‘സി.ബി.ഐ കൂട്ടിലടച്ച തത്ത’; നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ ആവശ്യം എം.വി ഗോവിന്ദൻ തള്ളിയത് എന്തിന്?

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സർക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടിയിരുന്നു

എഡിഎം കെ.നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിൻ്റ ആവശ്യം തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സിബിഐ കൂട്ടിലടിച്ച തത്തയെന്നാണ് വിമർശനം. സിബിഐ എന്നത് അവസാന അന്വേഷണമല്ലെന്ന് എം.വി ​ഗോവിന്ദൻ പറയുന്നു. കോടതി കേസ് ഡയറി പരിശോധിച്ച് വിഷയത്തിൽ തീരുമാനം പറയട്ടെയെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

സിബിഐ അന്വേഷണത്തെ കുറിച്ച് സിപിഐഎമ്മിന് വ്യക്തമായ നിലപാട് ഉണ്ടെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. നവീൻ ബാബുവിൻ്റെ കുടുംബത്തിനൊപ്പമാണ് സിപിഐഎമ്മെന്ന് അദ്ദേഹം ആവർത്തിച്ചു പറയുന്നു. സിബിഐ അന്വേഷണമാണ് എല്ലാത്തിൻ്റയും അവസാനമെന്ന് പറയുന്നത് ഒരിക്കലും അംഗീകരിക്കില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.

കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നതിലേക്ക് കാര്യങ്ങൾ നീക്കുന്നതാണ് സിബിഐ. അതിൻ്റ ഭാഗമാണ് ഇ.ഡിയും. ഇത് പറയുന്നതിൽ മാറ്റമുണ്ടാകില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സർക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടിയിരുന്നു. ആത്മഹത്യയല്ല കൊലപാതകമെന്ന് സംശയമുണ്ടെന്ന് നവീൻ ബാബുവിൻ്റെ കുടുംബം ആരോപിച്ചു. നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രത്യേക സംഘത്തിൻ്റെ അന്വേഷണം പേരിന് മാത്രമെന്ന് കുടുംബം ഹൈക്കോടതിയിൽ പറഞ്ഞു.

അതിനിടെ, സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിടണമെന്നും എഡിഎമ്മിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കക്ഷി ചേരുമെന്നും പി.വി അൻവർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയും പി.പി ദിവ്യയുടെ ഭർത്താവും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടെന്നും പി.വി അൻവർ ആരോപിച്ചു.

ADGP എം.ആർ അജിത് കുമാർ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ കൃത്യമായ തെളിവുകൾ നൽകിയിട്ടും നടപടി എടുത്തില്ലെന്നും പി.വി അൻവർ പറഞ്ഞു. സർക്കാർ നീട്ടിക്കൊണ്ട് പോവുകയാണ്. വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എം.വി ​ഗോവിന്ദൻ്റെ പ്രസ്‌താവന സംശയത്തിൻ്റെ നിഴലിലാണ്. സി.ബി.ഐ കേസ് അന്വേഷിച്ചാൽ കുറ്റക്കാരല്ലാത്തവരെ പ്രതിചേർക്കുമോ എന്നാണ് ഇതിനകം ഉയരുന്ന ചോദ്യങ്ങൾ. പി.പി ദിവ്യക്ക് സർക്കാർ തലത്തിലും രാഷ്ട്രീയ തലത്തിലും വലിയ സ്വാധീനമുള്ള സാഹചര്യത്തിൽ കേരള പോലീസിൻ്റെ കേസ് അന്വേഷണത്തിൽ നവീൻ ബാബുവിൻ്റെ കുടുംബം അസതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് മണിക്കൂറുകൾക്ക് ശേഷം, പോക്സോ കേസിൽ കേന്ദ്രമന്ത്രിയുടെ മകൻ അറസ്റ്റിൽ

കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിൻ്റെ മകൻ ബഗീരഥിനെതിരെ പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്‌ത കേസിൽ ശനിയാഴ്‌ച രാത്രി അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തുവെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു . ബഗീരത്ത് രാജ്യം വിടുന്നത് തടയാൻ സൈബരാബാദ് പോലീസ് നേരത്തെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയും അയാളെ പിടികൂടാൻ തിരച്ചിൽ...

Keep exploring...

കോഹ്‌ലി 37 വയസ്സായിട്ടും ഇപ്പോഴും ചീറ്റയെപ്പോലെ ഓടുന്നു

2026 മെയ് 13ന് റായ്‌പൂരിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു നേടിയ ആറ് വിക്കറ്റ് വിജയത്തിൽ...

ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് മണിക്കൂറുകൾക്ക് ശേഷം, പോക്സോ കേസിൽ കേന്ദ്രമന്ത്രിയുടെ മകൻ അറസ്റ്റിൽ

കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിൻ്റെ മകൻ ബഗീരഥിനെതിരെ പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്‌ത കേസിൽ ശനിയാഴ്‌ച രാത്രി അറസ്റ്റ്...

More News

കോഹ്‌ലി 37 വയസ്സായിട്ടും ഇപ്പോഴും ചീറ്റയെപ്പോലെ ഓടുന്നു

2026 മെയ് 13ന് റായ്‌പൂരിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു നേടിയ ആറ് വിക്കറ്റ് വിജയത്തിൽ...

ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് മണിക്കൂറുകൾക്ക് ശേഷം, പോക്സോ കേസിൽ കേന്ദ്രമന്ത്രിയുടെ മകൻ അറസ്റ്റിൽ

കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാറിൻ്റെ മകൻ ബഗീരഥിനെതിരെ പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്‌ത കേസിൽ ശനിയാഴ്‌ച രാത്രി അറസ്റ്റ്...

ഇറാൻ യുദ്ധത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങൾ പിളർന്നു; സൗദി അറേബ്യയും ഖത്തറും അകലം പാലിച്ചു

ഇറാനുമായുള്ള സംഘർഷത്തെ തുടർന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) അംഗങ്ങൾക്കിടയിലെ ആഭ്യന്തര ഭിന്നതകൾ തുറന്നുകാട്ടപ്പെട്ടതോടെ, മിഡിൽ ഈസ്റ്റിൻ്റെ ഭൗമരാഷ്ട്രീയ...

ലക്ഷങ്ങൾ മുടക്കി മകന് വേണ്ടി നീറ്റ് ചോദ്യപേപ്പർ വാങ്ങി; പരീക്ഷാഫലം വന്നപ്പോൾ ലഭിച്ചത് 107 മാർക്ക് മാത്രം

നീറ്റ് യുജി 2026 പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. പരീക്ഷ നടക്കുന്നതിന് മുമ്പേ ചോദ്യപേപ്പർ...

‘അമേരിക്കയുടെ നടപടി’; ഐഎസിൻ്റെ രണ്ടാമത്തെ കമാൻഡർ അബു- ബിലാൽ അൽ- മിനുകി കൊല്ലപ്പെട്ടതായി ട്രംപ്

ആഗോള ഭീകരതക്ക് എതിരായ ഒരു പ്രധാന മുന്നേറ്റത്തിൽ, ഇസ്ലാമിക് സ്റ്റേറ്റിൻ്റെ (ഐസിസ്) ഏറ്റവും അപകടകാരിയും ഉന്നത നേതാക്കളിൽ ഒരാളെ...

ഹൈക്കോടതി വിധിയോടെ ഭോജ്‌ശാല സമുച്ചയത്തിൽ ഭക്തർ പ്രാർത്ഥന തുടങ്ങി

മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് തർക്കത്തിലുള്ള ഭോജ്‌ശാല- കമാൽ മൗല സമുച്ചയം ക്ഷേത്രമായി പ്രഖ്യാപിക്കുകയും ഹിന്ദുപക്ഷത്തിന് അവിടെ ആരാധന...

കോംഗോയിൽ ഇബോള നാശം വിതക്കുന്നു; അയൽ രാജ്യങ്ങൾ ജാഗ്രതയിൽ

ആഫ്രിക്കയിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ സംഘടനയായ ആഫ്രിക്ക സെൻ്റെർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (ആഫ്രിക്ക സിഡിസി),...

കോൺഗ്രസ് മന്ത്രിമാർക്കുള്ള ഗൺമാൻ പട്ടിക വിവാദത്തിൽ; ആർഎസ്എസ് ബന്ധമുള്ളവരും ഇടംപിടിച്ചു?

യുഡിഎഫ് മന്ത്രിമാർക്കായി തയ്യാറാക്കിയ ഗൺമാൻ പട്ടികയെച്ചൊല്ലി വിവാദം. കോൺഗ്രസ് അസോസിയേഷൻ തയ്യാറാക്കിയ നൽകിയ പട്ടികയിലാണ് വിവാദം. ആർ.എസ്.എസ് ബന്ധമുള്ളവരും...