10 March 2026

യുദ്ധങ്ങളും കടവും കാലാവസ്ഥാ പ്രതിസന്ധികളും ദാരിദ്ര്യത്തെ വർധിപ്പിക്കുന്നു; ലോകബാങ്ക് റിപ്പോർട്ട്

ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ദാരിദ്ര്യ പരിധി കവിഞ്ഞു പ്രതിദിന വരുമാനം 6.85 യുഎസ് ഡോളർ (575 രൂപ) എന്ന നിലയിലേക്കെത്താൻ ഒരു നൂറ്റാണ്ട് എങ്കിലും ആവശ്യമായേക്കും.

ആഗോള തലത്തിൽ കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന 700 ദശലക്ഷം പേരുടെ ജീവിതമാനത്തെ മെച്ചപ്പെടുത്താൻ മൂന്ന് പതിറ്റാണ്ട് എങ്കിലും ആവശ്യമായി വരുമെന്ന് ലോകബാങ്ക് റിപ്പോർട്ട്. യുദ്ധങ്ങളും കടവും കാലാവസ്ഥാ പ്രതിസന്ധികളും മഹാമാരികളും ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തിയതായും 2030 ഓടെ ദാരിദ്ര്യത്തിനും പരിഹാരം കാണുക എന്ന ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യത്തിന് വലിയ വെല്ലുവിളി ഉയർന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ദാരിദ്ര്യ നിരക്ക് കുറയാത്ത സാഹചര്യത്തിൽ 1990ൽ ആഗോള തലത്തിൽ 38 ശതമാനമായിരുന്ന ദാരിദ്ര്യ നിരക്ക്, ചൈനയിലെ അതിവേഗ വളർച്ചയെ തുടർന്ന് 2024ൽ 8.5 ശതമാനമായി കുറഞ്ഞു. എന്നാൽ 2019നുശേഷം കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. 2030ഓടെ ഈ നിരക്ക് 7.3 ശതമാനമായിരിക്കുമെന്നാണ് റിപ്പോർട്ടിലെ കണക്ക്.

പതിറ്റാണ്ടുകളായുള്ള മുന്നേറ്റങ്ങൾക്ക് ശേഷം ലോകം ദാരിദ്ര്യത്തിനെതിരെ തിരിച്ചടി നേരിടുകയാണ്. മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ച, മഹാമാരി, ഉയർന്ന കടം, സംഘർഷങ്ങൾ, കാലാവസ്ഥാ പ്രതിസന്ധി എന്നിവ ഇതിന് കാരണം. സാധാരണ രീതികൾക്ക് ഇനിമുതൽ ഫലം കാണില്ലെന്നും പുതിയ പദ്ധതികൾ അനിവാര്യമാണെന്നും ലോകബാങ്ക് സീനിയർ മാനേജിങ് ഡയറക്ടർ ആക്സൽ വാൻ ട്രോട്ട്‌സെൻബർഗ് പറഞ്ഞു.

ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ദാരിദ്ര്യ പരിധി കവിഞ്ഞു പ്രതിദിന വരുമാനം 6.85 യുഎസ് ഡോളർ (575 രൂപ) എന്ന നിലയിലേക്കെത്താൻ ഒരു നൂറ്റാണ്ട് എങ്കിലും ആവശ്യമായേക്കും. ഇപ്പോഴുള്ള കണക്കു പ്രകാരം, ആഗോള തലത്തിൽ 350 കോടി ആളുകൾ ദാരിദ്ര്യ പരിധിക്കു താഴെയുള്ളവരാണ്, ഇത് ലോകജനസംഖ്യയുടെ പകുതിയോളം വരും. 1990 മുതൽ ദാരിദ്ര്യ നിരക്കിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല.

അസമത്വം ഇല്ലാതാക്കുക എന്ന ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യവും വെല്ലുവിളി നേരിടുകയാണ്. സാമ്പത്തീക അസമത്വം കൂടിയ 66 രാജ്യങ്ങളുടെ എണ്ണം 49ലേക്കു കുറഞ്ഞെങ്കിലും, ഇതിൽ താമസിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല.

