Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
ആത്മഹത്യാ ശ്രമത്തിൽ നഴ്‌സിംഗ് വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ; സ്വകാര്യ ആശുപത്രിക്ക് എതിരെ പ്രതിഷേധം ശക്‌തം | Nalamidam
20 September 2026
Home News Kerala ആത്മഹത്യാ ശ്രമത്തിൽ നഴ്‌സിംഗ് വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ; സ്വകാര്യ ആശുപത്രിക്ക് എതിരെ പ്രതിഷേധം ശക്‌തം

ആത്മഹത്യാ ശ്രമത്തിൽ നഴ്‌സിംഗ് വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ; സ്വകാര്യ ആശുപത്രിക്ക് എതിരെ പ്രതിഷേധം ശക്‌തം

ആശുപത്രിയിൽ സമാന സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു

223

ആത്മഹത്യാ ശ്രമത്തിൽ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നഴ്‌സിഗ് വിദ്യാർത്ഥിനി വെന്റിലേറ്ററിൻ്റെ സഹായത്തോടെ ആണ് ജീവൻ നിലനിർത്തുന്നത്. ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ചികിത്സയ്ക്കിടെ വിദ്യാർത്ഥിനിക്ക് പനി കൂടി ബാധിച്ചിരിക്കുകയാണെന്നാണ് വിവരം.

“ആശുപത്രി ഹോസ്റ്റൽ വാർഡൻ മകളോട് മോശമായിട്ടാണ് പെരുമാറിയിരുന്നത്. കാസർകോട്, കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെ പ്രശ്‌നങ്ങൾ മകൾ മുമ്പും തന്നോട് പറഞ്ഞിരുന്നു. കുറച്ചു ദിവസം കൂടി പിടിച്ചു നിൽക്കാൻ പറഞ്ഞിരുന്നതാണ് അവസാനമായി മകളോട് ഒരുവാക്ക് പോലും തനിക്ക് സംസാരിക്കാൻ സാധിച്ചില്ല,” -ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനി ചൈതന്യയുടെ അമ്മ ഓമന സദൻ പറഞ്ഞു.

പെൺകുട്ടിയുടെ ആത്മഹത്യാ ശ്രമത്തിൽ ആശുപത്രിക്കെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടില്ലെന്നും സമാധാനപരമായി പ്രതിഷേധിച്ച തങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും എസ്എഫ്ഐ പ്രവർത്തകർ ആരോപിച്ചു.

ആശുപത്രി മാനേജ്മെന്റും, ഹോസ്റ്റൽ വാർഡനും മോശമായി പെരുമാറിയത് കൊണ്ടാണ് ചൈതന്യ ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. ആശുപത്രിയിൽ സമാന സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നുണ്ട്.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.