിന്നും 30 ലക്ഷം രൂപ കൊള്ളയടിച്ചതിന് പിന്നില്‍ ഐഎസ് (ISIS) ബന്ധമുള്ള സംഘമെന്ന് എന്‍ഐഎ. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് പാലക്കാട് കവര്‍ച്ച നടന്നത്. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എന്‍ഐഎ ഇക്കാര്യം വ്യക്തമാക്കിയത്. തൃശ്ശൂര്‍ സ്വദേശികളായ എംകെ ആഷിഫ്, ഷിയാസ് ടിഎസ്, എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയ്ക്ക് മറുപടിയായി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എന്‍ഐഎ ഇക്കാര്യം ആരോപിച്ചത്.

ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. 2023 ജൂലൈയിലാണ് തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഐഎസ്‌ഐഎസ് ബന്ധമുള്ള സംഘങ്ങള്‍ സജീവമാണെന്ന വിവരം എന്‍ഐഎയ്ക്ക് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആഷിഫ്, ഷിയാസ്, സെയ്ദ് നബീല്‍ അഹമ്മദ്, റായിസ് പിഎ, സഹീര്‍ ഇപി എന്നിവരെ അറസ്റ്റ് ചെയ്‌തത്‌. ആഷിഫും സെയ്ദും നിരോധിത സംഘടനയായ പോപ്പുലാര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സജീവ പ്രവര്‍ത്തകരായിരുന്നു.

മഞ്ചേരിയിലെ ഗ്രീന്‍ വാലി പരിശീലന കേന്ദ്രത്തില്‍ നിന്ന് ഇവര്‍ ആയുധപരിശീലനവും നേടിയിട്ടുണ്ട് എന്ന് എന്‍ഐഎയുടെ അന്വേഷണത്തില്‍ വ്യക്തമായി. 2008ല്‍ നടന്ന ആര്‍എസ്എസ് നേതാവിൻ്റെ കൊലപാതകത്തിലും ആഷിഫിന് പങ്കുണ്ടെന്ന് ആരോപണമുണ്ട്. പോപ്പുലാര്‍ ഫ്രണ്ടിൻ്റെ വിവിധ പരിപാടികളില്‍ സെയ്ദും പങ്കെടുത്തിട്ടുണ്ട്. ശേഷം ഇവര്‍ രണ്ടുപേരും ഖത്തറിലേക്ക് കടന്നു. അവിടെ വെച്ച് ഇന്ത്യന്‍ ഫ്രറ്റേണിറ്റി ഫോറത്തിലും സജീവമായി പ്രവര്‍ത്തിച്ചു.

ഖത്തറിലായിരുന്ന സമയത്ത് ഷിഹാസ് എന്ന മലയാളിയുമായി ഇവര്‍ ബന്ധം സ്ഥാപിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ ഐഎസ് സംഘത്തില്‍ ചേര്‍ന്നയാളാണ് ഷിഹാസ്. സിറിയയിലും അഫ്ഗാനിസ്ഥാനിലുമുള്ള ഐഎസ്‌ഐഎസ് സംഘത്തോടൊപ്പം ചേരാന്‍ ആഷിഫും സെയ്ദും ശ്രമിച്ചിരുന്നു. എന്നാല്‍ പല തടസങ്ങള്‍ കാരണം ഇവര്‍ക്ക് അതിന് കഴിഞ്ഞില്ല. ഇതോടെ ഇവര്‍ കേരളത്തിലേക്ക് തിരിച്ചെത്തി. ഇവിടെ ഐഎസിൻ്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനായിരുന്നു ഇവരുടെ പദ്ധതി.

അവിശ്വാസികളില്‍ നിന്ന് സമ്പത്ത് പിടിച്ചെടുത്ത് ‘ഹിജ്‌റ’ നടത്തുകയായിരുന്നു ഈ സംഘത്തിൻ്റെ ലക്ഷ്യമെന്നും അതിനായി ഇവര്‍ പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ഗൂഢാലോചന നടത്തിയതായും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി ഉത്തരവില്‍ പറയുന്നു. കേരളത്തിലെത്തിയ ഇവര്‍ ഐഎസ്‌ഐഎസ് സംഘം രൂപീകരിക്കാന്‍ തീരുമാനിച്ചു. മൂന്നാം പ്രതിയായ ഷിയാസിനെയും നാലാം പ്രതിയായ റായിസിനേയും ഈ സംഘത്തിലേക്ക് ചേര്‍ക്കാനും ഇവര്‍ ശ്രമിച്ചു. സംസ്ഥാനത്ത് ഐഎസിൻ്റെ പ്രവര്‍ത്തനം സജീവമാക്കാനായി ആഷിഫ് ഒരു ടെലഗ്രാം ചാനലും ആരംഭിച്ചു.

