ശബരിമലയിൽ ഒരുഭക്തനും പ്രത്യേക പരിഗണന വേണ്ടെന്ന് ഹൈക്കോടതി

ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്. ശബരിമലയുമായി ബന്ധപ്പെട്ട സുനില്‍ സ്വാമിയുടെ ഇടപെടലുകള്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

കൊച്ചി: ശബരിമലയില്‍ ഒരു ഭക്തർക്കും പ്രത്യേക പരിഗണന നല്‍കരുതെന്ന് ഹൈക്കോടതി. മറ്റ് ഭക്തര്‍ക്ക് നല്‍കാത്ത പരിഗണന വ്യവസായിയായ സുനില്‍ സ്വാമിയ്ക്ക് സന്നിധാനത്ത് നല്‍കരുതെന്നും കോടതി പറഞ്ഞു. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്. ശബരിമലയുമായി ബന്ധപ്പെട്ട സുനില്‍ സ്വാമിയുടെ ഇടപെടലുകള്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

മാസങ്ങളായി ഇവ കോടതി പരിശോധിച്ചു വരികയായിരുന്നു. വിവിധ വകുപ്പുകളില്‍ നിന്ന് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തേടുകയും ചെയ്‌തിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിൻ്റെ ഉത്തരവ്.

ശബരിമലയില്‍ ഏതെങ്കിലും ഒരു ഭക്തന് പ്രത്യേക പരിഗണന നല്‍കാന്‍ പാടില്ലെന്ന് കയറ്റുമതി വ്യവസായിയായ സുനില്‍ സ്വാമിയുടെ ഇടപെടലുകളുമായി ബന്ധപ്പെടുത്തി കോടതി വ്യക്തമാക്കി. മറ്റ് ഭക്തര്‍ക്ക് ലഭിക്കാത്ത സൗകര്യങ്ങള്‍ സുനില്‍ സ്വാമിക്ക് ശബരിമലയില്‍ ലഭിക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. എല്ലാ ദിവസത്തെ പൂജകളിലും സുനില്‍ സ്വാമി പങ്കെടുക്കുന്നുണ്ട്.

ഈ സമയത്തെല്ലാം ശ്രീകോവിലിന് മുന്നില്‍ സുനില്‍ സ്വാമി ഉണ്ടാകാറുണ്ട്. നടതുറക്കുന്ന ദിവസങ്ങളിലെല്ലാം അവിടെ സുനില്‍ സ്വാമി സ്ഥിരമായി താമസിക്കുന്നു. ഈ പരിഗണനകളൊന്നും മറ്റ് ഭക്തര്‍ക്ക് ലഭിക്കാറില്ല. വെര്‍ച്വല്‍ ക്യൂ വഴി മാത്രമാണ് ഭക്തര്‍ക്ക് സന്നിധാദാനത്തേക്ക് പ്രവേശനമുള്ളത്. സുനില്‍ സ്വാമിക്കും ഈ രീതിയില്‍ പ്രവേശനം അനുവദിച്ചാല്‍ മതിയെന്ന് കോടതി പറഞ്ഞു.

ശബരിമലയിലെ ഡോണര്‍ ഹൗസായ സഹ്യാദ്രി പില്‍ഗ്രിം സെൻ്റെറിലെ 401-ാം മുറി പത്ത് വര്‍ഷമായി സുനില്‍ സ്വാമി മാത്രമാണ് ഉപയോഗിക്കുന്നതെന്നും ഹൈക്കോടതി കണ്ടെത്തി. ഡോണര്‍ റൂമുകളില്‍ ഒരു സീസണില്‍ അഞ്ച് ദിവസം ആ മുറിയില്‍ സൗജന്യമായി താമസിക്കാനും പത്ത് ദിവസം വാടക നല്‍കി താമസിക്കാനും അനുവാദമുണ്ട്. എന്നാല്‍ വര്‍ഷങ്ങളോളം അത് കൈവശം വെക്കാന്‍ സാധിക്കില്ല.

ശബരിമലയില്‍ പ്രത്യേക പരിഗണന ലഭിക്കുന്നുവെന്നും വ്യക്തി താത്പര്യങ്ങള്‍ക്ക് വേണ്ടി ദേവസ്വം ഉദ്യോഗസ്ഥരെ പണം കൊടുത്ത് സ്വാധീനിക്കുന്നുണ്ടെന്നും ആചാര ലംഘനം നടത്തുന്നുണ്ടെന്നും സുനില്‍ സ്വാമിക്കെതിരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വിജിലന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ ഉയരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ സമ്മർദ്ദത്തിന് പിന്നാലെ വി.എസ്. അച്യുതാനന്ദനെ സി.പി.എം മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയ സംഭവമാണ് രാഷ്ട്രീയ നിരീക്ഷകർ വീണ്ടും ഓർമ്മിപ്പിക്കുന്നത്. ജനവികാരത്തിന് മുന്നിൽ...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...