12 December 2024

അബുദബിയില്‍ ഡ്രൈവറില്ലാ യൂബർ ടാക്‌സി; വിവിധ സ്ഥലങ്ങളില്‍ സേവനം തുടങ്ങി

അബുദബി മൊബിലിറ്റിയുടെ പിന്തുണയോടെയാണ് ഈ പുതിയ സാങ്കേതിക പദ്ധതികള്‍

അബുദബിയില്‍ ഡ്രൈവറില്ലാ യൂബർ ടാക്‌സി അബുദബിയില്‍ ഡ്രൈവറില്ലാ യൂബർ ടാക്‌സി; വിവിധ സ്ഥലങ്ങളില്‍ ആദ്യഘട്ട സേവനമാരംഭിച്ചു. വാഹന സാങ്കേതിക വിദ്യാരംഗത്ത് പ്രവര്‍ത്തിക്കുന്ന വി റൈഡുമായി സഹകരിച്ച് തവാസുലാണ് ഈ സേവനം നടപ്പിലാക്കിയത്. എമിറേറ്റിലെ വിവിധ സ്ഥലങ്ങളില്‍ ഈ സംവിധാനം ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

സേവനത്തിൻ്റെ പ്രഖ്യാപന ചടങ്ങില്‍ പ്രസിഡന്‍ഷ്യല്‍ കോടതിയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍ ഷെയ്ഖ് ഹംദാന്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പങ്കെടുത്തു. ആദ്യഘട്ടത്തില്‍ സാദിയാത്ത് ഐലന്‍റ്, യാസ് ഐലന്‍റ്, സായിദ് വിമാനത്താവളം എന്നിവിടങ്ങളിലാണ് ഡ്രൈവറില്ലാ യൂബർ ടാക്‌സി സേവനം ലഭ്യമാക്കുക.

യൂബര്‍ ടാക്‌സിയുടെ സവിശേഷതകള്‍

പ്ലാറ്റ്‌ഫോമുകള്‍: യൂബര്‍ എക്‌സ്, യൂബര്‍ കംഫോര്‍ട്ട് എന്നിവ വഴി ഈ ടാക്‌സി സേവനം ഉപയോഗപ്പെടുത്താം.

ആദ്യ ഘട്ടത്തില്‍ സുരക്ഷാ ഓപ്പറേറ്റര്‍: ആദ്യഘട്ടത്തില്‍ സുരക്ഷക്ക് വേണ്ടി ഡ്രൈവറില്ലാ വാഹനത്തില്‍ ഓപ്പറേറ്റര്‍ ഉണ്ടായിരിക്കും.

ഭാവി പദ്ധതികള്‍: 2025 ഓടെ ടാക്‌സി സേവനം വാണിജ്യ അടിസ്ഥാനത്തില്‍ ലഭ്യമാക്കും. സുരക്ഷാ ഡ്രൈവര്‍മാരുടെ സേവനം പിന്നീട് ഘട്ടം ഘട്ടമായി അവസാനിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അബുദബി മൊബിലിറ്റിയുടെ പിന്തുണയോടെയാണ് ഈ പുതിയ സാങ്കേതിക പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് ഓട്ടോണമസ് മൊബിലിറ്റി ആന്‍ഡ് ഡെലിവറി ഓപ്പറേഷന്‍സ് ഡയറക്ടര്‍ നോഹ സിച്ച് പറഞ്ഞു.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

റീൽസ് റോഡിൽ വേണ്ട; കർശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

0
ഗതാഗത നിയമങ്ങൾ നഗ്നമായി ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിൽ ആക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി....

2034 ലോകകപ്പ് ഫുട്ബോൾ സൗദി അറേബ്യയിൽ

0
2034-ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ വേദിയാകും. ബുധനാഴ്‌ചയാണ് ഫിഫ ലോകകപ്പിന് വേദിയാകുക സൗദി അറേബ്യ തന്നെയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2030-ലെ ടൂർണ്ണമെന്റ് മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ സംയുക്തമായി...

റഷ്യൻ പിന്തുണ; തങ്ങളുടെ ആദ്യത്തെ ബഹിരാകാശ പോർട്ട് നിർമ്മിക്കാൻ സിംബാബ്‌വെ

0
ഒരു ബഹിരാകാശ പോർട്ട് നിർമ്മിക്കുന്നതിനും അടുത്ത ദശാബ്ദത്തിനുള്ളിൽ തങ്ങളുടെ ആദ്യത്തെ ബഹിരാകാശയാത്രികനെ ഭ്രമണപഥത്തിലേക്ക് അയക്കുന്നതിനുമുള്ള റഷ്യയുടെ പിന്തുണ സിംബാബ്‌വെയെ ആവേശം കൊള്ളിക്കുന്നതായി നാഷണൽ ജിയോസ്‌പേഷ്യൽ ആൻഡ് സ്‌പേസ് ഏജൻസി (സിംഗസ) ഡയറക്ടർ പൈനോസ്...

കൊച്ചി- ബാംഗ്ലൂർ വ്യവസായ ഇടനാഴി; പുതുശ്ശേരിയിൽ 105 ഏക്കർ കൈമാറും: മന്ത്രിസഭാ തീരുമാനങ്ങൾ

0
തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ കൊച്ചി- ബാംഗ്ലൂർ ഇൻഡസ്ട്രിയൽ കോറിഡോർ (കെബിഐസി) പദ്ധതി നടപ്പാക്കുക്കുന്നു. ഇതിൻ്റെ ഭാഗമായി പാലക്കാട് താലൂക്കിലെ പുതുശ്ശേരിയിലെ 105.2631 ഏക്കർ ഭൂമി സംസ്ഥാന ഓഹരി ആയി കേരള ഇൻഡസ്ട്രിയൽ കോറിഡോർ...

4.2 ബില്യൺ ഡോളറിൻ്റെ മയക്കുമരുന്ന് കോസ്റ്റ് ഗാർഡും ആൻഡമാൻ പോലീസും പിടിച്ചെടുത്തു; ഓപ്പറേഷൻ ഇങ്ങനെ

0
ഇന്ത്യൻ കോസ്റ്റ് ഗാർഡ് ആറ് ബർമീസ് കള്ളക്കടത്തുകാരെ ഉൾക്കടലിൽ നിന്ന് പിടികൂടി. അന്താരാഷ്ട്ര വിപണിയിൽ $4.2 ബില്യൺ മൂല്യമുള്ള 6,000 കിലോയിലധികം മെത്താംഫെറ്റാമൈൻ (സിന്തറ്റിക് റിക്രിയേഷണൽ നാർക്കോട്ടിക് ലൈഫ്‌സ്‌റ്റൈൽ മയക്കുമരുന്ന്) പിടിച്ചെടുത്തു. ആശയ വിനിമയത്തിനായി...

കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷക്ക് ഊന്നല്‍; സിം കാര്‍ഡും രക്ഷാകര്‍തൃ നിയന്ത്രണ സേവനവും അവതരിപ്പിച്ച് എത്തിസലാത്ത്

0
അബുദാബിയില്‍ നടന്ന വീ പ്രൊട്ടക്ട് ആഗോള ഉച്ചകോടിയില്‍ കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷയെ ലക്ഷ്യമാക്കി പുതിയ സേവനങ്ങള്‍ പ്രഖ്യാപിച്ച് എത്തിസലാറ്റ് & യുഎഇ. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിലാണ് ഉച്ചകോടി നടന്നത്. കുട്ടികളുടെ ഓണ്‍ലൈന്‍ ഉപയോഗവുമായി...

Featured

More News