1,068 രൂപയ്ക്ക് വാങ്ങിയ ‘ഹാരി പോട്ടര്‍’ പുസ്തകം ലേലത്തില്‍ വിറ്റത് 38 ലക്ഷം രൂപയ്ക്ക്

2020 -ലെ കൊവിഡ് ലോക്ക്ഡൗണ്‍ കാലത്താണ് ഹാരിപോര്‍ട്ടറിന്റെ ആദ്യ പതിപ്പുകള്‍ വലിയ വിലയ്ക്ക് വിറ്റുപോകുന്ന വാര്‍ത്തകള്‍ ആദം വായിച്ചത്. അപ്പോഴാണ് തന്റെ വീട്ടിലിരിക്കുന്ന പുസ്തകത്തിന്റെ മൂല്ല്യത്തെ കുറിച്ച് ആദം ബോധ്യവാനായത്.

ഹാരി പോട്ടര്‍ പുസ്തകങ്ങളെ കുറിച്ച് കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. ജെ.കെ. റൗളിംഗ് എഴുതിയ ഏഴു പുസ്തകങ്ങളടങ്ങിയ ഈ മാന്ത്രികനോവല്‍ കുട്ടികളുടെ മാത്രമല്ല എല്ലാ പ്രായത്തില്‍ പെട്ടവരുടെയും ഇഷ്ടപുസ്തകങ്ങളില്‍ പെട്ടവയാണ്. ഇപ്പോഴിതാ, ‘ഹാരി പോട്ടര്‍ ആന്‍ഡ് ദ ഫിലോസഫേഴ്സ് സ്റ്റോണി’ന്റെ ആദ്യ പതിപ്പുകളില്‍ ഒന്ന് 36,000 പൗണ്ടിന് ലേലത്തില്‍ വിറ്റിരിക്കുകയാണ്. ഏകദേശം 38 ലക്ഷത്തിലധികം രൂപ വരും ഇത്. 1997 -ല്‍ വെറും 10 പൗണ്ടിന് (ഏകദേശം 1,068 രൂപ) വാങ്ങിയ പുസ്തകമാണ് ഇപ്പോള്‍ 38 ലക്ഷത്തിന് വിറ്റിരിക്കുന്നത്.

ബുധനാഴ്ച സ്റ്റാഫോര്‍ഡ്‌ഷെയറിലെ ലിച്ച്ഫീല്‍ഡിലാണ് ലേലം നടന്നത്. വാങ്ങുന്നയാളുടെ പ്രീമിയം ഉള്‍പ്പടെ £45,000 അതായത്, ഏകദേശം 50 ലക്ഷത്തിനാണ് ലേലം അവസാനിച്ചത്. ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ആദ്യസമയത്ത് അച്ചടിച്ച 500 ഹാര്‍ഡ്ബാക്ക് കോപ്പികളില്‍ ഒന്നാണ് ഈ പുസ്തകം. അത് തന്നെയാണ് ഈ പുസ്തകത്തെ അപൂര്‍വമായ ഒന്നാക്കി മാറ്റുന്നതും.

സ്ട്രാറ്റ്‌ഫോര്‍ഡ്-ഓണ്‍-അവോണില്‍ നിന്ന് ക്രിസ്റ്റീന്‍ മക്കല്ലോക്കാണ് അന്ന് പുസ്തകം വാങ്ങിയത്. മകന്‍ ആദമിന് വേണ്ടിയായിരുന്നു വാങ്ങിയത്. വര്‍ഷങ്ങളായി ചെസ്റ്റര്‍ഫീല്‍ഡിലെ അവരുടെ കുടുംബവീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന പുസ്തകത്തിന്റെ ഭാവിമൂല്യം അക്കാലത്ത് ക്രിസ്റ്റീനോ ആദമോ തിരിച്ചറിഞ്ഞിരുന്നേയില്ല.

2020 -ലെ കൊവിഡ് ലോക്ക്ഡൗണ്‍ കാലത്താണ് ഹാരിപോര്‍ട്ടറിന്റെ ആദ്യ പതിപ്പുകള്‍ വലിയ വിലയ്ക്ക് വിറ്റുപോകുന്ന വാര്‍ത്തകള്‍ ആദം വായിച്ചത്. അപ്പോഴാണ് തന്റെ വീട്ടിലിരിക്കുന്ന പുസ്തകത്തിന്റെ മൂല്ല്യത്തെ കുറിച്ച് ആദം ബോധ്യവാനായത്. പുസ്തകത്തിന്റെ മൂല്ല്യം തിരിച്ചറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ല എന്നാണ് ആദം പറയുന്നത്. കാലത്തിന്റേതായ പഴക്കവും അടയാളങ്ങളും ഈ പുസ്തകത്തിനുണ്ട്.

അതേസമയം, ജെ.കെ. റൗളിങ് എഴുതിയ ഹാരി പോട്ടര്‍ പരമ്പരയിലെ ആദ്യത്തെ പുസ്തകമാണ് ‘ഹാരി പോട്ടര്‍ ആന്റ് ദ ഫിലോസഫേഴ്‌സ് സ്റ്റോണ്‍’. 1997 ജൂണ്‍ 30 -നാണ് ബ്ലൂംസ്‌ബെറി പ്രസിദ്ധീകരിച്ച ഈ പുസ്തകം ലണ്ടനില്‍ പ്രകാശനം ചെയ്തത്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ ഉയരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ സമ്മർദ്ദത്തിന് പിന്നാലെ വി.എസ്. അച്യുതാനന്ദനെ സി.പി.എം മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയ സംഭവമാണ് രാഷ്ട്രീയ നിരീക്ഷകർ വീണ്ടും ഓർമ്മിപ്പിക്കുന്നത്. ജനവികാരത്തിന് മുന്നിൽ...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...