...
Home News National ‘അഫ്‌സ്‌പ’ പ്രഖ്യാപിച്ചു; മണിപ്പുരിൽ ആറ് സ്ഥലങ്ങളിൽ

‘അഫ്‌സ്‌പ’ പ്രഖ്യാപിച്ചു; മണിപ്പുരിൽ ആറ് സ്ഥലങ്ങളിൽ

ആക്രമികളെന്ന് ആരോപിച്ച്‌ ജിരിബാമിൽ കുക്കി വിഭാഗത്തിൽപ്പെട്ട പത്തുപേരെ തിങ്കളാഴ്‌ച സുരക്ഷാസേന വെടിവച്ചു കൊന്നിരുന്നു

249

മണിപ്പുരിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ആറിടങ്ങളിൽ കൂടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ‘അഫ്‌സ്‌പ’ പ്രഖ്യാപിച്ചു. സായുധസേനാ പ്രത്യേകാധികാര നിയമം ആണ് അഫ്‌സ്‌പ. ജിരിബാം, ഇംഫാൽ ഈസ്റ്റിലെ ലാംലായ്‌, കാങ്‌പോകുപിയിലെ ലെയ്‌മഖോങ്‌, ബിഷ്‌ണുപുരിലെ മൊയിറങ്‌, ഇംഫാൽ വെസ്റ്റിലെ സെക്‌മായി, ലാംസാങ്‌ എന്നിവിടങ്ങളിലാണ്‌ സുരക്ഷാസേനയ്‌ക്ക്‌ പ്രത്യേകാധികാരം നൽകുന്ന നിയമം പ്രഖ്യാപിച്ചത്‌.

ആക്രമികളെന്ന് ആരോപിച്ച്‌ ജിരിബാമിൽ കുക്കി വിഭാഗത്തിൽപ്പെട്ട പത്തുപേരെ തിങ്കളാഴ്‌ച സുരക്ഷാസേന വെടിവച്ചു കൊന്നിരുന്നു. പിറ്റേന്ന്‌ മെയ്‌ത്തീ വിഭാഗത്തിലെ രണ്ടുപേരുടെ മൃതഹേം കണ്ടെടുത്തു. താമെങ്‌ലോങിൽ സഹായവുമായെത്തിയ ട്രക്ക്‌ അഗ്‌നിക്കിരയാക്കി. കഴിഞ്ഞ ഒക്‌ടോബർ ഒന്നിന്‌ 19 സ്റ്റേഷൻ പരിധികൾ ഒഴികെ സംസ്ഥാനത്താകെ മണിപ്പൂർ സർക്കാർ അഫ്‌സ്‌പ പ്രഖ്യാപിച്ചിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.