സിപിഎം മുൻ ഏരിയ കമ്മിറ്റി നേതാക്കൾ ബിജെപി സംസ്ഥാന സമിതിയിൽ

മൂന്നാം തവണയും മംഗലപുരം ഏരിയ സെക്രട്ടറി സ്ഥാനം കിട്ടാതായതോടെ ആണ് മധു മുല്ലശ്ശേരി ഏരിയ സമ്മേളനത്തില്‍ നിന്നിറങ്ങിപ്പോയത്

തിരുവനന്തപുരം: സിപിഎം മുൻ ഏരിയ കമ്മിറ്റി നേതാക്കളായ മധു മുല്ലശ്ശേരിയെയും ബിപിൻ.സി ബാബുവിനെയും ബിജെപി സംസ്ഥാന സമിതിയിൽ എടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇരുവരെയും സംസ്ഥാന സമിതിയിലേക്ക് നാമനിർദേശം ചെയ്‌തത്.

സിപിഎം മംഗലപുരം മുന്‍ ഏരിയ സെക്രട്ടറിയാണ് മധു മുല്ലശ്ശേരി‌. മൂന്നാം തവണയും മംഗലപുരം ഏരിയ സെക്രട്ടറി സ്ഥാനം കിട്ടാതായതോടെ ആണ് മധു മുല്ലശ്ശേരി ഏരിയ സമ്മേളനത്തില്‍ നിന്നിറങ്ങിപ്പോയത്. ജില്ലാ സെക്രട്ടറി വി ജോയിക്കെതിരെ ഗുരുതരാരോപണങ്ങളും ഉന്നയിച്ചിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, ജില്ലാ പ്രസിഡന്റ് വിവി രാജേഷ് അടക്കമുള്ളവര്‍ മധുവിൻ്റെ വീട്ടിലെത്തി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു.

തൊട്ടുപിന്നാലെ ബിജെപിയില്‍ ചേരുന്നതായി മധു മുല്ലശ്ശേരി പ്രഖ്യാപിച്ചിരുന്നു. മുല്ലശ്ശേരിയുടെ മകനും ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായ മിഥുനും മകളും ബിജെപിയില്‍ ചേർന്നിട്ടുണ്ട്.

സിപിഎം ആലപ്പുഴ ഏരിയ കമ്മിറ്റി അംഗമായിരുന്നു ബിപിൻ.സി ബാബു. സിപിഎം ആലപ്പുഴ ജില്ലയിൽ വിഭാഗീയത പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുമ്പോഴാണ് പ്രധാന നേതാവായ ബിപിൻ.സി ബാബു പാർട്ടി വിട്ടത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്‌ണപുരം ഡിവിഷൻ അംഗം,​ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്,​ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്,​ കേരള സർവകലാശാല സെനറ്റ് അംഗം എന്നീ പ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. പാർട്ടി വിട്ടതിന് പിന്നാലെ ഭാര്യയുടെ സ്ത്രീധന പീഡന പരാതിയിൽ ബിപിൻ.സി ബാബുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ട്രംപിൻ്റെ ചൈന സന്ദർശനത്തിന് മുമ്പ് അമേരിക്ക വലിയ നടപടികളിലേക്ക് കടന്നു

ഇറാൻ്റെ ഡ്രോൺ, മിസൈൽ പദ്ധതിയെ ലക്ഷ്യമിട്ട് യുഎസ് ഒരു പ്രധാന നടപടി സ്വീകരിച്ചു. ഇറാന് ആയുധങ്ങളും സൈനിക ഉപകരണങ്ങളും നൽകിയതായി ആരോപിക്കപ്പെടുന്ന 10 വ്യക്തികൾക്കും കമ്പനികൾക്കും എതിരെ യുഎസ് ട്രഷറി വകുപ്പ് പുതിയ ഉപരോധം പ്രഖ്യാപിച്ചു. മെയ് 14, 15 തീയതികളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈന സന്ദർശിക്കാൻ ഇരിക്കെയാണ് ഈ സുപ്രധാന...

