8 March 2026

‘വിത്ത് ലവ് ഫ്രം ചൈന, ചുറ്റിലുമുണ്ട് ഞങ്ങൾ എപ്പോഴും’; തായ്‌വാനെ ഹൃദയത്തിൽ ചുറ്റി ചൈന

തായ്‌വാനീസ് ജനത ഈ ഡ്രില്ലിനെ അസഹനീയമെന്നും സഹിക്കാനാകാത്തതെന്നുമാണ് വിശേഷിപ്പിക്കുന്നത്

തായ്‌വാന്‍ ദ്വീപിനെ ചുറ്റുന്ന ഹൃദയരൂപത്തിലുള ചിത്രവും അതിനൊപ്പം പങ്കുവെച്ച അടിക്കുറിപ്പും ഒരേസമയം കൗതുകവും അമ്പരപ്പും ഉണ്ടാക്കി. തായ്‌വാന് മേലുള്ള ചൈനയുടെ അവകാശവാദവും സൈനീക നീക്കങ്ങളും ആശങ്കയോടെ ലോകം കാണുന്ന ഘട്ടത്തിലാണ് ഈ ചിത്രങ്ങൾ പങ്കുവെയ്ക്കപ്പെട്ടിരിക്കുന്നത്. തായ്‌വാന്‍- ചൈന സംഘർഷത്തിനിടെ ചൈനീസ് കോസ്റ്റ് ഗാർഡ് പങ്കുവെച്ച ചിത്രം വൈറലാകുന്നു.

ചൈനീസ് കോസ്റ്റ് ഗാർഡ് ‘ഹേർട്ടി’ൻ്റെ രൂപത്തിലാണ് തായ്‌വാൻ ദ്വീപിനെ ചുറ്റിവന്നത്. ‘ജോയിന്റ് സ്‍വേഡ് 2024ബി’ എന്ന പേരിൽ നടന്ന ഈ ഡ്രിൽ തായ്‌വാൻ്റെ മേൽ ചൈനയുടെ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. ഡില്ലിൻ്റെ ഒരു സാറ്റലൈറ്റ് ഇമേജ് പിന്നീട് പങ്കുവെച്ചു കൊണ്ടാണ്, ‘ഹേർട്ട്’ ഷേപ്പിലാണ് ഡ്രിൽ നടന്നതെന്ന് ചൈനീസ് കോസ്റ്റ് ഗാർഡ് വ്യക്തമാക്കിയത്. ‘ഹലോ മൈ സ്വീറ്റ്ഹേർട്ട്, ഈ പട്രോളിംഗ് നിങ്ങളെ ഞങ്ങൾ ഇഷ്‌ടപ്പെടുന്ന രൂപത്തിലാണ്’ എന്നും ചൈന തങ്ങളുടെ കോസ്റ്റ് ഗാർഡിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ കുറിച്ചു.

ഞങ്ങൾ തായ്‌വാനീസ് ജനതയെ ഇഷ്‌ടപ്പെടുന്നുവെന്ന് സൂചിപ്പിച്ച് ചൈന നടത്തിയ ഈ ഡ്രില്ലിനെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്. ഈ ചിത്രവും അടിക്കുറിപ്പും സാമൂഹ മാധ്യമങ്ങളിൽ അടക്കം വൈറലായതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സോഷ്യൽ മീഡിയ ‘യുദ്ധ’ത്തിനും കാരണമായിട്ടുണ്ട്. തായ്‌വാനീസ് ജനത ഈ ഡ്രില്ലിനെ അസഹനീയമെന്നും സഹിക്കാനാകാത്തതെന്നുമാണ് വിശേഷിപ്പിക്കുന്നത്.

ഇത് ഒരു ‘സെക്ഷ്വൽ ഹരാസ്മെന്റ്’ ആണെന്നാണ് ഒരു തായ്‌വാനീസ് പത്രം ചൈനയുടെ ഈ ചിത്രത്തിന് മറുപടി നൽകിയത്. തായ്‌വാനെ തങ്ങളോട് അടുപ്പിക്കാനുളള ചൈനയുടെ പീഡിപ്പിക്കൽ തന്ത്രമാണിതെന്നാണ് തായ്‌വാൻ നേതൃത്വത്തിൻ്റെ പ്രതികരണം.

