7 March 2026

യുഎഇ പൊതുമാപ്പ് ഡിസംബർ 31 വരെ നീട്ടി; സഹായത്തിന് നോർക്ക ഹെൽപ്‌ഡെസ്‌ക് നമ്പറുകൾ

വിസാ കാലാവധി കഴിഞ്ഞിട്ടും യുഎഇയിൽ തുടരുന്ന പ്രവാസികൾക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനും രേഖകൾ ശരിയാക്കി വിസ നിയമ വിധേയരാകാനും അവസരം

അനധികൃത താമസക്കാര്‍ക്കായി യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് ഡിസംബർ 31വരെ നീട്ടിയതായി ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്‍റ് പോർട്ട് സെക്യൂരിറ്റി (ICP) അറിയിച്ചു. പൊതുമാപ്പിൻ്റെ കാലാവധി ഒക്ടോബര്‍ 31ന് അവസാനിക്കാൻ ഇരിക്കെയാണ് തീരുമാനം. വിസാ കാലാവധി കഴിഞ്ഞിട്ടും യുഎഇയിൽ തുടരുന്ന പ്രവാസികൾക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനും രേഖകൾ ശരിയാക്കി വിസ നിയമ വിധേയരാകാനും അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

ഐ.സി.പി (ICP) സെൻ്റെറുകള്‍ വഴിയോ, ഐ.സി.പി അംഗീകാരമുള്ള ടൈപ്പിങ് സെൻ്റെറുകള്‍ വഴിയോ, ഓണ്‍ലൈനായോ അപേക്ഷിക്കാവുന്നതാണ്. പൊതുമാപ്പിൻ്റെ ആനുകൂല്യം പ്രയോജനപ്പെടുത്താന്‍ പ്രവാസി കേരളീയര്‍ക്ക് നോർക്ക ഹെൽപ്‌ഡെസ്‌ക് നമ്പറുകളായ ദുബായ്: പ്രവീൺ കുമാർ: +971 50 351 6991, അഡ്വ. ഗിരിജ: +971 55 3963907, രാജൻ കെ: +971 55 7803261 അബുദാബി: ഉബൈദുള്ള: +971 50 5722959, റാസൽഖൈമ: ഷാജി കെ: +971 50 3730340, അൽ ഐൻ: റസൽ മുഹമ്മദ്: +971 50 4935402, ഫുജൈറ: ഉമ്മർ ചൊലക്കൽ: +971 56 2244522, ഷാർജ: ജിബീഷ് കെ.ജെ: +971 50 4951089 ഇമെയിലിലോ uaeamnesty@gmail.com ബന്ധപ്പെടാവുന്നതാണ്.

മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് ഫോട്ടോ, അപേക്ഷകൻ്റെയും സ്പോണ്‍സറുടേയും പാസ്പോർട്ടുകളുടെ പകർപ്പ്, ആശ്രിതരുടെ സർട്ടിഫിക്കറ്റുകൾ (കുട്ടികൾക്ക്), എൻട്രി പെർമിറ്റ്, എമിറേറ്റ്സ് ഐഡി അപേക്ഷയുടെ രസീത് എന്നീ രേഖകള്‍ അപേക്ഷ നല്‍കുന്നതിന് ആവശ്യമായി വന്നേക്കും.

അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലും ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറൽ ഓഫീസുകളിലും ഇന്ത്യന്‍ പൗരന്മാര്‍ക്ക് സഹായം ലഭ്യമാണ്. നിലവിൽ എക്സിറ്റ് പെർമിറ്റ് ലഭിച്ചവർ 14 ദിവസത്തിനകം രാജ്യം (യു.എ.ഇ) വിടണം. അനധികൃത താമസക്കാര്‍ക്ക് ജോലി നൽകുന്നത് ഒഴിവാക്കണമെന്ന് യുഎഇയിലെ തൊഴിലുടമകൾക്കും നിര്‍ദ്ദേശമുണ്ട്. ഇത് ലംഘിക്കുന്നവര്‍ കനത്ത പിഴയും ഒടുക്കേണ്ടി വരും.

Share

More Stories

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം; കർശന നിർദേശം നൽകി എംബസി

0
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. അയൽരാജ്യങ്ങൾ വഴി ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. തെഹ്റാനിലെ ഇന്ത്യൻ എംബസി വിദ്യാർഥികളെ സുരക്ഷിത...

‘രാഹുൽ സൈക്കോപാത്ത്, പലവട്ടം ബലാത്സം​ഗം ചെയ്‌തു’; അതിജീവിത സുപ്രീം കോടതിയിൽ

0
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. രാഹുലിൻ്റ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ 'സൈക്കോപാത്ത്' എന്നും ജാമ്യം നൽകിയത് തൻ്റ ജീവന് ഭീഷണിയാണെന്നും അതിജീവിത...

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

Featured

More News