കൊൽക്കത്തക്കാർക്ക് മാത്രമായി സിംഗിൾ മാൾട്ട് വിസ്കി; പുറത്തിറക്കി ലോകത്തിലെ ഏറ്റവും മികച്ച വിസ്കി നിർമ്മാതാക്കൾ

നിലവിൽ കൊൽക്കത്ത നഗരത്തിൽ മാത്രമാണ് ഇത് ലഭ്യമാകുക. ഒരു നിർദ്ദിഷ്ട നഗരത്തിൽ മാത്രമായി വിൽപ്പന നടത്തുന്ന അമൃതിൻ്റെ ആദ്യ ഉൽപ്പന്നവും ഇത് തന്നെയാണ് .

ഇന്ത്യയിൽ പശ്ചിമ ബംഗാളിലെ കൊൽക്കത്തക്കാർക്ക് മാത്രമായി ഒരു സിംഗിൾ മാൾട്ട് വിസ്കി പുറത്തിറക്കിയിരിക്കുകയാണ് ലോകത്തിലെ ഏറ്റവും മികച്ച വിസ്കി നിർമ്മാതാക്കളായ അമൃത് ഡിസ്റ്റിലറീസ്. കൊൽക്കത്തയുടെ സാംസ്കാരികവും ചരിത്രപരവുമായ സമ്പന്നതയെ സൂചിപ്പിക്കുന്ന ‘സിറ്റി ഓഫ് ജോയ്’ എന്ന ലിമിറ്റഡ് എഡിഷൻ സിംഗിൾ മാൾട്ട് വിസ്കിയാണ് നവംബറിൽ അവതരിപ്പിച്ചിരിക്കുന്നത്.

നിലവിൽ കൊൽക്കത്ത നഗരത്തിൽ മാത്രമാണ് ഇത് ലഭ്യമാകുക. ഒരു നിർദ്ദിഷ്ട നഗരത്തിൽ മാത്രമായി വിൽപ്പന നടത്തുന്ന അമൃതിൻ്റെ ആദ്യ ഉൽപ്പന്നവും ഇത് തന്നെയാണ് . വിഖ്യാതമായ ഹൗറ പാലം, വിക്ടോറിയ മെമ്മോറിയൽ, റിക്ഷാ തൊഴിലാളികള്‍ എന്നിവ ഉൾപ്പെടെ പശ്ചിമ ബംഗാളിലെ ഐക്കണിക് ലാൻഡ്‌മാർക്കുകൾ അടയാളപ്പെടുത്തിയാണ് ‘’സിറ്റി ഓഫ് ജോയ്’യുടെ പാക്കിംഗ്.

ഫ്രാൻസിലെ പ്രശസ്ത എഴുത്തുകാരനായ ഡൊമിനിക് ലാപിയറിന്റെ പ്രസിദ്ധമായ നോവലാണ് സിറ്റി ഓഫ് ജോയ് (City of Joy). ഈ നോവലിൽനിന്നാണ് കൊൽക്കത്തയ്ക്ക് ‘സിറ്റി ഓഫ് ജോയ്’ (സന്തോഷത്തിൻ്റെ നഗരം) എന്ന് വിളിപ്പേരുണ്ടായത് എന്നാണ് ചരിത്രം പറയുന്നത് .

സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ ലിമിറ്റഡുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന കൊൽക്കത്തയിലെ പർസൻ എൻ്റർപ്രൈസസിനൊപ്പം ചേർന്നാണ് പുതിയ സിംഗിൾ മാൾട്ട് അമൃത് പുറത്തിറക്കിയിരിക്കുന്നത്. 48 ശതമാനം വീര്യമാണ് (Alcohol By Volume/ABV) ഈ ലിമിറ്റഡ് എഡിഷൻ സിംഗിൾ മാൾട്ടിൻ്റെ പ്രധാന പ്രത്യേകത.

