സർക്കാരിന് എല്ലാ സ്വകാര്യ വിഭവങ്ങളും ഏറ്റെടുക്കാനാകില്ല: സുപ്രീം കോടതി

സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയിൽ നിന്ന് ഉദാര സമ്പദ് ക്രമത്തിലേക്ക് രാജ്യം മാറി

ന്യൂഡൽഹി: എല്ലാ സ്വകാര്യ വിഭവങ്ങളും സർക്കാരിന് ഏറ്റെടുക്കാനാകില്ലെന്ന് സുപ്രീംകോടതി. മാനദണ്ഡങ്ങൾ പാലിച്ച് മാത്രം വിഭവങ്ങൾ ഏറ്റെടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. സ്വകാര്യ വിഭവങ്ങൾ സമൂഹ നന്മയ്ക്കായി ഏറ്റെടുക്കാനാകുമോ എന്നതിലായിരുന്നു വിധി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്.

സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയിൽ നിന്ന് ഉദാര സമ്പദ് ക്രമത്തിലേക്ക് രാജ്യം മാറി. 1991ലെ പരിഷ്‌കാരങ്ങൾക്ക് ശേഷം സാമ്പത്തിക വ്യവസ്ഥയിൽ അടിസ്ഥാന മാറ്റമുണ്ടായി. രാജ്യത്തിൻ്റെ സാമ്പത്തിക നയം തീരുമാനിക്കേണ്ട ചുമതല കോടതിക്കില്ല. സാമ്പത്തിക ജനാധിപത്യം സ്ഥാപിക്കുന്നതിന് സൗകര്യമൊരുക്കുകയാണ് ചുമതലയെന്നും കോടതി പറഞ്ഞു. സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതുസ്വത്താണെന്ന ജസ്റ്റിസ് വി.ആർ കൃഷ്‌ണയ്യരുടെ നേതൃത്വത്തിലുള്ള ബെഞ്ചിൻ്റെ ഉത്തരവും സുപ്രീംകോടതി റദ്ദാക്കി.

എല്ലാ സ്വകാര്യ സ്വത്തുക്കളും ഏറ്റെടുക്കാൻ സർക്കാരുകൾക്ക് അധികാരം നൽകുന്ന 1978ലെ വിധിയിൽ ജസ്റ്റിസ് വി.ആർ കൃഷ്‌ണയ്യർ സോഷ്യലിസ്റ്റ് കാഴ്‌ചപ്പാടുകളെ സംബന്ധിച്ച് ഊന്നി പറഞ്ഞിരുന്നു. എന്നാൽ സോഷ്യലിസ്റ്റ് കാഴ്‌ചപ്പാടുകൾ നിലവിലെ സാഹചര്യത്തിൽ പിന്തുടരാൻ കഴിയില്ലെന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച് വ്യക്തമാക്കി.

വികസ്വര രാജ്യമെന്ന നിലയിൽ ഓരോ ഘട്ടത്തിലുമുള്ള വെല്ലുവിളികൾ നേരിടാനാണ് സാമ്പത്തിക മേഖലയിലെ ഈ മാറ്റമെന്നും സുപ്രീംകോടതി ഭരണഘടന ബെഞ്ച് വിശദീകരിച്ചു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

മഴ എത്തും നേരത്തെ; ജൂൺ ഒന്നിന് കേരള തീരത്ത് കാലവർഷം എത്തും, ഓസ്ട്രേലിയയിൽ നിന്ന് ശുഭസൂചനകൾ

ഇന്ത്യയിൽ ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം (മൺസൂൺ) കൃത്യസമയത്ത് തന്നെ എത്തുമെന്ന സൂചനയുമായി കാലാവസ്ഥാ നിരീക്ഷകർ രംഗത്തെത്തി. ലഭ്യമായ പുതിയ റിപ്പോർട്ടുകൾ പ്രകാരം ജൂൺ ഒന്നോടെ മൺസൂൺ കേരള തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ കേരളത്തിലും തമിഴ്‌നാട്ടിലും അനുഭവപ്പെടുന്ന ശക്തമായ വേനൽമഴയും ഇടിമിന്നലും കാലവർഷം കൃത്യസമയത്ത് എത്തുന്നതിന്റെ പ്രാരംഭ സൂചനകളായാണ് കണക്കാക്കപ്പെടുന്നത്. അന്തരീക്ഷം ഒരു ഋതുവിൽ നിന്ന്...

Keep exploring...

അമ്മയാകുന്നത് അമേരിക്കയിൽ ചെലവേറിയത് ആകുന്നത് എന്തുകൊണ്ടാണ്?

