...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News National മെ​ഗാ ലേലത്തിന് മുമ്പ് ഈ അഞ്ച് താരങ്ങളെ ലക്‌നൗ നിലനിർത്തിയേക്കും; രാഹുൽ പുറത്തേയ്ക്ക്

മെ​ഗാ ലേലത്തിന് മുമ്പ് ഈ അഞ്ച് താരങ്ങളെ ലക്‌നൗ നിലനിർത്തിയേക്കും; രാഹുൽ പുറത്തേയ്ക്ക്

വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പുരാനെയാണ് ആദ്യ താരമായി ലക്‌നൗ ടീമിൽ നിലനിർത്തുക

203

ഇന്ത്യൻ പ്രീമിയർ ലീ​ഗ് മെ​ഗാ താരലേലത്തിന് മുമ്പായി അഞ്ച് താരങ്ങളെ ലക്‌നൗ സൂപ്പർ ജയന്റ്സ് നിലനിർത്തിയേക്കുമെന്ന് റിപ്പോർട്ട്. നിലവിലെ ടീം ക്യാപ്റ്റൻ കെഎൽ രാഹുലിനെ ലക്‌നൗ മാനേജ്മെന്റ് ഒഴിവാക്കിയേക്കും. രാഹുൽ വലിയ ഇന്നിം​ഗ്സുകൾ കളിക്കുമ്പോൾ ടീം പരാജയപ്പെടുന്നു എന്നാണ് ലക്‌നൗ മാനേജ്മെന്റിൻ്റെ നിരീക്ഷണം. ബാറ്റിങ്ങിലെ മെല്ലെപ്പോക്കാണ് രാഹുലിന് തിരിച്ചടിയാകുന്നത്.

വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പുരാനെയാണ് ആദ്യ താരമായി ലക്‌നൗ ടീമിൽ നിലനിർത്തുക. അടുത്ത സീസണിൽ ലക്‌നൗ നായക സ്ഥാനത്തേയ്ക്കും പുരാനെ പരി​ഗണിക്കുന്നുണ്ട്. യുവപേസർ മായങ്ക് യാദവിനെയും സ്‌പിന്നർ രവി ബിഷ്ണോയെയും നിലനിർത്താനും ലക്‌നൗ ആലോചിക്കുന്നുണ്ട്. ഇരുവരും ഇന്ത്യൻ ട്വന്റി 20 ടീമിൻ്റെ ഭാ​ഗമായി മികച്ച പ്രകടനമാണ് തുടരുന്നത്.

അൺക്യാപ്‌സ് താരമായി ആയുഷ് ബദോനിയെയും മോഹ്സിൻ ഖാനെയും നിലനിർത്താനാണ് ലക്‌നൗ ആലോചിക്കുന്നത്. മെ​ഗാ ലേലത്തിന് മുമ്പായി ഓരോ ടീമും നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിടാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഓരോ ടീമുകളും നിലനിർത്തുന്ന താരങ്ങളുടെ അവസാന പട്ടിക തയ്യാറാക്കുകയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.