...
Home News International രാജ്യാതിർത്തി പൂർണ്ണമായും അടയ്ക്കും; വിജയത്തിന് പിന്നാലെ ട്രംപ് പ്രഖ്യാപിച്ചു

രാജ്യാതിർത്തി പൂർണ്ണമായും അടയ്ക്കും; വിജയത്തിന് പിന്നാലെ ട്രംപ് പ്രഖ്യാപിച്ചു

വിജയ ആഹ്ളാദത്തിനിടെ വ്യവസായ ഭീമനും തന്നെ പിന്തുണയ്ക്കുന്നവരില്‍ പ്രധാനിയുമായ ഇലോണ്‍ മസ്‌കിന് നേര്‍ക്ക് ട്രംപ് പ്രശംസ ചൊരിഞ്ഞു

184

അമേരിക്ക അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കുമെന്ന് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ സുവര്‍ണ കാലഘട്ടമാണ് വരാന്‍പോകുന്നതെന്നും അമേരിക്കയെ വീണ്ടും മഹത്തരമാക്കാന്‍ അത് അവസരമൊരുക്കുമെന്നും അവകാശപ്പെട്ടു. പ്രസിഡന്റ് പദം ഉറപ്പിച്ചതിന് പിന്നാലെയാണ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്‌തത്.

“ആളുകള്‍ ഇങ്ങോട്ട് വരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, പക്ഷേ അവര്‍ നിയമപരമായി വേണം വരാന്‍. അമേരിക്കക്കുള്ളത് ചൈനയ്ക്കില്ല. ഏറ്റവും മഹത്തുക്കളായ ജനങ്ങളാണ് അമേരിക്കക്കുള്ളത്. അതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ആ ഒരു കാര്യത്തിനായാണ് ദൈവം എൻ്റെ ജീവനെടുക്കാതിരുന്നത്. നമ്മുടെ രാജ്യത്തെ സേവിക്കുക. അമേരിക്കയെ വീണ്ടും മഹത്തരമാക്കുക എന്നതാണ് ആ കാര്യം. ഒരുമിച്ച് ആ ദൗത്യം പൂര്‍ത്തീകരിക്കും,” -ട്രംപ് ജനങ്ങൾക്ക് മുൻപാകെ അവകാശപ്പെട്ടു.

വിജയ ആഹ്ളാദത്തിനിടെ വ്യവസായ ഭീമനും തന്നെ പിന്തുണയ്ക്കുന്നവരില്‍ പ്രധാനിയുമായ ഇലോണ്‍ മസ്‌കിന് നേര്‍ക്ക് ട്രംപ് പ്രശംസ ചൊരിഞ്ഞു. “നമുക്ക് ഒരു പുതിയ താരമുണ്ട്, ഇലോണ്‍ മസ്‌ക്. ഒരു താരം ജനിച്ചിരിക്കുന്നു. അദ്ദേഹം പ്രത്യേകതയുള്ള വ്യക്തിയാണ്. പ്രതിഭയാണ്. നമ്മുടെ പ്രതിഭകളെ നാം സംരക്ഷിക്കേണ്ടതുണ്ട്.” മസ്‌കിനെ ലക്ഷ്യമാക്കി ട്രംപ് പറഞ്ഞു. സാമാന്യയുക്തിയുടെ പാര്‍ട്ടിയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.