യുഎഇയില്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് പുതിയ നികുതി; 2025 ജനുവരി മുതല്‍ പ്രാബല്യം

ഉയര്‍ന്ന മൂല്യമുള്ള തൊഴില്‍ രംഗങ്ങളില്‍ ചെലവഴിക്കുന്നതിനായി റീഫണ്ടബിള്‍ ടാക്സ് ക്രെഡിറ്റ് പദ്ധതി നടപ്പിലാക്കാനും ധനമന്ത്രാലയം ആലോചിക്കുന്നു. 2025 ജനുവരി 2 മുതല്‍ ഇത് പ്രാബല്യത്തില്‍ വരാന്‍ സാധ്യതയുണ്ട്.

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 2025 ജനുവരി 1 ന് ശേഷം ആരംഭിക്കുന്ന സാമ്പത്തിക വര്‍ഷം മുതല്‍ പുതിയ നികുതി ബാധകമാക്കാന്‍ യുഎഇ ഒരുങ്ങുന്നു. കമ്പനികളുടെ ലാഭത്തിന്‍റെ 15% വരെ നികുതിയായി അടയ്ക്കണമെന്ന നിര്‍ദ്ദേശം ധനമന്ത്രാലയം പുറത്തുവിട്ടു. ഡൊമസ്റ്റിക് മിനിമം ടോപ്പ്-അപ്പ് ടാക്സ് (DMTT) എന്ന പേരിലാണ് പുതിയ നികുതി സംവിധാനം പ്രാബല്യത്തില്‍ വരുന്നത്.

750 മില്ല്യണ്‍ യൂറോ (ഏകദേശം 3 ബില്ല്യണ്‍ ദിര്‍ഹം) അല്ലെങ്കില്‍ അതിലധികം വരുമാനമുള്ള കമ്പനികള്‍ക്കാണ് ഡിഎംടിടി ബാധകമാവുക. നിലവില്‍ യുഎഇയിലെ കോര്‍പ്പറേറ്റ് ടാക്സ് നിരക്ക് 9 ശതമാനമാണ്. പുതിയ നികുതി സംവിധാനം രാജ്യത്തിന്‍റെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപ്പാക്കുന്നത്.

പുതിയ നികുതി നടപടികള്‍ യുഎഇയുടെ വ്യാപാര സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്താനും സാമ്പത്തിക മത്സരശേഷി ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നതാണ്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ധനമന്ത്രാലയം ഉടന്‍ പുറത്തുവിടുമെന്നു അധികൃതര്‍ അറിയിച്ചു.

2022 ലെ ഫെഡറല്‍ ഡിക്രി-നിയമ നമ്പര്‍ 47 പ്രകാരം നിക്ഷേപങ്ങളും വ്യാപാര വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുന്നതിനായി കോര്‍പ്പറേറ്റ് ടാക്സ് ഇന്‍സെന്‍റീവുകള്‍ 2026 മുതല്‍ നടപ്പിലാക്കാനാണ് ധനമന്ത്രാലയം ആലോചിക്കുന്നത്. ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ (R&D) പ്രോത്സാഹിപ്പിക്കുന്നതിനുള്ള ടാക്സ് ഇന്‍സെന്‍റീവ് സംവിധാനവും പരിഗണനയിലുണ്ട്.

ഉയര്‍ന്ന മൂല്യമുള്ള തൊഴില്‍ രംഗങ്ങളില്‍ ചെലവഴിക്കുന്നതിനായി റീഫണ്ടബിള്‍ ടാക്സ് ക്രെഡിറ്റ് പദ്ധതി നടപ്പിലാക്കാനും ധനമന്ത്രാലയം ആലോചിക്കുന്നു. 2025 ജനുവരി 2 മുതല്‍ ഇത് പ്രാബല്യത്തില്‍ വരാന്‍ സാധ്യതയുണ്ട്. തൊഴിലാളികളുടെ ശമ്പള ചെലവിന്‍റെ ഒരു ശതമാനമായിരിക്കും ഇത് അനുവദിക്കുക.

നികുതി ഇന്‍സെന്‍റീവുകള്‍ക്കും ടാക്സ് ക്രെഡിറ്റ് പദ്ധതികള്‍ക്കുമുള്ള അന്തിമ രൂപവും നടപ്പിലാക്കാനുള്ള കാലയളവും നിയമ നിര്‍മ്മാണ സമിതിയുടെ അംഗീകാരത്തിന് ശേഷം തീരുമാനിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും വിധം വലിയ ഒരു സംഖ്യയാണ്. എല്ലാ കക്ഷികൾക്കും യുദ്ധത്തിൻ്റെ ആത്യന്തിക ചെലവ് ഈ സംഖ്യയാണെന്ന് അശ്രദ്ധമായി കരുതിയാൽ ഞെട്ടിപ്പോകും. ഇത് അമേരിക്കയുടെ മാത്രം ചെലവാണെങ്കിൽ പോലും, നാശനഷ്‌ടത്തെ കുറച്ചുകാണിച്ചു എന്നത് വ്യക്തമാണ്. മറ്റ് മുൻനിര സംസ്ഥാനങ്ങളെ കൂടി...

Keep exploring...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

More News

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...