...
Home News International ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ താലിബാൻ

ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ താലിബാൻ

അസർബൈജാന്റെ തലസ്ഥാനമായ ബാകുവിൽ നാളെ ആരംഭിക്കുന്ന സമ്മേളനത്തിനായി പ്രതിനിധികൾ പുറപെട്ടതായി അഫ്ഗാൻ എൻവയോൺമെൻ്റ് പ്രൊട്ടക്ഷൻ ഏജൻസി ആണ് എക്സിലൂടെ അറിയിച്ചത്.

196

ഐക്യരാഷ്ട്രസഭ സംഘടിപ്പിക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാൻ അഫ്ഗാൻ ഭരണകൂടമായ താലിബാൻ. 2021ൽ അഫ്ഗാനിൽ അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത താലിബാൻ ഭരണകൂടത്തെ ലോകരാജ്യങ്ങൾ പലരും ഇപ്പോഴും അംഗീകരിച്ചിട്ടില്ല. അതിനാൽ തന്നെ പലവിധ ഉപരോധങ്ങളും നിയന്ത്രണങ്ങളും നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ രാജ്യാന്തര സമൂഹങ്ങളിൽ സജീവമായി ഇടപഴകാനും ബന്ധം മെച്ചപെടുത്താനും ഉള്ള അവസരമായി ഐക്യരാഷ്ട്ര സഭയുടെ വേദിയെ താലിബാൻ ഉപയോഗപ്പെടുത്തും എന്ന് സൂചന.

ശക്തമായി തുടരുന്ന വരൾച്ച അഫ്ഗാനിസ്ഥാൻ്റെ നാലതെറ്റിച്ചിട്ടുണ്ട് . കാർഷിക മേഖല മൊത്തത്തിൽ താളംതെറ്റിയ അവസ്ഥയിലാണ്. ഭക്ഷ്യസുരക്ഷയും അവതാളത്തിലായി ധാരാളം ആളുകളുടെ ഉപജീവനം തന്നെ മുട്ടിയ അവസ്ഥയിലാണ്. രാജ്യത്തെ 34 സംസ്ഥാനങ്ങളിൽ 25ലും ഇതാണ് സ്ഥിതി. സാമ്പത്തിക സ്ഥിതിയും മോശമാണ് .

അസർബൈജാന്റെ തലസ്ഥാനമായ ബാകുവിൽ നാളെ ആരംഭിക്കുന്ന സമ്മേളനത്തിനായി പ്രതിനിധികൾ പുറപെട്ടതായി അഫ്ഗാൻ എൻവയോൺമെൻ്റ് പ്രൊട്ടക്ഷൻ ഏജൻസി ആണ് എക്സിലൂടെ അറിയിച്ചത്. അഫ്ഗാൻ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് സാമ്പത്തികവും അല്ലാത്തതുമായ സഹായങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുമെന്ന് സംഘത്തെ നയിക്കുന്ന എം എച്ച് ഖാലിസ് അവകാശപ്പെടുന്നു .

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.