നിജ്ജറിൻ്റെ കൊലപാതകം; ഇന്ത്യക്കെതിരായ വിവരങ്ങള്‍ വാഷിംഗ്‌ടൺ പോസ്റ്റിന് ചോര്‍ത്തി നല്‍കിയ വെളിപ്പെടുത്തൽ ചൂടുപിടിക്കുന്നു

ഹര്‍ദീപ് സിംഗ് നിജ്ജറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കാനഡ അടുത്തിടെ ആരോപിച്ചിരുന്നു

- Advertisement -
- Advertisement -

ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വാഷിംഗ്‌ടൺ പോസ്റ്റിന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായി കനേഡിന്‍ ഉദ്യോഗസ്ഥയുടെ സമ്മതം. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ നാതാലി ഡ്രൂയീന്‍ ആണ് കുറ്റസമ്മതം നടത്തിയത്. കാനഡയ്ക്കുള്ളില്‍ നടന്ന കൊലപാതകം, കൊള്ളയടിക്കല്‍, ബലപ്രയോഗം എന്നിവയില്‍ ഇന്ത്യയുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ചോര്‍ത്തി നല്‍കിയത്. ഇക്കാര്യങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിനും കാനഡയിലെ പൊതുജനങ്ങള്‍ക്കും മുമ്പാകെ ഔദ്യോഗികമായി വെളിപ്പെടുത്തുന്നതിന് മുമ്പാണ് ചോര്‍ത്തി നല്‍കിയത്.

ഹര്‍ദീപ് സിംഗ് നിജ്ജറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കാനഡ അടുത്തിടെ ആരോപിച്ചിരുന്നു. ഇതിനെച്ചൊല്ലി ഇന്ത്യയും കാനഡയും തമ്മില്‍ നയതന്ത്ര തര്‍ക്കം പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടര്‍ന്ന് ഇരുരാജ്യങ്ങളും പരസ്‌പരം നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. ഇന്ത്യ ഒന്നിലധികം തവണ കാനഡയുടെ ആരോപണങ്ങള്‍ നിരസിക്കുകയും അവ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കുകയും ചെയ്‌തിരുന്നു. കൂടാതെ, ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വിശ്വസനീയമായ തെളിവുകള്‍ ഹാജാരാക്കാന്‍ ജസ്റ്റിന്‍ ട്രൂഡോയോട് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

അതേസമയം, ഇന്ത്യയുടെ വിദേശ ഇടപെടല്‍ ആരോപിക്കുന്ന രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ ട്രൂഡോയുടെ അനുമതി തനിക്ക് ആവശ്യമില്ലെന്ന് നതാലി കോമണ്‍സ് പബ്ലിക് സേഫ്റ്റി കമ്മറ്റിയെ അറിയിച്ചു. കാനഡയുടെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി ഡേവിഡ് മോറിസണും ഇക്കാര്യത്തില്‍ നതാലിയെ പിന്തുണച്ചു. ഇന്ത്യ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍, ഈ ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണെന്ന് ഇന്ത്യ പറഞ്ഞു.

ഇന്ത്യയുടെ വിദേശ ഇടപെടല്‍ സംബന്ധിച്ച തര്‍ക്കത്തില്‍ കാനഡയുടെ ഭാഗം ഒരു പ്രധാന യുഎസ് പ്രസിദ്ധീകരണത്തിന് ലഭിച്ചുവെന്ന് ഉറപ്പാക്കാന്‍ താനും മോറിസണും ചേര്‍ന്ന് ആവിഷ്‌കരിച്ച തന്ത്രത്തിൻ്റെ ഭാഗമായാണ് വാഷിംഗ്‌ടൺ പോസ്റ്റിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്ന് നതാലിയ പറഞ്ഞു.

ഇതിനോട് പ്രതികരിച്ച് മുന്‍ പഞ്ചാബ് ഡിജിപി ശശികാന്ത് ശര്‍മ രംഗത്തെത്തി. ഇന്ത്യക്കെതിരായ കനേഡിയന്‍ ആരോപണങ്ങളെ രാഷ്ട്രീയ കുതന്ത്രമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. തെളിവുകളൊന്നുമില്ലാതെ ന്യൂഡല്‍ഹിക്കെതിരേ കുറ്റം ചുമത്തിയതിന് കാനഡയെ അദ്ദേഹം വിമര്‍ശിച്ചു. ഇതെല്ലാം രാഷ്ട്രീയ കരുനീക്കമാണെന്നും അടുത്ത വര്‍ഷം കാനഡയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്നും ശര്‍മ്മയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്‌തു.

