8 March 2026

അതിദാരിദ്ര്യ നിർമാർജനം മാലിന്യമുക്ത നവകേരളം പാലിയേറ്റീവ് പദ്ധതികൾ; കേരളത്തിൽ സംയോജിത പ്രവർത്തനം

ഒരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും അവരുടെ പ്രദേശത്തെ അതിദാരിദ്ര്യ കുടുംബങ്ങളെ മുക്തരാക്കാനുള്ള നടപടിയെടുക്കണം

തിരുവനന്തപുരം: പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഏകോപനത്തിനും മാലിന്യമുക്ത നവകേരളം സാധ്യമാക്കാനും അതിദാരിദ്ര്യ നിർമ്മാജന പ്രവർത്തനം ഊർജിതപ്പെടുത്താനും സംസ്ഥാനതലത്തിൽ സംയോജിത പ്രവർത്തനം ആവിഷ്‌കരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ സമിതി യോഗം ഇതിന് പ്രത്യേകമായി വിളിച്ചു ചേർക്കും. പാലിയേറ്റീവ് സ്ഥാപനങ്ങളുടെ കൂട്ടായ്‌മയുടെ യോഗവും ചേരും. ഈ പ്രവർത്തനങ്ങളിൽ എല്ലാ രാഷ്ട്രീയ പാർടികളെയും സഹകരിപ്പിക്കും. ഇതിൻ്റെ ഭാഗമായി ചേരുന്ന പ്രത്യേക യോഗങ്ങളെ മുഖ്യമന്ത്രി നേരിട്ട് അഭിസംബോധന ചെയ്യും. ഭക്ഷണം കൊടുക്കൽ മാത്രമല്ല, ജീവിക്കാനുള്ള വരുമാനവും ഉണ്ടാകലാണ് ദാരിദ്ര്യത്തിൽ നിന്നും മുക്തമാക്കൽ എന്നതുകൊണ്ട് ഉദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പ്രായമുള്ള ജോലി ചെയ്യാൻ പറ്റാത്തവർ, രോഗം കാരണം ജോലി ചെയ്യാൻ പറ്റാത്തവർ എന്നിങ്ങനെയുള്ളവരെ ഒഴിവാക്കിയാൽ ജോലി ചെയ്‌ത്‌ വരുമാനം കണ്ടെത്താൻ ആകുന്നവർ‌ക്ക് അത്തരത്തിൽ സഹായം നൽകണം. ഒരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും അവരുടെ പ്രദേശത്തെ അതിദാരിദ്ര്യ കുടുംബങ്ങളെ മുക്തരാക്കാനുള്ള നടപടിയെടുക്കണം. തൊഴിലുറപ്പ് പദ്ധതിയിൽ ഇത്തരക്കാരെ പെടുത്താവുന്നതാണ്. ഓരോ കുടുംബത്തിൻ്റെയും സവിശേഷത മനസിലാക്കിയുള്ള ഇടപെടലാണ് ഉണ്ടാകേണ്ടത്. അതിദാരിദ്ര്യ മുക്തമാണോ എന്നതിൻ്റെ പുരോഗതി പ്രാദേശികമായി വിലയിരുത്താൻ ജനകീയ സമിതി പ്രവർത്തിക്കണം.

ഓരോ വകുപ്പിനുമുള്ള ക്ഷേമ പ്രവർത്തനങ്ങൾ ഉപയോഗപ്പെടുത്താനാകണം. സഹായ ഉപകരണങ്ങൾ ആവശ്യമായി വരുന്നവർക്ക് വിതരണം ചെയ്യണം. ഇതിന് മാറ്റിവെച്ച തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കൃത്യമായി ചിലവഴിക്കണം. വീട് നിർമ്മാണത്തിന് സ്പോൺസർഷിപ്പുകൾ സംഘടിപ്പിക്കാനാകണം.

കെയർഫണ്ട് എന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻ്റെ ആശയം ഫലപ്രദമായി നടപ്പാക്കണം. മൈക്രോ പ്ലാൻ വഴി എല്ലാ വകുപ്പുകളും പങ്കുചേർന്ന പദ്ധതി നടപ്പാക്കണം. ജില്ലകളിൽ കളക്ടർമാർ മൊത്തം പദ്ധതി അവലോകനം ചെയ്യണം. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ എന്നിവർ ഫലപ്രദമായി ഇടപെടണം. ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും അവലോകന സമിതി മാസത്തിൽ യോഗം ചേർന്ന് പുരോഗതി വിലയിരുത്തണം. തദ്ദേശ സ്വയംഭരണ അവലോകനവും മാസത്തിൽ നടത്തണം. നോഡൽ ഓഫീസറെ നിയമിക്കണം. അതിദാരിദ്ര്യ മുക്തമായാൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് 2025 നവംബർ ഒന്ന് വരെ കാത്തുനിൽക്കാതെ പ്രഖ്യാപനം നടത്താവുന്നതാണ്.

