10 March 2026

വിവാഹ മണ്ഡപത്തിലിരുന്ന് വരന്‍ ഓഹരി ട്രേഡിംഗ് തിരക്കിൽ; വീഡിയോ വൈറല്‍

‘‘നിങ്ങള്‍ വിവാഹിതനാകാന്‍ പോകുകയാണ്. എന്നാല്‍, നിങ്ങളുടെ മനസ്സ് മുഴുവന്‍ ട്രേഡിംഗിലാണ്’’ എന്ന അടിക്കുറിപ്പോടെ ആണ്‌ വീഡിയോ

വിവാഹ ആഘോഷങ്ങള്‍ക്കിടെ ഉള്ള അപൂര്‍വ്വ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ഇത്തരം വീഡിയോകള്‍ വളരെ രസകരമാണ്. പലപ്പോഴും ആളുകള്‍ ആവേശത്തോടെ കാണുകയും കമന്റുകള്‍ ചെയ്യുകയും ചെയ്യുന്നു. അടുത്തിടെ അത്തരമൊരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട വീഡിയോ ആണിത്. വിവാഹ മണ്ഡപത്തില്‍ ഇരിക്കുന്ന വരനെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. വരൻ ഫോണ്‍ പിടിച്ചിരിക്കുന്നത് കാണാന്‍ കഴിയും. ഫോണില്‍ വരന്‍ എന്താണ് ചെയ്യുന്നത് കണ്ട് അത്ഭുതം കൂറുകയാണ് ഇവിടെ കാണികള്‍. മനോഹരമായ ഷെര്‍വാണിയും തൊപ്പിയെല്ലാം അണിഞ്ഞാണ് വരന്‍ മണ്ഡപത്തില്‍ ഇരിക്കുന്നത്. ഫോണ്‍ സൂം ചെയ്‌ത്‌ നോക്കുമ്പോള്‍ വരന്‍ ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്നതാണ് കാണാന്‍ കഴിയുന്നത്. വരന്‍ അറിയാതെ രഹസ്യമായാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

‘‘നിങ്ങള്‍ വിവാഹിതനാകാന്‍ പോകുകയാണ്. എന്നാല്‍, നിങ്ങളുടെ മനസ്സ് മുഴുവന്‍ ട്രേഡിംഗിലാണ്’’ എന്ന അടിക്കുറിപ്പോടെ ആണ്‌ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഏകദേശം 1.3 കോടി പേരാണ് വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

വരൻ്റെയും വധുവിൻ്റെയും ഭാവി നിര്‍ണയിക്കുന്ന കാര്യമാണ് വരന്‍ മണ്ഡപത്തിലിരുന്ന് ചെയ്യുന്നതെന്ന് പലരും വീഡിയുടെ താഴെ കമന്റ് ചെയ്‌തു. ഒരു യഥാര്‍ത്ഥ ട്രേഡര്‍ക്ക് മാത്രമെ ഇത് മനസ്സിലാക്കാന്‍ കഴിയൂവെന്ന് ഒരു ഉപയോക്താവ് പറഞ്ഞു. വിവാഹമെന്നത് താത്കാലികമാണെന്നും എന്നാല്‍ ട്രേഡിംഗ് എപ്പോഴും നിലനില്‍ക്കുന്നതാണെന്നും മറ്റൊരു ഉപയോക്താവ് പറഞ്ഞു. ഒരിക്കല്‍ ട്രേഡര്‍ ആയിരുന്നയാള്‍ എപ്പോഴും ട്രേഡര്‍ ആയിരിക്കുമെന്ന് മറ്റൊരാള്‍ കമന്റ് ചെയ്‌തു.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

കണ്ണൂരിലെ ക്ഷേത്രങ്ങൾ മുതൽ കശ്മീർ വരെ; ആകർഷകമായ വിനോദയാത്രാ പാക്കേജുകളുമായി ഐ.ആർ.സി.ടി.സി

0
ഇന്ത്യൻ റെയിൽവേയുടെ ടൂറിസം വിഭാഗമായ ഐ.ആർ.സി.ടി.സി (IRCTC) ട്രെയിനിലും വിമാനത്തിലുമായി പുതിയ വിനോദയാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും വന്ദേ ഭാരത് ട്രെയിനിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രമുഖ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുന്ന...

