13 March 2026

കേരളത്തിലെ സ്വകാര്യ ട്യൂഷനെടുക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് പൂട്ടു വീഴാന്‍ സാധ്യത

ക്രിസ്മസ് പരീക്ഷകളുടെ ചോദ്യക്കടലാസ് ചോര്‍ന്ന സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് ഡി.ജി.പി.ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കിയതിന് പിന്നാലെയാണ് വകുപ്പിനുള്ളില്‍ തന്നെ ശുദ്ധികലശത്തിനൊരുങ്ങുന്നത്.

സംസ്ഥാനത്തെ ക്രിസ്മസ് പരീക്ഷകളുടെ വിവിധ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് നിലപാട് ശക്തമാക്കുന്നു . സ്വകാര്യ ട്യൂഷനെടുക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളിൽ നിന്നുള്ള അധ്യാപകര്‍ക്ക് പൂട്ടു വീഴാന്‍ സാധ്യത എന്ന് റിപ്പോര്‍ട്ട്. സർക്കാർ നൽകുന്ന ശമ്പളം പറ്റി, സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ എ.ഇ.ഒ., ഡി.ഇ.ഒ.മാര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രിതന്നെ വ്യക്തമാക്കുകയായിരുന്നു .

ഇത്തരത്തിൽ സ്വകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കികഴിഞ്ഞു . ക്രിസ്മസ് പരീക്ഷകളുടെ ചോദ്യക്കടലാസ് ചോര്‍ന്ന സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് ഡി.ജി.പി.ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കിയതിന് പിന്നാലെയാണ് വകുപ്പിനുള്ളില്‍ തന്നെ ശുദ്ധികലശത്തിനൊരുങ്ങുന്നത്.

ചോദ്യക്കടലാസ് ചോർന്നത് അധ്യാപകരുടെതന്നെ ഒത്താശയോടെയാണെന്ന നിഗമനത്തിലാണ് അധികൃതര്‍ എത്തിയിട്ടുള്ളത് . സംഭവത്തില്‍ കര്‍ശന നിലപാടെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രിയും പച്ചക്കൊടി കാട്ടിയതോടെ സ്വാകാര്യ ട്യൂഷനെടുക്കുന്ന അധ്യാപകര്‍ക്ക് പണികിട്ടുമെന്ന കാര്യം ഉറപ്പായി.

Share

More Stories

സ്വകാര്യ വിമാന കമ്പനിയുടെ ഇന്ധന ഡിപ്പോ പാകിസ്ഥാൻ തകർത്തതായി താലിബാൻ

0
അഫ്‌ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾ പുതിയതും ഗുരുതരവുമായ തലത്തിൽ എത്തിയിരിക്കുകയാണ്. കാണ്ഡഹാർ വിമാന താവളത്തിന് സമീപമുള്ള ഒരു സ്വകാര്യ വിമാനക്കമ്പനിയുടെ ഇന്ധന ഡിപ്പോയാണ് പാകിസ്ഥാൻ വ്യോമസേന ലക്ഷ്യമിട്ടതെന്ന് താലിബാൻ ഭരണകൂടം ഔദ്യോഗികമായി...

ഹോർമുസ് കടലിടുക്ക്: പേരിൻ്റെ ചരിത്രവും ആഗോള എണ്ണ വിതരണത്തിലുള്ള സ്വാധീനവും

0
ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക സംഘർഷത്തിനിടയിൽ, ഹോർമുസ് കടലിടുക്ക് വീണ്ടും ആഗോള ചർച്ചയുടെ കേന്ദ്രമായി മാറിയിരിക്കുന്നു. ഇറാൻ്റെ പുതിയ നേതൃത്വം ഈ തന്ത്രപ്രധാനമായ ജലപാത അടച്ചിടുമെന്ന് സൂചിപ്പിച്ചതിനെ തുടർന്ന് അന്താരാഷ്ട്ര വിപണികൾ കൂടുതൽ...

‘എൽപിജി വിതരണത്തിലെ അനിശ്ചിതത്വം’; ഹോട്ടലുകൾ മരത്തിലേക്കും കൽക്കരിയിലേക്കും തിരിയുന്നു

0
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് എൽപിജി വാണിജ്യ സിലിണ്ടർ വിതരണത്തിലുണ്ടായ തടസങ്ങൾ ഹോട്ടലുകളെയും റെസ്റ്റോറന്റുകളെയും പരമ്പരാഗത ഇന്ധനങ്ങളിലേക്ക് മടങ്ങാൻ നിർബന്ധിതരാക്കുന്നു. ഇന്ത്യയിലെ നിരവധി ചെറുതും വലുതുമായ ഭക്ഷണശാലകൾ പാചകത്തിന് ഈ ബദലുകൾ ഉപയോഗിക്കാൻ തുടങ്ങി. ഇത്...

തന്ത്രിയുടെ ജാമ്യം റദ്ദാക്കണം, തെളിവില്ലെന്ന പരാമർശം റദ്ദ് ചെയ്യണം; ഹൈക്കോടതിയിൽ എസ്.ഐ.ടി

0
ശബരിമല സ്വർണക്കൊള്ളയിലെ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ അപ്പീൽ നൽകി. തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമർശം റദ്ദാക്കണമെന്നും കണ്ഠരര് രാജീവരർക്ക് എതിരായ തെളിവുകൾ എണ്ണിപ്പഞ്ഞ്...

മരണത്തിന്റെ നിഴലിൽ ഇറാന്റെ പുതിയ പടത്തലവൻ; ആരാണ് അഹമ്മദ് വാഹിദി?

0
| വാമിക ഇറാന്റെ ഏറ്റവും ശക്തവും സ്വാധീനവുമുള്ള പദവികളിലൊന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ (ഐ.ആർ.ജി.സി.) കമാൻഡർ പദവി. എന്നാൽ, മരണത്തിന്റെ നിഴൽ എപ്പോഴും നിലനിൽക്കുന്ന ഈ സ്ഥാനത്തേക്ക് യു.എസ്.-ഇസ്രയേൽ സംയുക്ത യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന...

എണ്ണവില അന്താരാഷ്ട്ര വിപണിയിൽ വൻ വർധനവ്

0
മിഡിൽ ഈസ്റ്റിൽ സംഘർഷത്തിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് വില വെള്ളിയാഴ്‌ച വീണ്ടും ബാരലിന് 100 ഡോളർ കടന്നു. ഗൾഫിൽ മൂന്ന് ചരക്ക്...

Featured

More News