വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കണം, എയര്‍ലൈനുകളോട് ഡിജിസിഎ

അപ്രതീക്ഷിതമായ തടസങ്ങള്‍ യാത്രയില്‍ ഉണ്ടാകുമ്പോള്‍ യാത്രക്കാരുടെ സൗകര്യത്തിന് മുന്‍ഗണന നല്‍കുന്നതിനാണ് ഈ നടപടികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

വിമാനങ്ങള്‍ വൈകുന്നത് ഇപ്പോള്‍ ഒരു പുതിയ വാര്‍ത്തയല്ല. നിരവധി യാത്രക്കാരാണ് ഇതുമൂലം ദുരിതമനുഭവിക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിമാനകമ്പനികള്‍ക്ക് ഒരു പുതിയ നിര്‍ദേശവുമായി എത്തിയിരിക്കുകയാണ്. വിമാനങ്ങള്‍ വൈകിയാല്‍ വിമാന കമ്പനി യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കേണ്ടി വരും.

ഉത്തരേന്ത്യയില്‍ ശൈത്യകാലത്ത് ദൂരക്കാഴ്ച കുറവായതിനാല്‍ വിമാന സര്‍വീസുകള്‍ വൈകിയിരുന്നു. ഒരു സെക്ടറില്‍ ഒരു ഫ്‌ലൈറ്റ് വൈകിയാല്‍ അത് എയര്‍ലൈനിന്റെനെറ്റ് വർക്കിൽ മറ്റെല്ലാ റൂട്ടുകളിലും കാലതാമസം ഉണ്ടാക്കുന്നുണ്ട്. വിമാനങ്ങള്‍ വൈകുന്നത് തുടരുന്നതിനാലാണ് ഫ്‌ലൈറ്റ് വൈകുമ്പോള്‍ യാത്രക്കാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ടത്. അപ്രതീക്ഷിതമായ തടസങ്ങള്‍ യാത്രയില്‍ ഉണ്ടാകുമ്പോള്‍ യാത്രക്കാരുടെ സൗകര്യത്തിന് മുന്‍ഗണന നല്‍കുന്നതിനാണ് ഈ നടപടികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഡിജിസിഎ നിര്‍ദേശം അനുസരിച്ച് രണ്ട് മണിക്കൂര്‍ വരെ വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് എയര്‍ലൈനുകള്‍ കുടിവെള്ളം നല്‍കണം. രണ്ട് മുതല്‍ നാല് മണിക്കൂര്‍ വരെ വൈകിയാല്‍ ലഘുഭക്ഷണം, ചായയോ കാപ്പിയോ നല്‍കണം. നാല് മണിക്കൂറില്‍ കൂടുതല്‍ കാലതാമസം ഉണ്ടായാല്‍ പ്രധാന ഭക്ഷണം ഉറപ്പാക്കണം.

കാത്തിരിപ്പ് സമയങ്ങളില്‍ യാത്രക്കാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റേണ്ടത് പ്രധാനമാണ്. ഇതിലൂടെ യാത്രക്കാര്‍ക്ക് മികച്ച അനുഭവം പ്രദാനം ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ ശനിയാഴ്‌ച ഹൈദരാബാദിൽ ക്യാമ്പ് ചെയ്‌തിരുന്നു. തെലങ്കാനയിലെ എഐസിസിയുടെ ചുമതല വഹിച്ചിരുന്ന മേലൂരിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ പി വിശ്വനാഥനാണ് ഹൈദരാബാദിൽ താമസിക്കുന്ന അഞ്ച് എംഎൽഎമാരുടെ സംഘത്തെ നയിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. കോൺഗ്രസ് ഇതിനകം തന്നെ ടിവികെക്ക്...

Keep exploring...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

More News

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...