ഇവർ കള്ളന്മാരുടെ ക്രൂരസംഘം; എതിർക്കാൻ ശ്രമിച്ചാൽ ഉടൻ ആക്രമണം, അപകടകാരികളാണ് വല്ലം ഗ്യാങ്

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മോഷണത്തിന് പോയവർ കൃത്യമായ തീയതികളിൽ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയെത്തും

കേരളത്തിലേക്ക് എത്തുന്ന മോഷ്‌ടാക്കളിൽ കൊടും ക്രൂരരായ കള്ളന്മാരുടെ സംഘമാണ് തഞ്ചാവൂരിലെ വല്ലം ഗ്യാങ്. സംഘമായി പോയി ഒരു പ്രദേശത്ത് പല കൂട്ടമായി തിരിഞ്ഞു മോഷ്‌ടിക്കുന്നതാണ് ഇവരുടെ രീതി. മോഷണ ശ്രമത്തിനിടെ ആളുകൾ തിരിച്ചറിയുകയോ എതിർക്കാൻ ശ്രമിക്കുകയും ചെയ്‌താൽ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുന്നത് ഇവരുടെ പതിവ് രീതിയെന്ന് തമിഴ്‌നാട് പോലീസ് പറയുന്നു. കേരളത്തിൽ പിടിയിലായ സന്തോഷ് ഈ ഗ്യാങ്ങിൽ നിന്നും പിരിഞ്ഞാണ് തിരുവമ്പേരൂർ ഗ്യാങിൽ എത്തിയത്.

തമിഴ്‌നാട്ടിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളും ലക്ഷ്യം വെച്ചു പോകുന്ന മോഷണ സംഘത്തിലെ ഏറ്റവും അപകടകാരികളാണ് വല്ലം ഗ്യാങ്. ഓരോ മോഷണത്തിനും പോകുന്നത് 13 മുതൽ 15 വരെ പേരുള്ള സംഘങ്ങളായാണ്. ‘ഒരു പ്രദേശത്ത് എത്തിക്കഴിഞ്ഞാൽ റെയിൽവേ സ്റ്റേഷന് അടുത്താണ് ഇവർ കൂട്ടമായി താമസിക്കുന്നത്. അവിടെ നിന്ന് അനുയോജ്യമായ പ്രദേശങ്ങൾ കണ്ടുപിടിക്കാൻ പല ഗ്യാങ്ങുകളായി തിരിഞ്ഞു പോകുന്നതാണ് ഇവരുടെ രീതി എന്നും തമിഴ്‌നാട് പോലീസ് പറയുന്നു.

ഒന്നിലധികം പേരാണ് ഒരു മോഷണത്തിനായി എത്തുന്നത്. വീടുകളിൽ മോഷണശ്രമത്തിനിടെ ഇവരെ തടയാൻ ശ്രമിക്കുകയോ എതിർക്കുകയോ ചെയ്‌താൽ കയ്യിലുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് കൊല്ലാൻ പോലും മടിയില്ലാത്തവർ. ആഴത്തിൽ മുറിവേൽപ്പിച്ച് രക്ഷപ്പെടുകയാണ് സ്ഥിരമായി ചെയ്യുന്നത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മോഷണത്തിന് പോയവർ കൃത്യമായ തീയതികളിൽ സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയെത്തും. മോഷണം മുതൽ വീതം വയ്ക്കുന്നതിനും പ്രത്യേക കണക്കുകൾ ഉണ്ട് ഇവർക്ക്.

ഈ സംഘം കേരളത്തിൽ പ്രധാനമായും എത്തുന്നത് തിരുവനന്തപുരത്ത് ആണെന്നുള്ളതാണ് പോലീസ് വ്യക്തമാക്കുന്നത്. ഒരു രാത്രി കൊണ്ട് വന്നു പോകുന്നതിനുള്ള എളുപ്പമാണ് തലസ്ഥാനത്തോടുള്ള പ്രത്യേക ഇഷ്‌ടത്തിൻ്റെ കാരണം. പാലക്കാടിൻ്റെ അതിർത്തി ഗ്രാമങ്ങളിൽ വല്ലം ഗ്യാങ്ങിൻ്റെ ഒരു സംഘം ഇപ്പോഴും സജീവമാണെന്നും തമിഴ്‌നാട് പോലീസ് പറയുന്നു. ആയുധങ്ങളുമായി ട്രൗസറിട്ട് മോഷ്‌ടിക്കാൻ ഇറങ്ങുന്നതാണ് ഇവരുടെ പൊതു ഐഡൻറിറ്റി എന്നും പോലീസ് വ്യക്തമാക്കുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ട്രംപ്- ഷി ജിൻപിംഗ് കൂടിക്കാഴ്‌ച ‘നമ്മൾ ഒരുമിച്ച് ലോകത്തെ മാറ്റും’, ചൈനയിൽ ഉഭയകക്ഷി ചർച്ചകൾ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ ചൈനയിൽ ഒരു സുപ്രധാന സംസ്ഥാന സന്ദർശനത്തിലാണ്. ബീജിംഗിൽ എത്തിയപ്പോൾ അദ്ദേഹത്തിന് ഗംഭീരമായ സ്വീകരണം നൽകി. സന്ദർശനത്തിൻ്റെ രണ്ടാം ദിവസം, പ്രസിഡന്റ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ ഉന്നതതല ഉഭയകക്ഷി കൂടിക്കാഴ്‌ച നടന്നു. ആരംഭിക്കുന്നതിന് മുമ്പ്, ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ ആഴം പ്രതിഫലിപ്പിക്കുന്ന തരത്തിൽ,...

