26 July 2026
Home News National രാജ്യത്ത് ഉള്ളിവില കുതിച്ചുയരുന്നു; പത്തോളം സംസ്ഥാനങ്ങളിൽ ഉൽപ്പാദനം കുറഞ്ഞു

രാജ്യത്ത് ഉള്ളിവില കുതിച്ചുയരുന്നു; പത്തോളം സംസ്ഥാനങ്ങളിൽ ഉൽപ്പാദനം കുറഞ്ഞു

അടുത്തിടെ, നാലുദിവസത്തിനുള്ളിൽ 21 ശതമാനം വരെ ഉള്ളി വിലയിൽ വർധനയുണ്ടായതോടെ, അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് വിലയെത്തിയിരിക്കുകയാണ്.

174

രാജ്യത്ത് ഉള്ളിവില വീണ്ടും കുതിച്ചുയരുന്നു. ഒരു കിലോയ്ക്ക് 40 മുതൽ 60 രൂപ വരെയായിരുന്ന മൊത്തവില 80 രൂപയിലേക്ക് ഉയർന്നു. തിരുവനന്തപുരത്ത് നിലവിൽ മൊത്ത വിപണിയിൽ കിലോയ്ക്ക് 65 രൂപയും ചില്ലറ വിപണിയിൽ 90 രൂപയും വരെ ഉള്ളിവില ഉയർന്നിട്ടുണ്ട്.

അടുത്തിടെ, നാലുദിവസത്തിനുള്ളിൽ 21 ശതമാനം വരെ ഉള്ളി വിലയിൽ വർധനയുണ്ടായതോടെ, അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് വിലയെത്തിയിരിക്കുകയാണ്. ദീപാവലിക്കുള്ള മാർക്കറ്റ് അവധി, കനത്ത മഴയേറ്റ് കൃഷിയിടങ്ങളിൽ വെള്ളം കയറുക തുടങ്ങിയ പ്രശ്നങ്ങളാണ് ഈ വിലവർധനയ്ക്ക് കാരണം.

പ്രധാന ഉത്പാദക സംസ്ഥാനമായ മഹാരാഷ്ട്രയിൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25 ശതമാനം വരെ ഉത്പാദന കുറവുണ്ടായതും അവിടെ നിലനിൽക്കുന്ന കയറ്റുമതി കൂട്ടിച്ചേർന്നതും ഈ പ്രതിസന്ധിക്ക് കാരണമായി. നാസിക്കിൽ ഉള്ളിയുടെ മൊത്തവില ക്വിന്റലിന് 5400 രൂപ എന്ന റെക്കോർഡ് നിരക്കിൽ എത്തി.

കയറ്റുമതിയിലെ വർധനയുമൊത്ത് ആഭ്യന്തര വിപണിയിൽ വിതരണ കുറവ് ഉണ്ടായത് ഉപഭോക്താക്കളെ കൂടുതൽ ബാധിച്ചു. വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ വിളവെടുപ്പ് പൂർത്തിയാകുന്നത് വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. നവംബർ അവസാനംക്കുള്ളിൽ, വില കിലോയ്ക്ക് 30 രൂപയിലേക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നു.