Share

More Stories

കണ്ണൂരിലെ ക്ഷേത്രങ്ങൾ മുതൽ കശ്മീർ വരെ; ആകർഷകമായ വിനോദയാത്രാ പാക്കേജുകളുമായി ഐ.ആർ.സി.ടി.സി

0
ഇന്ത്യൻ റെയിൽവേയുടെ ടൂറിസം വിഭാഗമായ ഐ.ആർ.സി.ടി.സി (IRCTC) ട്രെയിനിലും വിമാനത്തിലുമായി പുതിയ വിനോദയാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും വന്ദേ ഭാരത് ട്രെയിനിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രമുഖ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുന്ന...

ഏഴാം തവണയും ഫൈനലിൽ കാലിടറി; ന്യൂസീലൻഡിനെ വിടാതെ പിന്തുടരുന്ന ഫൈനൽ ശാപം

0
ഐ.സി.സി ടി20 ലോകകപ്പ് 2026-ന്റെ കലാശപ്പോരാട്ടത്തിൽ ഇന്ത്യയോട് പരാജയപ്പെട്ടതോടെ ന്യൂസീലൻഡിനെ വിട്ടൊഴിയാതെ 'ഫൈനൽ ശാപം' വീണ്ടും ചർച്ചയാകുന്നു. ഒരിക്കൽക്കൂടി കിരീടത്തിന് തൊട്ടരികിലെത്തി മടങ്ങേണ്ടി വന്ന കിവീസ് പടയ്ക്ക് ഇന്ത്യൻ വന്മതിലിന് മുന്നിൽ തങ്ങളുടെ...

‘യുദ്ധത്തിൻ്റെ പുതിയ പുകമഞ്ഞിൽ’ മനസുകൾ പുകയുമ്പോൾ

0
1832ൽ, പേർഷ്യൻ സൈനിക സൈദ്ധാന്തികനായ കാൾ വോൺ ക്ലോസ്‌വിറ്റ്‌സ് (അദ്ദേഹത്തിൻ്റെ 'ഓൺ വാർ' എന്ന പുസ്‌തകത്തിൽ, മൂലകൃതിയിൽ വോം ക്രീഗേ) യുദ്ധം 'അനിശ്ചിതത്വത്തിൻ്റെ മേഖല'യാണെന്ന് എഴുതി. അപൂർണമായ വിവരങ്ങൾ, തെറ്റായി വായിച്ച സിഗ്നലുകൾ, അജ്ഞാതമായ...

അപമാനഭാരത്തിൽ നിന്ന് വിശ്വവിജയത്തിലേക്ക്; ഭാരതം വാഴ്ത്തുന്ന ‘സഞ്ജു സാംസൺ’ എന്ന മലയാളി കരുത്ത്

0
| വാമിക ലോകക്രിക്കറ്റിന്റെ മഹാമൈതാനത്ത് ഒരു മലയാളി വീരപരിവേഷമണിഞ്ഞ രാവിനാണ് നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പ്രതിസന്ധികൾ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുമ്പോഴും തളരാതെ പോരാടി, ഒടുവിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ രാജാവായി സഞ്ജു വിശ്വനാഥ്...

മിഡിൽ ഈസ്റ്റ് സംഘർഷങ്ങൾ; സമ്പന്നർ ദുബായിൽ നിന്ന് പലായനം ചെയ്യുന്നു

0
മിഡിൽ ഈസ്റ്റിലെ ഇറാൻ്റെ ആക്രമണങ്ങളും വർദ്ധിച്ചു വരുന്ന പ്രാദേശിക സംഘർഷങ്ങളും ഗൾഫ് മേഖലയിൽ സുരക്ഷാ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ദുബായിൽ താമസിക്കുന്ന ലോകത്തിലെ ഏറ്റവും ധനികരായ ആളുകൾ നഗരം വിട്ടുപോകാൻ തുടങ്ങിയിട്ടുണ്ട്....

“പ്രണയം കുറ്റമല്ല, സുകുമാരൻ നായർ പറഞ്ഞാൽ അപ്പോൾ രാജിവെക്കും!”; ഗണേഷ് കുമാർ തുറന്നടിക്കുന്നു

0
മന്ത്രി കെ.ബി. ഗണേഷ് കുമാർ തനിക്കെതിരെ ഉയരുന്ന വ്യക്തിപരമായ ആരോപണങ്ങളെയും സൈബർ ആക്രമണങ്ങളെയും കടുത്ത ഭാഷയിൽ പുച്ഛിച്ചു തള്ളി. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള ശ്രമങ്ങൾ രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമാണെന്നും പത്തനാപുരത്തെ ജനങ്ങൾക്ക് തന്നെ...

Featured

More News