...
Home Entertainments തിയേറ്ററുകളെ ഇളക്കിമറിച്ച ദേവരയിലെ ‘ചുട്ടമല്ലേ’; വീഡിയോ ഗാനം പുറത്തുവിട്ടു

തിയേറ്ററുകളെ ഇളക്കിമറിച്ച ദേവരയിലെ ‘ചുട്ടമല്ലേ’; വീഡിയോ ഗാനം പുറത്തുവിട്ടു

ഗാനത്തിലെ വരികൾ പ്രേക്ഷകർ തിയേറ്ററിലിരുന്നു പാടുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

450

ജൂനിയര്‍ എന്‍ടിആറും ജാന്‍വി കപൂറും പ്രധാന വേഷത്തിലെത്തിയ ദേവരയിലെ ‘ചുട്ടമല്ലേ’ എന്ന ഗാനത്തിൻ്റെ വീഡിയോ പുറത്തുവിട്ടു. ടി സീരീസിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്‌തിരിക്കുന്നത്. തിയേറ്ററുകളിൽ വലിയ ആരവമുണ്ടാക്കിയ ഗാനമായിരുന്നു ‘ചുട്ടമല്ലേ’. ഗാനത്തിലെ വരികൾ പ്രേക്ഷകർ തിയേറ്ററിലിരുന്നു പാടുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

‘ചുട്ടമല്ലേ’യുടെ ലിറിക്കൽ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഗാനത്തിൽ എൻടിആറും ജാൻവിയും ചേർന്നുള്ള ഡാൻസിൻ്റെ സ്റ്റെപ്പുകൾ പലരും അനുകരിച്ച് റീലുകൾ പങ്കുവെച്ചിരുന്നു. അനിരുദ്ധ് രവിചന്ദറാണ് ഗാനത്തിന് സംഗീതം നൽകിയത്. അതേസമയം സെപ്റ്റംബര്‍ 27ന് ആണ് ദേവര തിയേറ്ററുകളിൽ റിലീസ് ചെയ്‌തത്. ജനതാ ഗാരേജിന് ശേഷം സംവിധായകൻ കൊരട്ടാല ശിവയും എൻടിആറും ഒന്നിച്ച ചിത്രം ആഗോളതലത്തിൽ 500 കോടിയിലധികം രൂപ നേടിയിരുന്നു. യുവസുധ ആർട്ട്‌സും എൻടിആർ ആർട്‌സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിൻ്റെ ആ​ദ്യ ഭാ​ഗമാണ് റിലീസ് ചെയ്‌തത്.

ചിത്രത്തിൽ ദേവര, വരദ എന്നിങ്ങനെ ഇരട്ട വേഷങ്ങളിലാണ് ജൂനിയർ എൻടിആർ എത്തിയിരിക്കുന്നത്. പ്രകാശ് രാജ്, ഷൈൻ ടോം ചാക്കോ, ശ്രീകാന്ത് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ദുൽഖർ സൽമാൻ്റെ വേഫറർ ഫിലിംസാണ് ദേവരയുടെ ആദ്യ ഭാഗം കേരളത്തിൽ വിതരണത്തിന് എത്തിച്ചത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.