Keep exploring...

രാഹുൽ ഗാന്ധിയുടെ വിദേശ യാത്രയെ ബിജെപി ചോദ്യം ചെയ്യുന്നു; 11 കോടി രൂപ സമ്പാദിച്ചു, 60 കോടി രൂപ ചെലവഴിച്ചു

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിദേശയാത്ര ആരംഭിച്ചതോടെ ബിജെപിയുടെ രൂക്ഷ വിമർശനം ഉയർന്നു. രാഹുൽ ഗാന്ധിയുടെ...

ട്രംപ്- ഷി ജിൻപിംഗ് കൂടിക്കാഴ്‌ച ‘നമ്മൾ ഒരുമിച്ച് ലോകത്തെ മാറ്റും’, ചൈനയിൽ ഉഭയകക്ഷി ചർച്ചകൾ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ ചൈനയിൽ ഒരു സുപ്രധാന സംസ്ഥാന സന്ദർശനത്തിലാണ്. ബീജിംഗിൽ എത്തിയപ്പോൾ അദ്ദേഹത്തിന് ഗംഭീരമായ...

More News

രാഹുൽ ഗാന്ധിയുടെ വിദേശ യാത്രയെ ബിജെപി ചോദ്യം ചെയ്യുന്നു; 11 കോടി രൂപ സമ്പാദിച്ചു, 60 കോടി രൂപ ചെലവഴിച്ചു

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിദേശയാത്ര ആരംഭിച്ചതോടെ ബിജെപിയുടെ രൂക്ഷ വിമർശനം ഉയർന്നു. രാഹുൽ ഗാന്ധിയുടെ...

ട്രംപ്- ഷി ജിൻപിംഗ് കൂടിക്കാഴ്‌ച ‘നമ്മൾ ഒരുമിച്ച് ലോകത്തെ മാറ്റും’, ചൈനയിൽ ഉഭയകക്ഷി ചർച്ചകൾ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ ചൈനയിൽ ഒരു സുപ്രധാന സംസ്ഥാന സന്ദർശനത്തിലാണ്. ബീജിംഗിൽ എത്തിയപ്പോൾ അദ്ദേഹത്തിന് ഗംഭീരമായ...

നീറ്റ് ചോദ്യപേപ്പർ ചോർച്ച; രാജസ്ഥാനിലേക്ക് ചോദ്യപേപ്പർ എത്തി, അന്വേഷണം ഊർജിതമാക്കി സിബിഐ

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്- യുജിയുടെ ചോദ്യപേപ്പർ ചോർച്ചയെ കുറിച്ചുള്ള അന്വേഷണം നിർണായക വഴിത്തിരിവിൽ എത്തിയിരിക്കുന്നു. അന്വേഷണ ഏജൻസികൾ...

കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ കോൺഗ്രസ് തിരഞ്ഞെടുത്തു

വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി കോൺഗ്രസ് തിരഞ്ഞെടുത്തു. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് പത്ത് ദിവസത്തിന് ശേഷവും, സംസ്ഥാനത്തെ...

നിത്യോപയോ​ഗ സാധനങ്ങൾക്കും വില വർധന; രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്

പശ്ചിമേഷ്യൻ സംഘർഷ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രത്തിനുണ്ടായ വീഴ്‌ച സാമ്പത്തികഘടനയെ താറുമാറാക്കിയിരിക്കുകയാണ്. അമുൽ, മദർ ഡയറി എന്നീ പ്രമുഖ...

‘പി ജയരാജൻ്റെ പുസ്‌തകം പുറത്തിറക്കിയാല്‍ കൊന്നുകളയും’; ചിന്ത പബ്ലിഷേഴ്‌സ് മാനേജര്‍ക്ക് വധഭീഷണി

'സനാതനികളുടെ ഹിന്ദുത്വ വഴികള്‍' എന്ന പി ജയരാജൻ്റെ പുസ്‌തകം പുറത്തിറക്കിയാല്‍ കൊന്നുകളയുമെന്നാണ് ഭീഷണി. ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍...

യൂണിഫോമിനെ ബാധിക്കാതെ ഹിജാബും പൂണൂലും അണിയാം; വിലക്ക് നീക്കി കർണാടക സർക്കാർ

കർണാടക സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ഉണ്ടായിരുന്ന ഹിജാബ് നിയന്ത്രണം പിൻവലിച്ച് കർണാടക സർക്കാർ. സ്‌കൂളുകളിൽ ഹിജാബ്, പൂണൂൽ...

പശ്ചിമേഷ്യയിൽ ഇറാൻ ഇന്ത്യയുടെ സഹായം തേടുന്നു

പശ്ചിമേഷ്യൻ സംഘർഷത്തിൽ ബ്രിക്‌സ് രാജ്യങ്ങളുടെ സമവായം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) തടസ്സപ്പെടുത്തുക ആണെന്നും മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള...