7 March 2026

ആസ്മ രോഗികള്‍ക്ക് നല്‍കുന്ന MONTELUKAST ഗുളിക തലച്ചോറിനെ ബാധിക്കുന്നുവെന്ന് പഠനം

ഗവേഷണത്തിന്റെ ഭാഗമായി MONTELUKAST എലികള്‍ക്ക് നല്‍കിയപ്പോള്‍ അവയുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് അത് ദോഷമുണ്ടാക്കിയതായി ഗവേഷകര്‍ക്ക് മനസിലായി.

ആസ്മ, തുമ്മല്‍, ജലദോഷം തുടങ്ങിയ അസുഖങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ മിക്കപ്പോഴും കുറിച്ചു തരുന്ന MONTELUKAST ഗുളികകള്‍ ചില രോഗികളില്‍ ഗുരുതരമായ മാനസിക പ്രശ്ങ്ങളും ആത്മഹത്യാപ്രേരണയും ഉണ്ടാക്കുന്നുവെന്ന് അമേരിക്കന്‍ ഗവേഷകര്‍ കണ്ടെത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. MONTAIR, SINGULAIR, എന്നീ പേരുകളിലും ഈ ഗുളിക വില്‍ക്കുന്നുണ്ട്.

കുട്ടികളടക്കമുള്ള ആസ്മ രോഗികള്‍ ഇന്‍ഹേലറിന് പകരമായും മോന്റലുകാസ്‌റ് ഗുളിക കഴിക്കാറുണ്ട്. ഇതുമൂലം ഉണ്ടാകുന്ന ന്യൂറോസൈക്കാട്രിക് പ്രശ്‌നങ്ങളെയും ആത്മഹത്യകളെയും സംബന്ധിച്ച് 2019 മുതല്‍ സോഷ്യല്‍ സൈറ്റുകളിലും FDA എന്ന യുഎസ് ഫുഡ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ട്രാക്കിംഗ് സിസ്റ്റത്തിലും റിപ്പോര്‍ട്ടുകള്‍ പെരുകിയത് മൂലം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

ഗവേഷണത്തിന്റെ ഭാഗമായി MONTELUKAST എലികള്‍ക്ക് നല്‍കിയപ്പോള്‍ അവയുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് അത് ദോഷമുണ്ടാക്കിയതായി ഗവേഷകര്‍ക്ക് മനസിലായി. തുടര്‍ന്ന് ആത്മഹത്യ ചെയ്തവരിലും ആത്മഹത്യ പ്രേരണയോ മാനസിക പ്രശ്‌നങ്ങളോ ഉള്ളവരുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ പലരും മോന്റലുകാസ്‌റ് മാത്രമായിരുന്നു കഴിച്ചുകൊണ്ടിരുന്ന ഏക മരുന്ന്. നിലവില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തിവെക്കുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നതിനെതിരെ നല്‍കുന്ന ബ്ലാക്ക് ബോക്‌സ് വാണിംഗ് FDA മോന്റലുകാസ്റ്റ് ഗുളികകള്‍ക്ക് നല്‍കിയിട്ടുണ്ട്.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News