...
Home News International പശ്ചിമേഷ്യയ്ക്ക് പിന്നാലെ യൂറോപ്പിലും യുദ്ധഭീതി; റഷ്യയ്ക്ക് മുന്നറിയിപ്പുമായി ബ്രിട്ടന്‍

പശ്ചിമേഷ്യയ്ക്ക് പിന്നാലെ യൂറോപ്പിലും യുദ്ധഭീതി; റഷ്യയ്ക്ക് മുന്നറിയിപ്പുമായി ബ്രിട്ടന്‍

യുക്രൈന് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് യുഎസ് നീക്കിയതിന് പിന്നാലെ യുഎസ് നിര്‍മ്മിത എടിഎസിഎംഎസ് മിസൈലുകള്‍ ഉപയോഗിച്ച് യുക്രൈന്‍ റഷ്യയെ ആക്രമിച്ചിരുന്നു.

221

പശ്ചിമേഷ്യയ്ക്ക് പിന്നാലെ യൂറോപ്പിലും യുദ്ധഭീതി. റഷ്യ-യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ റഷ്യയ്ക്ക് മുന്നറിയിപ്പുമായി ബ്രിട്ടന്‍ രം?ഗത്തെത്തിയിരിക്കുകയാണ്. കിഴക്കന്‍ യൂറോപ്പിലെ ഏതെങ്കിലും നാറ്റോ രാജ്യങ്ങളെ റഷ്യ ആക്രമിച്ചാല്‍ ഇടപെടുമെന്നാണ് ബ്രിട്ടന്റെ മുന്നറിയിപ്പ്. ബ്രിട്ടീഷ് ഡിഫന്‍സ് സ്റ്റാഫ് ഡെപ്യൂട്ടി ചീഫ് റോബ് മഗോവന്‍ യുകെ പാര്‍ലമെന്റ് കമ്മിറ്റി ഹിയറിംഗിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

യുക്രൈന് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് യുഎസ് നീക്കിയതിന് പിന്നാലെ യുഎസ് നിര്‍മ്മിത എടിഎസിഎംഎസ് മിസൈലുകള്‍ ഉപയോഗിച്ച് യുക്രൈന്‍ റഷ്യയെ ആക്രമിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജോ ബൈഡന്റെ പുതിയ നീക്കമെന്നതും ശ്രദ്ധേയമായിരുന്നു.

എന്നാല്‍ റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതി എന്താണെന്ന് ട്രംപ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അമേരിക്കയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ ട്രംപ് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലെന്‍സ്‌കിയുമായി സംസാരിച്ചതായാണ് റിപ്പോര്‍ട്ട്.

ഇതിനിടെ, യുകെ നിര്‍മ്മിത സ്റ്റോം ഷാഡോ മിസൈലുകളും ചില റഷ്യന്‍ ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ യുക്രൈന്‍ ഉപയോഗിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതോടെ റഷ്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധത്തിലും വലിയ വിള്ളലുണ്ടായതായാണ് സൂചന.

റഷ്യ-യുക്രൈന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ ഉത്തര കൊറിയയില്‍ നിന്നുള്ള പതിനായിരത്തിലധികം സൈനികര്‍ യുക്രൈനിനെതിരായ യുദ്ധത്തില്‍ റഷ്യയ്‌ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. ഉത്തര കൊറിയന്‍ സൈന്യത്തിലെ ത്രീ സ്റ്റാര്‍ ജനറല്‍ കിം യോങ് ബോക്ക് ആണ് ഇവരുടെ മേല്‍നോട്ടം വഹിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.