‘പെറ്റ് ലവേഴ്‌സ്’ എന്നായിരുന്നു ടെലഗ്രാം ഗ്രൂപ്പിൻ്റെ പേര്. ഈ സംഘത്തിലേക്ക് യുവാക്കളെ ചേര്‍ക്കുകയും ഐഎസിൻ്റെ ആശയങ്ങള്‍ ഇവര്‍ ഈ ഗ്രൂപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്‌തുവെന്ന് എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ഐഎസ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം സ്വരൂപിക്കുന്നതിനായി ക്ഷേത്രങ്ങളെയും പ്രമുഖ വ്യക്തികളെയും കൊള്ളയടിക്കാന്‍ പദ്ധതിയൊരുക്കിയിരുന്നു. ഈ ഗൂഢാലോചനയുടെ ഭാഗമായാണ് ഇവര്‍ 2023 ഏപ്രില്‍ 20ന് ഇന്‍ഡല്‍ മണിയുടെ കളക്ഷന്‍ ഏജന്റായ പ്രശാന്തിനെ ആക്രമിച്ച് 30 ലക്ഷം കവര്‍ന്നത്,’ -കോടതി ഉത്തരവില്‍ പറയുന്നു.

എന്നാല്‍ ആഷിഫിനും ഷിയാസിനും എതിരെയുള്ള ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ എന്‍ഐഎയ്ക്ക് സാധിച്ചിട്ടില്ലെന്ന് ഇവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ‘ഈ കേസ് രാഷ്ട്രീയപ്രേരിതമാണ്. അന്വേഷണത്തിൻ്റെ ഭാഗമായി പിടിച്ചെടുത്ത ഇവരുടെ ഫോണുകളില്‍ നിന്ന് ഒന്നും കണ്ടെത്താനായിട്ടില്ല,’ അഭിഭാഷകന്‍ പറഞ്ഞു.

ജി-മെയില്‍ എക്‌സ്ട്രാക്റ്റ്, മൊബൈല്‍ ഫോണ്‍ കോള്‍ രേഖകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികള്‍ക്കെതിരെ ഉയര്‍ന്ന ആരോപണം ഗൗരവമാണെന്ന് ഇരുഭാഗത്തിൻ്റെയും വാദം കേട്ടശേഷം കോടതി പറഞ്ഞു. അതുകൊണ്ട് തന്നെ ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ തീരത്തെ സിവിലിയൻ പ്രദേശങ്ങൾ ആക്രമിച്ചും അമേരിക്ക വെടിനിർത്തൽ ലംഘിച്ചുവെന്ന് ഇറാൻ ആരോപിച്ചു. "പ്രകോപനം ഇല്ലാതെയുള്ള ഇറാനിയൻ ആക്രമണങ്ങൾ" തങ്ങളുടെ സൈന്യം തടഞ്ഞുവെന്നും "സ്വയം പ്രതിരോധ ആക്രമണങ്ങൾ" നടത്തിയെന്നും യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പറഞ്ഞു. അതേസമയം,...

Keep exploring...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

More News

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

ക്ഷേത്രത്തിലും സൈനിക ക്യാമ്പിലും ആക്രമണം നടത്താൻ ഐഎസ്‌ഐ ബന്ധമുള്ള ഘടകത്തിന് പദ്ധതി, അന്വേഷണം തുടങ്ങി

ഷഹ്‌സാദ് ഭട്ടി മൊഡ്യൂളുമായി ബന്ധമുള്ള പ്രവർത്തകർ വഴി ഡൽഹിയിലെ ഒരു ചരിത്ര പ്രസിദ്ധ ക്ഷേത്രം, ഡൽഹി- സോണിപത് ഹൈവേയിലെ...

ബേപ്പൂരിൽ അൻവർ- ആർ.എസ്.എസ് ഡീൽ?; ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചു, വിവരങ്ങൾ പുറത്ത്

ബേപ്പൂർ മണ്ഡലത്തിൽ പിവി അൻവറും ആർഎസ്എസും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന വിശദാംശങ്ങൾ പുറത്തുവന്നു. ബിജെപിയുടെ വോട്ടുകൾ വ്യാപകമായി...

തമിഴ്‌നാട്ടിൽ DMKയും AIADMKയും കൈകോർത്തേക്കും എന്ന് അഭ്യൂഹം

ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയോ എഐഎഡിഎംകെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉയര്‍ത്തിയാല്‍ തമിഴക വെട്രി കഴകത്തിൻ്റെ 108 എംഎല്‍എമാരും രാജിവെക്കുമെന്ന്...

‘കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച”; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...