ഇതാദ്യമായല്ല തായ്‌വാനെ പ്രകോപിപ്പിക്കാൻ ചൈന ഇത്തരത്തിൽ ഡ്രില്ലുകൾ നടത്തുന്നത്. നേരത്തെ മെയ് മാസത്തിൽ ‘ജോയിന്റ് സ്‍വേഡ് 2024എ’ എന്ന പേരിൽ തായ്‌വാനെ ചൈന ‘ചുറ്റി’യിരുന്നു. തായ്‌വാൻ്റെ പുതിയ പ്രസിഡന്റായി വില്യം ലായ് ചുമതലയേറ്റെടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു ചൈനയുടെ ഈ പ്രകോപനം. ശേഷമാണ് തായ്‌വാൻ്റെ ദേശീയ ദിനത്തിന് തൊട്ടുപിന്നാലെയുള്ള ഈ ഡ്രിൽ. എന്നാൽ ഈ ഡ്രില്ലുകൾ ഇനിയും തുടരുമെന്നും, ഒറ്റ ചൈന പോളിസി നടപ്പാക്കുന്നവരേയ്ക്കും ഇവ നിർത്തില്ലെന്നുമാണ് ചൈനീസ് അധികൃതരുടെ വിശദീകരണം.

Share

More Stories

തലമുറ മാറ്റത്തിനൊരുങ്ങുന്ന കേരള കോണ്‍ഗ്രസ്

0
പിജെ ജോസഫ് നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസിൽ തലമുറമാറ്റത്തിന് സാധ്യത ഉയരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പി.ജെ. ജോസഫ് മത്സരത്തിൽ നിന്ന് പിന്മാറുകയും പകരം അദ്ദേഹത്തിന്റെ മകൻ അപു ജോൺ ജോസഫ് തെരഞ്ഞെടുപ്പ്...

‘സ്ത്രീകൾ ഇന്ത്യയെ എങ്ങനെ ശക്തിപ്പെടുത്തുന്നു’?

0
ഇന്ത്യയിലെ സ്ത്രീകൾ നമ്മുടെ സംസ്‌കാരത്തിൻ്റെയും സമൂഹത്തിൻ്റെയും സംരക്ഷകരാണ്. കുടുംബത്തിലെ ഏക വരുമാനക്കാരായവരും ചിലപ്പോൾ ഏക വരുമാനക്കാരുമായതിന് പുറമേ, എണ്ണമറ്റ വിധങ്ങളിൽ അവർ നമ്മുടെ സാമ്പത്തിക ഭൂപ്രകൃതിയെ ശക്തിപ്പെടുത്തുന്നു. വീട് നടത്തുന്നതും സ്ത്രീകളാണ്. കുട്ടികളെ വളർത്തൽ,...

ഇറാൻ്റെ എണ്ണ സംഭരണശാല ഇസ്രായേൽ ആക്രമിച്ചു, 30 ഇന്ധന ടാങ്കുകളും സംഭരണശാലകളും തകർന്നു

0
ഇസ്രായേലും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഒമ്പതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്, സംഘർഷം ഇപ്പോൾ അതിൻ്റെ തീവ്രതയിലേക്ക് എത്തിയിരിക്കുന്നു. ഇറാനിലെ തന്ത്രപ്രധാനമായ എണ്ണ ശേഖരണങ്ങളും ഇന്ധന ഡിപ്പോകളും ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമസേന വൻ ആക്രമണങ്ങൾ...

‘അന്താരാഷ്ട്ര വനിതാദിനം’; മണ്ണിൽ വിത്തിറക്കി ശ്രീവിദ്യയുടെ തുളുനാടൻ പെൺകരുത്ത്

0
അന്താരാഷ്ട്ര വനിതാ ദിനാചരണം സ്ത്രീ ശാക്തീകരണത്തിൻ്റെ ഒരു വലിയ ദിനമാണ്. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിൻ്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം. അന്താരാഷ്ട്ര വനിതാദിനം ലോകത്തിലെ എല്ലാ വനിതകൾക്കുമായി...

ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകൻ്റെ മകളുടെ കൊലപാതകം; ‌ജോലിക്കാരിയും ഭർത്താവും പിടിയിൽ

0
ആര്യവൈദ്യ ഫാര്‍മസിയുടെ സ്ഥാപകന്‍ മകള്‍ കസ്‌തൂരി കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടിലെ സഹായിയായിരുന്ന നേപ്പാള്‍ സ്വദേശിനി സുര്‍ജയും ഭര്‍ത്താവും പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. മറ്റു പ്രതികള്‍ക്കായി പൊലീസ് അന്വേഷണം...

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

Featured

More News