...
Home News International ‘കുട്ടി പിക്കാസോ’ ജർമ്മനിയിൽ നിന്ന്: മൂന്നാം വയസിൽ പ്രതിഫലം ലക്ഷങ്ങൾ

‘കുട്ടി പിക്കാസോ’ ജർമ്മനിയിൽ നിന്ന്: മൂന്നാം വയസിൽ പ്രതിഫലം ലക്ഷങ്ങൾ

ലോറൻ്റിൻ്റെ മാതാപിതാക്കൾക്ക് മകന്റെ ഈ അപൂർവ കഴിവിനെ കുറിച്ച് മനസിലായത് ഒരു വർഷം മുൻപ് ഒരു അവധിക്കാല യാത്രയ്ക്കിടെ, ആർട്ട് സ്റ്റുഡിയോ ഉള്ള ഹോട്ടലിൽവച്ചായിരുന്നു.

221

ചുവരുകൾ നിറഞ്ഞ ചിത്രങ്ങളുടെ നടുവിലൂടെ കളിപ്പാട്ട ദിനോസറുമായി നടക്കുന്ന മൂന്ന് വയസുകാരൻ ലോറൻ്റ് ഷ്വാർസ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ പുതിയ താരമാണ്. ‘കുട്ടി പിക്കാസോ’ എന്നറിയപ്പെടുന്ന ഈ മിടുക്കൻ, പതിനായിരങ്ങൾ വിലയുള്ള പെയിന്റിംഗുകൾ വരയ്ക്കുന്ന കിടിലൻ കലാകാരനാണ്.

ലോറൻ്റിൻ്റെ മാതാപിതാക്കൾക്ക് മകന്റെ ഈ അപൂർവ കഴിവിനെ കുറിച്ച് മനസിലായത് ഒരു വർഷം മുൻപ് ഒരു അവധിക്കാല യാത്രയ്ക്കിടെ, ആർട്ട് സ്റ്റുഡിയോ ഉള്ള ഹോട്ടലിൽവച്ചായിരുന്നു. അവധി കഴിഞ്ഞ് വീട്ടിലെത്തിയതോടെ, പെയിന്റ് ചെയ്യണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന ലോറന്റിനുള്ള പെയിൻ്റും ബ്രഷും കൊടുത്തതോടെ കുട്ടിയുടെ കഴിവ് കുടുംബം മനസിലാക്കി.

കൗതുകത്തിന് വേണ്ടി മാത്രം പോസ്റ്റ് ചെയ്ത ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യത നേടിയതോടെ, ലോറൻ്റിൻ്റെ ചിത്രങ്ങൾ വലിയ ഡിമാൻഡിൽ പെട്ടു. ലോറൻ്റിന് ഏറെ പ്രിയപ്പെട്ട ആനകൾ, ദിനോസറുകൾ, കുതിരകൾ തുടങ്ങി നിരവധി മൃഗങ്ങളെ കുട്ടി ചിത്രീകരിക്കുന്നുണ്ട്. ‘ദ ന്യൂയോർക്ക് പോസ്റ്റ്’ അനുസരിച്ച്, ലോറൻ്റിൻ്റെ മൃഗങ്ങളെ ആസ്പദമാക്കി വരയ്ക്കുന്ന പെയിന്റിംഗുകൾ 7,000 ഡോളർ വരെ വിലമതിക്കുന്നവയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.