അമേരിക്കൻ ഐക്യനാടുകളിലെ ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക്, ഒരു അമ്മയാകുക എന്നത് അസാധാരണമായ ഒരു വിലയാണ്. ഗർഭാവസ്ഥയുടെ ആദ്യഘട്ടങ്ങൾ മുതൽ പ്രസവം വരെയും...

മഴ എത്തും നേരത്തെ; ജൂൺ ഒന്നിന് കേരള തീരത്ത് കാലവർഷം എത്തും, ഓസ്ട്രേലിയയിൽ നിന്ന് ശുഭസൂചനകൾ

ഇന്ത്യയിൽ ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം (മൺസൂൺ) കൃത്യസമയത്ത് തന്നെ എത്തുമെന്ന സൂചനയുമായി കാലാവസ്ഥാ നിരീക്ഷകർ രംഗത്തെത്തി. ലഭ്യമായ...

More News

അമ്മയാകുന്നത് അമേരിക്കയിൽ ചെലവേറിയത് ആകുന്നത് എന്തുകൊണ്ടാണ്?

അമേരിക്കൻ ഐക്യനാടുകളിലെ ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക്, ഒരു അമ്മയാകുക എന്നത് അസാധാരണമായ ഒരു വിലയാണ്. ഗർഭാവസ്ഥയുടെ ആദ്യഘട്ടങ്ങൾ മുതൽ പ്രസവം വരെയും...

മഴ എത്തും നേരത്തെ; ജൂൺ ഒന്നിന് കേരള തീരത്ത് കാലവർഷം എത്തും, ഓസ്ട്രേലിയയിൽ നിന്ന് ശുഭസൂചനകൾ

ഇന്ത്യയിൽ ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം (മൺസൂൺ) കൃത്യസമയത്ത് തന്നെ എത്തുമെന്ന സൂചനയുമായി കാലാവസ്ഥാ നിരീക്ഷകർ രംഗത്തെത്തി. ലഭ്യമായ...

കരീബിയൻ ക്രൂയിസ് കപ്പലിൽ നോറോ വൈറസ് പൊട്ടിപ്പുറപ്പെട്ടു; 115 പേർക്ക് അസുഖം

ആഡംബര ക്രൂയിസ് കപ്പലായ കരീബിയൻ പ്രിൻസസിൽ നൊറോ വൈറസ് പടർന്നതിനെ തുടർന്ന് നൂറിലധികം പേർക്ക് അസുഖം ബാധിച്ചു. യുഎസ്...

‘ശുഭ്മാൻ ഗില്ലിൻ്റെ ചരിത്ര നേട്ടം’; വിരാടിനും രോഹിതിനും ആ നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ല

2026 -ലെ ഐപിഎല്‍ 52-ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിൻ്റെ ബാറ്റ് മുഴങ്ങി. ജയ്‌പൂരിലെ സവായ്...

മാതൃദിനം; ‘ഞാൻ എൻ്റെ മകനോടൊപ്പം പത്താം ക്ലാസ് പരീക്ഷ എഴുതി’

സൂര്യൻ ഉദിക്കുന്നതിനു മുമ്പാണ് പൂനത്തിൻ്റെ ദിവസം ആരംഭിക്കുന്നത്. എല്ലാ ദിവസവും രാവിലെ 5.30ന് അവർ ഉണരും, കുടുംബത്തിന് വേണ്ടി പാചകം...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ആദ്യ ഉത്തരവിൽ ഒപ്പുവച്ചു; 200 യൂണിറ്റ് സൗജന്യ വൈദ്യുതി

സ്ഥാപകൻ വിജയ്, ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി അനുവദിക്കുന്നതിനും, സ്ത്രീ സുരക്ഷക്കായി ഒരു പ്രത്യേക സേന...

‘പരാജയത്തിൽ പതറാതെ’, സിപിഐഎം പോളിറ്റ് ബ്യൂറോ യോ​ഗം ദില്ലിയിൽ ആരംഭിച്ചു

രണ്ടുദിവസത്തെ സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തിന് ദില്ലിയിൽ തുടക്കമായി. നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് ശേഷമുള്ള ആദ്യയോഗമാണ് ചേരുന്നത്. പോളിറ്റ്ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ...

‘അവയവദാന മാഫിയ’ കേസിൽ മുഖ്യപ്രതി നജീബ് പോലീസ് പിടിയില്‍

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ച കേസില്‍ മുഖ്യപ്രതി നജീബ് പിടിയില്‍. ഡല്‍ഹിയില്‍ വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. അവയവ...