15 March 2026

ഇന്ത്യയിലെ മതേതരത്വവും ജനാധിപത്യവും വലിയൊരു വെല്ലുവിളിയുടെ നടുവിലാണ്

നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ ഭരണഘടനയെ മുസ്ലിങ്ങളാണ് സംരക്ഷിക്കുന്നത്. അവരുടെ വൈവിധ്യങ്ങളെ മുൻ നിർത്തിയുള്ള അവരുടെ സമരത്തിൽ അവരുടെ പക്ഷം ഭരണഘടനയാണ്.അവർ തോൽക്കുന്ന നിമിഷം തകരുന്നത് ഭരണഘടന തന്നെയാണ്.

| സയിദ് അബി

ജൂതവിഭ്യാർത്ഥികൾക്ക് എതിരായുള്ള നാസി ജർമനിയിലെ നിയമങ്ങൾക്ക് പ്രതീക്ഷിക്കാത്ത തരത്തിൽ യൂണിവേഴ്സിറ്റികളിൽ നിന്നും കോടതികളിൽ നിന്നും പിന്തുണ ലഭിച്ചിരുന്നു. കമ്മ്യൂണിസ്റ്റുകളെ തുരത്തി ഓടിച്ചത് കൊണ്ട് യൂണിവേഴ്സിറ്റികൾ ആര്യമനുഷ്യരുടെ പ്രതാപം ചരിത്രത്തിലേക്ക് രേഖപ്പെടുത്തി വെക്കുമെന്ന് ഗീബൽസ് ആശിച്ചത് അക്കാലത്താണ്. വൃത്തിയുള്ള പണിയെടുക്കുന്ന ജൂതന്മാരെ കാണുമ്പോൾ ഈർഷയുണ്ടായിരുന്ന ജഡ്ജിമാർ കോടതി ജീവനക്കാരെ നിയമിക്കുമ്പോൾ സൂഷ്മത പുലർത്തുമായിരുന്നു.

ചരിത്രം ഇന്ത്യയിൽ പുതിയൊരു വഴിത്തിരിവിലാണ്.മതേതരത്തവും സൗഹാർദവും സ്നേഹവും സാഹോദര്യവും ജനാധിപത്യവും സംരക്ഷിക്കേണ്ട ബാധ്യതയുടെ തോത് ഓരോ നിമിഷവും വർധിച്ച് വരുന്നൊരു ജനതയായി മുസ്ലിങ്ങൾ മാറുന്നു.’ഹേയ് സാരമില്ല, അതങ്ങ് അനുസരിച്ചൂടെ, നമുക്ക് സമാധാനത്തോടെ ജീവിച്ചൂടെ’ എന്ന തീർത്തും പരിഹാസ്യമായ സാരോപദേശങ്ങൾ കളിയാക്കുന്ന കാലം. നിങ്ങളുടെ മരിക്കാറായ അപ്പൂപ്പനല്ലേ പൗരത്വം പോകൂ.അദ്ദേഹം മരിക്കാറായില്ലേ, നിങ്ങൾക്ക് പൗരത്വം ഉണ്ടല്ലോ? ഇല്ലെങ്കിൽ അതിന്‌ വേണ്ടി പോരാടാം എന്ന് ‘ആശ്വസിപ്പിക്കുന്ന’ വാർത്തകൾ പണ്ട് ആസ്സാമിൽ നിന്ന് വന്നിരുന്നു. ആ തട്ടമല്ലേ, അതങ്ങ് എടുത്ത് മാറ്റിയാലും പ്രോബ്ലമൊന്നുമില്ലല്ലോ എന്ന ഒഴുക്ക് വർത്തമാനങ്ങൾ ചുറ്റിലുമുണ്ട്.

അടിസ്ഥാനപരമായി ഇന്ത്യയിലെ മതേതരത്വവും ജനാധിപത്യവും വലിയൊരു വെല്ലുവിളിയുടെ നടുവിലാണ്. മുസ്ലിങ്ങളെ മുൻ നിർത്തിയുള്ള ഈ പരിഷ്‌ക്കാരങ്ങൾക്ക് വലിയ ആയുസില്ല. മുസ്ലിങ്ങൾ കളത്തിൽ നിന്ന് മാറുന്നതോട് കൂടി കളി ഇന്ത്യയും ഫാസിസവും തമ്മിലാകും. മുസ്ലിങ്ങൾ എന്ന് മാറും എന്നതൊരു വിഷയമാണ്. ഇന്ന് നമ്മൾ ഗുജറാത്തിലെ മുസ്ലിങ്ങളെ പറ്റി കേൾക്കാറില്ല. വൈകാതെ യു പിയിലെ മുസ്ലിങ്ങളെ കുറിച്ചും കേൾവി കുറയും.

ബാക്കിയുള്ളത്, സൗത്ത് ഇന്ത്യയിലെ മുസ്ലിങ്ങളാണ്, അവസാനം അവർ കേരളത്തിലെത്തും.അവിടെ ഫൈറ്റ്‌ പെട്ടെന്ന് അവസാനിക്കില്ല എന്നത് കൊണ്ട് കുറെ കാലം കൂടി സംഘിന് മുസ്ലിങ്ങളെ മുൻ നിർത്തി രാഷ്ട്രീയം കളിക്കാം. പത്ത് ഇരുപത്തഞ്ച് കൊല്ലം കൂടി അങ്ങനെ പോകാം.

നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ ഭരണഘടനയെ മുസ്ലിങ്ങളാണ് സംരക്ഷിക്കുന്നത്. അവരുടെ വൈവിധ്യങ്ങളെ മുൻ നിർത്തിയുള്ള അവരുടെ സമരത്തിൽ അവരുടെ പക്ഷം ഭരണഘടനയാണ്.അവർ തോൽക്കുന്ന നിമിഷം തകരുന്നത് ഭരണഘടന തന്നെയാണ്. സംഘപരിവാർ വഹിക്കുന്ന പങ്ക് നമുക്കിപ്പോൾ അറിയാം.എന്നാൽ മുസ്ലിങ്ങൾ തോറ്റ് കഴിയുമ്പോഴാണ് ഭൂരിപക്ഷ മതവും വിശ്വാസികളും ജനതയും ഈ ഭരണഘടന വധത്തിന് വഹിച്ച പങ്ക് വെളിപ്പെടുക.

Share

More Stories

ഐപിഎൽ 2026; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ ജേഴ്‌സി ലോഞ്ച് വീഡിയോ സോഷ്യൽ മീഡിയയിൽ വിവാദം

0
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐ‌പി‌എൽ) 19-ാം സീസണിൻ്റെ ആവേശം ഉച്ചസ്ഥായിയിലാണ്. ടൂർണമെന്റ് ആരംഭിക്കാൻ വെറും 14 ദിവസം മാത്രം ശേഷിക്കെ, 10 ഫ്രാഞ്ചൈസികളും അവരുടെ ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ്. മുൻ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ്...

‘ധുരന്ധർ 2 വിവാദം’; രൺവീർ സിങ്ങിൻ്റെ കഥാപാത്രത്തിന് എതിരെ സിഖ് സമൂഹം

0
ആദിത്യ ധറിൻ്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം "ധുരന്ധർ 2" (ധുരന്ധർ: ദി റിവഞ്ച്) ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുമ്പുതന്നെ നിയമപരവും സാമൂഹികവുമായ വിവാദങ്ങളുടെ കേന്ദ്രബിന്ദുവായി മാറി. ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന...

ഖാർഗ് ദ്വീപിൽ യുഎസ് ബോംബ് വർഷിച്ചതിന് പിന്നാലെ ഇറാൻ പുതിയ മിസൈൽ പരമ്പരകൾ...

0
പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രാദേശിക എതിരാളികൾക്ക് എതിരായ തുടർച്ചയായ ആക്രമണങ്ങളുടെ ഭാഗമായി ഇറാൻ സൈന്യം ശനിയാഴ്‌ച പുതിയ മിസൈൽ പരമ്പര വിക്ഷേപിച്ചതായി ഇറാൻ സ്റ്റേറ്റ് മീഡിയ പ്രസ് ടിവി റിപ്പോർട്ട് ചെയ്‌തു. ഇറാൻ്റെ എണ്ണ കയറ്റുമതിയുടെ...

പാണക്കാട്ടെ മറികടന്ന് കാസർകോട് കെഎം ഷാജിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം; ആശങ്കയിൽ അണികൾ

0
നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് നേതാവ് കെ.എം ഷാജി കാസർകോട് മണ്ഡലത്തിൽ നിന്നും ജനവിധി തേടുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമാകുന്നു. 'കാസർകോട് കെഎം ഷാജി തന്നെ' എന്ന മുദ്രാവാക്യവുമായി ഷാജി അനുകൂലികളായ...

ആകാശത്തും കടലിനടിയിലും കുതിക്കുന്ന ‘അവതാർ’; ഇന്ത്യയുടെ യുദ്ധമുഖം മാറ്റാൻ ബെംഗളൂരു സ്റ്റാർട്ടപ്പിൻ്റെ ആംഫിബിയസ് ഡ്രോൺ

0
ബെംഗളൂരു ആസ്ഥാനമായ 'അക്വാ എയർ എക്‌സ്' (AquaAirX) എന്ന സ്റ്റാർട്ടപ്പ് ആകാശത്തും വെള്ളത്തിനടിയിലും ഒരേപോലെ പ്രവർത്തിക്കാൻ കഴിയുന്ന 'അവതാർ' (Avataar) എന്ന ആംഫിബിയസ് ഡ്രോൺ വികസിപ്പിച്ചെടുത്തു. ആധുനിക യുദ്ധങ്ങളിൽ ആൾനാശം കുറച്ചുകൊണ്ട് ശത്രുക്കളെ...

ഖാർ​ഗ് ആക്രമണത്തിന് തിരിച്ചടിയുണ്ടാകും; പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ

0
ഇറാൻ്റെ ‌‌ഏറ്റവും തന്ത്ര പ്രധാനമായ ഖാർ​ഗ് ദ്വീപ് അമേരിക്കൻ സൈന്യം ആക്രമിച്ചതോടെ പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ പ്രതിസന്ധിയിലേക്കാണ് നീങ്ങി കൊണ്ടിരിക്കുന്നത്. ഇതിനുള്ള തിരിച്ചടി നൽകുമെന്നാണ് ഇപ്പോർ ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്. ഇറാൻ വൻകരയിൽ നിന്ന് ഏകദേശം...

Featured

More News