7 March 2026

ജേർണലിസ്റ്റ് ആൻഡ്  മീഡിയ അസോസിയേഷൻ; തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗവും ജില്ലാ പ്രവർത്തകസമിതി വിപുലീകരണവും

ജില്ലാ പ്രവർത്തക വിപുലീകരണത്തിൽ ജില്ലാ പ്രസിഡന്റായി സുരേഷ് കുമാർ, ജില്ലാ വൈസ് വൈസ് പ്രസിഡണ്ടായി രവി കല്ലുമല, മനോജ് വാസുദേവൻ, ജില്ലാ സെക്രട്ടറിയായി സന്തോഷ് രാജശേഖരൻ, ജില്ലാ ട്രഷററായി ശ്രീഹരി കിഷോർ എന്നിവരെ തിരഞ്ഞെടുത്തു.

ജേർണലിസ്റ്റ് ആൻഡ്  മീഡിയ അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മറ്റി യോഗവും ജില്ലാ പ്രവർത്തകസമിതി വിപുലീകരണവുംതിരുവനന്തപുരം പൂർണ്ണ ഹോട്ടലിൽ വെച്ച്  നടന്നു. തിരുവനന്തപുരം ജില്ലാ  വൈസ് പ്രസിഡണ്ട് രവി കല്ലുമല അധ്യക്ഷത വഹിച്ച യോഗം ജെ എം എ നാഷണൽ പ്രസിഡന്റ് വൈശാഖ് സുരേഷ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജനറൽ സെക്രട്ടറി ജി കൃഷ്ണകുമാർ സംസ്ഥാന സമ്മേളനത്തിന്റെ പ്രവർത്തനമാർഗരേഖയും നിർദ്ദേശങ്ങളും നൽകി. ജെ എം എ  ജില്ലാ സെക്രട്ടറി  സന്തോഷ് രാജശേഖരൻ ജില്ലാ  റിപ്പോർട്ടും, സാമ്പത്തിക റിപ്പോർട്ട് ജില്ലാ ട്രഷറർ ഹരികിഷോറും അവതരിപ്പിച്ചു.

തുടർന്ന് നടന്ന ജില്ലാ പ്രവർത്തക വിപുലീകരണത്തിൽ ജില്ലാ പ്രസിഡന്റായി സുരേഷ് കുമാർ, ജില്ലാ വൈസ് വൈസ് പ്രസിഡണ്ടായി രവി കല്ലുമല, മനോജ് വാസുദേവൻ, ജില്ലാ സെക്രട്ടറിയായി സന്തോഷ് രാജശേഖരൻ, ജില്ലാ ട്രഷററായി ശ്രീഹരി കിഷോർ എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ട നടപടിക്രമങ്ങൾ ചർച്ച ചെയ്തു. സന്തോഷ് രാജശേഖരൻ സ്വാഗതം ആശംസിച്ച ചടങ്ങിന് നിയുക്ത പ്രസിഡന്റ് നന്ദി പറഞ്ഞു.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News