...
Home Entertainments ‘ഹൃദയ ഹാരിയായ പ്രണയം’; രാജേഷ് മാധവനും ദീപ്‌തി കാരാട്ടും വിവാഹിതരായി

‘ഹൃദയ ഹാരിയായ പ്രണയം’; രാജേഷ് മാധവനും ദീപ്‌തി കാരാട്ടും വിവാഹിതരായി

ദേശീയ പുരസ്‌കാരം നേടിയ തിങ്കളാഴ്‌ച നിശ്ചയം എന്ന ചിത്രത്തിൻ്റെ കാസ്റ്റിങ് ഡയരക്ടരാണ് രാജേഷ്

492

നടൻ രാജേഷ് മാധവനും ദീപ്‌തി കാരാട്ടും വിവാഹിതരായി. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിൻ്റെ ലൊക്കേഷനില്‍ വച്ചാണ് രാജേഷ് മാധവും ദീപ്‌തിയും കണ്ടുമുട്ടിയതും സുഹൃത്തുക്കളായതും. ചിത്രത്തില്‍ സുമേഷ് എന്ന കഥാപാത്രത്തെയാണ് രാജേഷ് അവതരിപ്പിച്ചത്. സിനിമയുടെ അസോസിയേറ്റ് ഡയരക്ടര്‍മാറില്‍ ഒരാളായിരുന്നു പാലക്കാട് സ്വദേശിയായ ദീപ്‌തി കാരാട്ട്.

മലയാള ചിത്രങ്ങളിലും ഹിന്ദി വെബ് സീരീസുകളിലും അസിസ്റ്റന്റ് ഡയറക്ടറായി ദീപ്‌തി പ്രവര്‍ത്തിച്ചിട്ടുണ്ട്. കില്ലര്‍ സൂപ്പ്, ഇന്ത്യന്‍ പൊലീസ് ഫോഴ്‌സ്, ദഹാഡ്, സിതാര, അക്രോസ് ദ ഓഷ്യന്‍, കെയര്‍ഫുള്‍ തുടങ്ങിയവയില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. കാസര്‍കോട് കൊളത്തൂര്‍ സ്വദേശിയാണ് രാജേഷ് മാധവൻ.

ദിലീഷ് പോത്തൻ്റെ ‘മഹേഷിൻ്റെ പ്രതികാര’ത്തിലൂടെ ബി​ഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട രാജേഷ് പിന്നീട് ദിലീഷിൻ്റെ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ദേശീയ പുരസ്‌കാരം നേടിയ തിങ്കളാഴ്‌ച നിശ്ചയം എന്ന ചിത്രത്തിൻ്റെ കാസ്റ്റിങ് ഡയരക്ടരാണ് രാജേഷ്.

‘സുരേശൻ്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ’’ എന്ന ചിത്രത്തിലൂടെ രാജേഷ് നായക വേഷവും ചെയ്‌തു. നിലവിൽ ദേവദത്ത് ഷാജി സംവിധാനം ചെയ്യുന്ന ‘ധീരൻ’ എന്ന ചിത്രത്തിൻ്റെ പണിപ്പുരയിലാണ് രാജേഷ് മാധവൻ.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.