Keep exploring...

ട്രംപിൻ്റെ ചൈന സന്ദർശനത്തിന് മുമ്പ് അമേരിക്ക വലിയ നടപടികളിലേക്ക് കടന്നു

ഇറാൻ്റെ ഡ്രോൺ, മിസൈൽ പദ്ധതിയെ ലക്ഷ്യമിട്ട് യുഎസ് ഒരു പ്രധാന നടപടി സ്വീകരിച്ചു. ഇറാന് ആയുധങ്ങളും സൈനിക ഉപകരണങ്ങളും...

ഹൈക്കമാൻഡ് മൂന്ന് മണിക്കൂർ ചർച്ചയും പാളി, കേരളത്തിൽ ഇനിയും മുഖ്യമന്ത്രി ആയില്ല

കേരളത്തിൻ്റെ മുഖ്യമന്ത്രി ആരാകുമെന്ന് അറിയാനാണ് കേരളജനത ദിവസങ്ങളായി കാത്തിരിക്കുന്നത്. കോൺ​ഗ്രസിന് ഇതുവരേയും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ആയില്ല. തെരഞ്ഞെടുപ്പ് നടക്കുന്നതിന്...

More News

പത്ത് മിനിറ്റ് ഉപയോഗം മതി ചിന്തകൾ പണയം വെക്കാൻ; എഐയുടെ മറുവശം

ഇന്നത്തെ കാലത്ത് വിരൽത്തുമ്പിൽ എന്തും ലഭ്യമാണ്. നിർമിതബുദ്ധി അഥവാ എഐ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ചാറ്റ് ജിപിടിയും...

ട്രംപിൻ്റെ ചൈന സന്ദർശനത്തിന് മുമ്പ് അമേരിക്ക വലിയ നടപടികളിലേക്ക് കടന്നു

ഇറാൻ്റെ ഡ്രോൺ, മിസൈൽ പദ്ധതിയെ ലക്ഷ്യമിട്ട് യുഎസ് ഒരു പ്രധാന നടപടി സ്വീകരിച്ചു. ഇറാന് ആയുധങ്ങളും സൈനിക ഉപകരണങ്ങളും...

ഇൻസ്റ്റഗ്രാമിൽ ഇനി രഹസ്യങ്ങളില്ല; ഡിഎം എൻക്രിപ്ഷൻ മെറ്റ പിൻവലിച്ചു, നിങ്ങളുടെ ചാറ്റുകൾ സുരക്ഷിതമാണോ?

2026 മെയ് 8 മുതൽ ഇൻസ്റ്റഗ്രാം ഡയറക്ട് മെസ്സേജുകളിലെ (DM) എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ മെറ്റ ഔദ്യോഗികമായി പിൻവലിച്ചു. ഇതോടെ...

ഹൈക്കമാൻഡ് മൂന്ന് മണിക്കൂർ ചർച്ചയും പാളി, കേരളത്തിൽ ഇനിയും മുഖ്യമന്ത്രി ആയില്ല

കേരളത്തിൻ്റെ മുഖ്യമന്ത്രി ആരാകുമെന്ന് അറിയാനാണ് കേരളജനത ദിവസങ്ങളായി കാത്തിരിക്കുന്നത്. കോൺ​ഗ്രസിന് ഇതുവരേയും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ആയില്ല. തെരഞ്ഞെടുപ്പ് നടക്കുന്നതിന്...

‘ഇനി വിജയ് സര്‍ക്കാര്‍’, 118 അല്ല 120 എംഎല്‍എമാരുടെ പിന്തുണയിൽ സത്യപ്രതിജ്ഞ

തമിഴ്‌നാട് നിയമസഭയിൽ ടിവികെ അധ്യക്ഷന്‍ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുക്കങ്ങൾ തുടങ്ങി. ഞായറാഴ്‌ച രാവിലെ പത്തുമണിയോടെ ചെന്നൈ...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...