ഗോൾഡൻ സിറപ്പ്, വാനില, സിട്രസ്, ഓക്ക് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച രുചിക്കൂട്ട് ആസ്വാദനത്തിൻ്റെ നിലവാരം ഉയർത്തുമെന്നും കമ്പനി അവകാശപ്പെടുന്നു. 1948ൽ രാധാകൃഷ്ണ ജഗ്ദാലെ കർണാടകയിൽ സ്ഥാപിച്ചതാണ് അമൃത് ഡിസ്റ്റിലറീസ്. സിൽവർ കപ്പ് ബ്രാണ്ടിയായിരുന്നു ആദ്യ ഉല്‍പ്പന്നം. പിന്നീട് സിംഗിൾ മാൾട്ട് വിസ്കി, ബ്രാണ്ടി, റം, വോഡ്ക, ജിൻ, ബ്ലെൻഡഡ് വിസ്കി, സിൽവർ ഓക്ക് ബ്രാണ്ടി, ഓൾഡ് പോർട്ട് റം തുടങ്ങിയവയെല്ലാം കമ്പനി നിർമ്മിക്കാൻ ആരംഭിച്ചു. 2004 ലാണ് സിംഗിൾ മാൾട്ട് വിസ്കികളിലേക്ക് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ലോകപ്രശസ്ത എഴുത്തുകാരനും വിസ്കി നിരൂപകനുമായ ജിം മുറെ, 2005ലും 2010ലും 100 ൽ 82 എന്ന റേറ്റിങ് അമൃത് ഫ്യൂഷൻ സിംഗിൾ മാൾട്ട് വിസ്കിക്ക് നൽകിയതിന് ശേഷമാണ് ബ്രാൻഡ് ആഗോള തലത്തിൽ ശ്രദ്ധ നേടുന്നത്. 2010 ൽ അമൃത് ഫ്യൂഷൻ സിംഗിൾ മാൾട്ട് വിസ്കിയെ ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ വിസ്കിയായി മുറെ തിരഞ്ഞെടുത്തു.

2019 ൽ, അമൃത് ഫ്യൂഷൻ സിംഗിൾ മാൾട്ട് വിസ്‌കി ‘വേൾഡ് വിസ്‌കി ഓഫ് ദ ഇയർ’ അവാർഡും അമൃത് ഡിസ്റ്റിലറീസ് 2019ലെ സാൻ ഫ്രാൻസിസ്‌കോയിലെ ബാർട്ടെൻഡർ സ്പിരിറ്റ്‌സ് അവാർഡിൽ ‘വേള്‍ഡ് വിസ്‌കി പ്രൊഡ്യൂസർ ഓഫ് ദ ഇയർ’ അവാർഡും നേടിയിട്ടുണ്ട്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ജ്വാല ഗുട്ട 60 ലിറ്റർ മുലപ്പാൽ കുഞ്ഞുങ്ങൾക്ക് ദാനം ചെയ്‌തു

ഇന്ത്യയിലെ ഐക്കണിക് ബാഡ്‌മിൻ്റെൺ ഡബിൾസ് കളിക്കാരിയായ ജ്വാല ഗുട്ട, പ്രസവശേഷം ആദ്യ വർഷത്തിൽ ഹൈദരാബാദിലെയും ചെന്നൈയിലെയും സർക്കാർ ആശുപത്രികൾക്ക് ഏകദേശം 60 ലിറ്റർ മുലപ്പാൽ ദാനം ചെയ്‌തതായി വെളിപ്പെടുത്തിയതോടെ, മാതൃ- നവജാത ശിശു ആരോഗ്യ സംരക്ഷണത്തെ കുറിച്ച് ഒരു പ്രധാന ചർച്ചക്ക് തുടക്കമിട്ടു. 2010 -ലെ കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവായ അവർ X-ലെ...

Keep exploring...

ഇൻസ്റ്റഗ്രാമിൻ്റെ ‘ഇൻസ്റ്റന്റ്സ്’ സ്‌നാപ് ചാറ്റിനെ പൂട്ടും; പുതിയ ഫീച്ചർ

മെറ്റാ പ്ലാറ്റ്‌ഫോമുകൾ കാലാകാലങ്ങളായി തുടരുന്ന എതിരാളികളെ അനുകരിക്കുക എന്ന ശൈലി ആവർത്തിച്ചു കൊണ്ട് ഇൻസ്റ്റഗ്രാമിൽ 'ഇൻസ്റ്റന്റ്സ്' (Instants) എന്ന...