മാലിന്യ മുക്തം നവകേരളം എന്ന ജനകീയ ക്യാമ്പയിൻ ഒറ്റക്കെട്ടായി ജനങ്ങളെ അണിനിരത്തി നടത്ത​ണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരിലും ഇതിൻ്റെ സന്ദേശം എത്തിക്കൽ പ്രധാനമാണ്. നാടാകെ സമ്പൂർണ ശുചിത്വം എന്നതാകണം ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാർച്ച് 30ഓടെ കേരളം സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തണം. അയൽക്കുട്ടങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, ഗ്രാമം, നഗരം, ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയൊക്കെ ഹരിതമാകണം. ഇതിന് നിർവ്വഹണ സമിതികൾ രൂപീകരിക്കാത്ത വാർഡുകളിൽ ഈ മാസം തന്നെ രൂപീകരിക്കണം.

നിർച്ചാലുകളിലെ ജലസ്രോതസുകളിൽ വീടുകളിലും മറ്റും സ്ഥാപിച്ച മലിനജല കുഴൽ എത്തുന്നുണ്ടെങ്കിൽ തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം. ഇ- കോളി സാന്നിധ്യം പരിശോധിക്കുന്നതിന് സംവിധാനം ഒരുക്കണം. ഡിസംബർ, ജനുവരി മാസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്ത​ണം. സെപ്റ്റിക് ടാങ്കുകൾ സ്ഥാപിക്കാൻ നടപടിയെടുക്കണം. പൊതുമാലിന്യം ശേഖരിക്കാനും സംസ്ക്കരിക്കാനും സംവിധാനം വേണം. ജൈവമാലിന്യ സംസ്ക്കരണത്തിന് വീടുകളിലും മറ്റും സ്ഥാപിച്ച സംവിധാനങ്ങൾ പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കണം. ഇല്ലെങ്കിൽ അറ്റകുറ്റപണി നടത്തിക്കണം.

ഫ്ലാറ്റ്, റസിഡൻസ് അസോസിയേഷൻ എന്നിവിടങ്ങളിൽ കമ്മ്യൂണിറ്റി ജൈവ മാലിന്യ സംസ്ക്കരണ സംവിധാനം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ രാഷ്ട്രീയ പാർടി പ്രതിനിധികൾ ഉൾപ്പെടെ മുഴുവൻ പേരെയും സർക്കാർ വിളിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് പ്രധാന പങ്ക് വഹിക്കേണ്ടതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രോഗികളുടേത് മാത്രമല്ല, പ്രായമുള്ളവരുടെ പ്രശ്‌നങ്ങളും ശ്രദ്ധിക്കാനാകണം. ഇതിനായി നിരവധി ഏജൻസികൾ ഇപ്പോൾ തന്നെയുണ്ട്. ഇവരെയും ഇതിൻ്റെ ഭാഗമാക്കാണം. ഒരു തരത്തിലുള്ള വിവേചനവും ഇല്ലാതെ, തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ഇവരുടെ രജിസ്ട്രേഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായി നടത്തണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും അവരുടെ അതിർത്തിയിൽ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ വിശദാംശം ശേഖരിക്കണം.

രോഗികൾ, വയോജനങ്ങൾ ഭിന്നശേഷിക്കാർ എന്നിങ്ങനെ എല്ലാവരെയും ഉൾക്കൊള്ളുന്ന, എപിഎൽ ബിപിഎൽ വ്യത്യാസമില്ലാത്ത പരിചരണമാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് ഡൊമിസിലിയറി കെയർ പദ്ധതി വിപുലീകരിക്കും. വ്യക്തിഗത പരിചരണത്തിനുള്ള ആസൂത്രണം പഞ്ചായത്ത് തലത്തിൽ ഉണ്ടാകണം. തദ്ദേശസ്വയംഭരണ വകുപ്പാണ് നേതൃത്വം നൽകേണ്ടതെങ്കിലും ആരോഗ്യ, സാമൂഹ്യ നീതി വകുപ്പുകളും ഫലപ്രദമായി ഇടപെടണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

നിരാലംബരായ വയോജനങ്ങളെ പാർപ്പിക്കുന്ന വൃദ്ധമന്ദിരങ്ങൾ നിലവിലുണ്ട്. അത്തരം സ്ഥാപനങ്ങളിലും സേവനം ലഭ്യമാകുന്നു എന്ന് ഉറപ്പാക്കണം. വയോമിത്ര പദ്ധതി, ഡൊമിസിലിയറി കെയർ പദ്ധതിയുമായി സംയോജിപ്പിച്ചു കൊണ്ട് പോകണം. ജില്ലാ, ബ്ലോക്ക് തലത്തിൽ ഏകോപനം ഉണ്ടാകണം. ജില്ലാതലത്തിൽ ജില്ലാ കളക്ടറും ഇക്കാര്യം ശ്രദ്ധിക്കണം. നാട്ടിൽ പരിചരണം ലഭിക്കാത്ത ആരും ഉണ്ടാകരുതെന്നതാണ് സർക്കാർ നയമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News