വ്യക്തമായ തെളിവ് ഹാജരാക്കാതെ കാനഡ

നിജ്ജറിൻ്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കഴിഞ്ഞ വര്‍ഷമാണ് ജസ്റ്റിന്‍ ട്രൂഡോ ആരോപണം ഉന്നയിച്ചത്. എന്നാല്‍ ഇതിന് വ്യക്തമായ തെളിവ് ഇല്ലെന്ന് ട്രൂഡോ അറിയിച്ചിരുന്നു. 2023 ജൂണില്‍ നിജ്ജറിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ ആറ് ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് പങ്കുണ്ടെന്ന് ആര്‍സിഎംപി പറഞ്ഞതിന് പിന്നാലെയാണ് ട്രൂഡോ ആരോപണം ഉന്നയിച്ചത്. ട്രൂഡോയുടെ അവകാശവാദങ്ങളെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ശക്തമായി തള്ളിക്കളഞ്ഞിരുന്നു. ഇത് കാനഡയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഹൈക്കമ്മിഷണര്‍ ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ നയതന്ത്രജ്ഞ ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കിയിരുന്നു. ഇതിന് മറുപടിയായി ആറ് കനേഡിയന്‍ നയതന്ത്രജ്ഞരെ ഇന്ത്യയും പുറത്താക്കിയിരുന്നു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

43 വർഷം പഴക്കമുള്ള കമ്പനി ഉടമ വിറ്റു; തൊഴിലാളികൾക്ക് കോടിക്കണക്കിന് രൂപ വിതരണം ചെയ്തു

അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ മിൻഡൻ നഗരത്തിൽ പ്രവർത്തിച്ചിരുന്ന 43 വർഷം പഴക്കമുള്ള ഒരു കുടുംബ ഉടമസ്ഥ കമ്പനിയുടെ വിൽപ്പനയ്ക്ക് പിന്നാലെ ജീവനക്കാർക്ക് ലഭിച്ച വൻ സാമ്പത്തിക സമ്മാനം ലോകശ്രദ്ധ നേടുന്നു. വാക്കർ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഫൈബർബോണ്ട് കോർപ്പറേഷൻ എന്ന ഇലക്ട്രിക്കൽ ഉപകരണ നിർമ്മാണ കമ്പനിയാണ് പവർ മാനേജ്‌മെന്റ് രംഗത്തെ ഭീമനായ ഈറ്റൺ എന്ന സ്ഥാപനത്തിന് 1.7...

Keep exploring...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...

‘ബംഗാൾ ഇനി ബിജെപിയുടെ കൈകളിൽ’; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയാകും

പശ്ചിമ ബംഗാളിൽ ഒരു പ്രധാന രാഷ്ട്രീയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സുവേന്ദു അധികാരി സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി. ഭാരതീയ...

More News

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...

43 വർഷം പഴക്കമുള്ള കമ്പനി ഉടമ വിറ്റു; തൊഴിലാളികൾക്ക് കോടിക്കണക്കിന് രൂപ വിതരണം ചെയ്തു

അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ മിൻഡൻ നഗരത്തിൽ പ്രവർത്തിച്ചിരുന്ന 43 വർഷം പഴക്കമുള്ള ഒരു കുടുംബ ഉടമസ്ഥ കമ്പനിയുടെ വിൽപ്പനയ്ക്ക്...

‘ബംഗാൾ ഇനി ബിജെപിയുടെ കൈകളിൽ’; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയാകും

പശ്ചിമ ബംഗാളിൽ ഒരു പ്രധാന രാഷ്ട്രീയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സുവേന്ദു അധികാരി സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി. ഭാരതീയ...

ആഡംബര കപ്പലിലെ ജീവനക്കാരിൽ രണ്ട് ഇന്ത്യക്കാർക്കും ഹാൻ്റെ വൈറസ് ബാധ

ഹാൻ്റെ വൈറസ് അണുബാധയുടെ ഒന്നിലധികം സാധ്യതയുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എംവി ഹോണ്ടിയസ് എന്ന ക്രൂയിസ് കപ്പലിലുള്ള രണ്ട്...

തമിഴ്‌നാട്ടിലെ ഇടത്–ടിവികെ സഹകരണത്തിന് പിന്നിൽ

| വേദനായകി തമിഴ്നാട് രാഷ്ട്രീയത്തിൽ നിലവിലെ അസ്ഥിരതകൾക്ക് പരിഹാരമായി പുതിയ രാഷ്ട്രീയ നീക്കങ്ങൾ നടന്നതായി ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു....

വിജയ് സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍; CPIM-CPI-VCK പിന്തുണയിൽ കേവല ഭൂരിപക്ഷമായി

തമിഴ്‌നാട്ടില്‍ വിജയ്ക്ക് ഭൂരിപക്ഷ പിന്തുണ ലഭിച്ചതോടെ സര്‍ക്കാര്‍ രൂപീകരിക്കും. സിപിഐഎം സിപിഐ, വിസികെ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ...

ഉമ്മൻചാണ്ടിയെ തൊട്ടാൽ പൊറുക്കില്ല; സതീശൻ അനുകൂല പ്രകടനത്തിൽ യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ്

വിഡി സതീശൻ അനുകൂല പ്രകടനത്തിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ്. പ്രകടനത്തിൽ ഉമ്മൻചാണ്ടിയുടെ ഫ്ലക്‌സ് കീറിയത്തിനെതിരെ പ്രതിഷേധം. ഫ്ലക്‌സ് കീറിയവർ...

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...