ജ്വാല ഗുട്ട 60 ലിറ്റർ മുലപ്പാൽ കുഞ്ഞുങ്ങൾക്ക് ദാനം ചെയ്‌തു

ഇന്ത്യയിലെ ഐക്കണിക് ബാഡ്‌മിൻ്റെൺ ഡബിൾസ് കളിക്കാരിയായ ജ്വാല ഗുട്ട, പ്രസവശേഷം ആദ്യ വർഷത്തിൽ ഹൈദരാബാദിലെയും ചെന്നൈയിലെയും സർക്കാർ ആശുപത്രികൾക്ക്...

More News

ഇൻസ്റ്റഗ്രാമിൻ്റെ ‘ഇൻസ്റ്റന്റ്സ്’ സ്‌നാപ് ചാറ്റിനെ പൂട്ടും; പുതിയ ഫീച്ചർ

മെറ്റാ പ്ലാറ്റ്‌ഫോമുകൾ കാലാകാലങ്ങളായി തുടരുന്ന എതിരാളികളെ അനുകരിക്കുക എന്ന ശൈലി ആവർത്തിച്ചു കൊണ്ട് ഇൻസ്റ്റഗ്രാമിൽ 'ഇൻസ്റ്റന്റ്സ്' (Instants) എന്ന...

ജ്വാല ഗുട്ട 60 ലിറ്റർ മുലപ്പാൽ കുഞ്ഞുങ്ങൾക്ക് ദാനം ചെയ്‌തു

ഇന്ത്യയിലെ ഐക്കണിക് ബാഡ്‌മിൻ്റെൺ ഡബിൾസ് കളിക്കാരിയായ ജ്വാല ഗുട്ട, പ്രസവശേഷം ആദ്യ വർഷത്തിൽ ഹൈദരാബാദിലെയും ചെന്നൈയിലെയും സർക്കാർ ആശുപത്രികൾക്ക്...

ട്രംപിൻ്റെ ചൈന സന്ദർശനം; പ്രതിനിധി സംഘം ഫോണുകളും ലാപ്‌ടോപ്പുകളും വലിച്ചെറിഞ്ഞത് എന്തുകൊണ്ടാണ്?

ചൈനയിലേക്കുള്ള തൻ്റെ സുപ്രധാന സന്ദർശനം പൂർത്തിയാക്കിയ ശേഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയിലേക്ക് മടങ്ങി. ഏകദേശം ഒമ്പത്...

പ്രതിഷേധിച്ച മഹിളാമോർച്ച പ്രവർത്തകർക്ക് കെഎസ്ആർടിസിയിൽ സൗജന്യ ടിക്കറ്റ് നൽകി വനിതാ കണ്ടക്ടർ

യുഡിഎഫ് പ്രകടന പത്രികയില്‍ വാഗ്‌ദാനം ചെയ്‌ത കെഎസ്ആര്‍ടിസി സൗജന്യ യാത്ര നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി രംഗത്ത്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍...

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരന്‍ പിടിയില്‍

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ മുഖ്യസൂത്രധാരന്‍ പിടിയില്‍. പ്രൊഫസര്‍ പിവി കുല്‍കര്‍ണി ഇപ്പോൾ സിബിഐയുടെ കസ്റ്റഡിയിലാണ്. രസതന്ത്രം...

20 മിനിറ്റിൽ വിറച്ച് ലോകം; 2000 കിലോമീറ്റർ പ്രഹരശേഷിയുമായി ഇന്ത്യയുടെ ഹൈപ്പർസോണിക് വിജയം

ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ സാങ്കേതികവിദ്യയിൽ ലോകരാജ്യങ്ങളെ അമ്പരപ്പിക്കുന്ന വൻ മുന്നേറ്റവുമായി ഇന്ത്യ. ഹൈദരാബാദിലെ സ്‌ക്രാംജെറ്റ് കണക്ട് പൈപ്പ് ടെസ്റ്റ്...

“മൂക്കാതെ പഴുത്ത നേതാവ്; എംപി പണി നോക്കിയാൽ മതി”: ഇടുക്കി എംപിക്കെതിരെ ഡിസിസി പ്രസിഡന്റ്

ഇടുക്കി: ജില്ലയിലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ പുകയുന്ന ആഭ്യന്തര തർക്കം പരസ്യമായ വാക്പോരിലേക്ക് വഴിമാറുന്നു. ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെതിരെ...

‘നീറ്റ് പരീക്ഷ റദ്ദാക്കി’; രാജ്യത്ത് രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ആത്മഹത്യ ചെയ്‌തു. ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്...