ഏഴാം തവണയും ഫൈനലിൽ കാലിടറി; ന്യൂസീലൻഡിനെ വിടാതെ പിന്തുടരുന്ന ഫൈനൽ ശാപം

0
ഐ.സി.സി ടി20 ലോകകപ്പ് 2026-ന്റെ കലാശപ്പോരാട്ടത്തിൽ ഇന്ത്യയോട് പരാജയപ്പെട്ടതോടെ ന്യൂസീലൻഡിനെ വിട്ടൊഴിയാതെ 'ഫൈനൽ ശാപം' വീണ്ടും ചർച്ചയാകുന്നു. ഒരിക്കൽക്കൂടി കിരീടത്തിന് തൊട്ടരികിലെത്തി മടങ്ങേണ്ടി വന്ന കിവീസ് പടയ്ക്ക് ഇന്ത്യൻ വന്മതിലിന് മുന്നിൽ തങ്ങളുടെ...

‘യുദ്ധത്തിൻ്റെ പുതിയ പുകമഞ്ഞിൽ’ മനസുകൾ പുകയുമ്പോൾ

0
1832ൽ, പേർഷ്യൻ സൈനിക സൈദ്ധാന്തികനായ കാൾ വോൺ ക്ലോസ്‌വിറ്റ്‌സ് (അദ്ദേഹത്തിൻ്റെ 'ഓൺ വാർ' എന്ന പുസ്‌തകത്തിൽ, മൂലകൃതിയിൽ വോം ക്രീഗേ) യുദ്ധം 'അനിശ്ചിതത്വത്തിൻ്റെ മേഖല'യാണെന്ന് എഴുതി. അപൂർണമായ വിവരങ്ങൾ, തെറ്റായി വായിച്ച സിഗ്നലുകൾ, അജ്ഞാതമായ...

അപമാനഭാരത്തിൽ നിന്ന് വിശ്വവിജയത്തിലേക്ക്; ഭാരതം വാഴ്ത്തുന്ന ‘സഞ്ജു സാംസൺ’ എന്ന മലയാളി കരുത്ത്

0
| വാമിക ലോകക്രിക്കറ്റിന്റെ മഹാമൈതാനത്ത് ഒരു മലയാളി വീരപരിവേഷമണിഞ്ഞ രാവിനാണ് നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പ്രതിസന്ധികൾ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുമ്പോഴും തളരാതെ പോരാടി, ഒടുവിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ പുതിയ രാജാവായി സഞ്ജു വിശ്വനാഥ്...

മിഡിൽ ഈസ്റ്റ് സംഘർഷങ്ങൾ; സമ്പന്നർ ദുബായിൽ നിന്ന് പലായനം ചെയ്യുന്നു

0
മിഡിൽ ഈസ്റ്റിലെ ഇറാൻ്റെ ആക്രമണങ്ങളും വർദ്ധിച്ചു വരുന്ന പ്രാദേശിക സംഘർഷങ്ങളും ഗൾഫ് മേഖലയിൽ സുരക്ഷാ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ദുബായിൽ താമസിക്കുന്ന ലോകത്തിലെ ഏറ്റവും ധനികരായ ആളുകൾ നഗരം വിട്ടുപോകാൻ തുടങ്ങിയിട്ടുണ്ട്....

“പ്രണയം കുറ്റമല്ല, സുകുമാരൻ നായർ പറഞ്ഞാൽ അപ്പോൾ രാജിവെക്കും!”; ഗണേഷ് കുമാർ തുറന്നടിക്കുന്നു

0
മന്ത്രി കെ.ബി. ഗണേഷ് കുമാർ തനിക്കെതിരെ ഉയരുന്ന വ്യക്തിപരമായ ആരോപണങ്ങളെയും സൈബർ ആക്രമണങ്ങളെയും കടുത്ത ഭാഷയിൽ പുച്ഛിച്ചു തള്ളി. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള ശ്രമങ്ങൾ രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമാണെന്നും പത്തനാപുരത്തെ ജനങ്ങൾക്ക് തന്നെ...

Featured

More News