എയർ ഡെലിവറി; ദുബായിൽ ഡ്രോണുകൾ വഴി സാധനങ്ങൾ വിതരണം ആരംഭിച്ചു

നവീന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ഡ്രോണുകൾ, പറക്കും ടാക്സികൾ തുടങ്ങിയ ശൈലികളിലേക്ക് ദുബായും അബുദബിയും പ്രഥമമായി ചുവടുവയ്ക്കുകയാണ്.

മരുന്നുകളും മറ്റ് പാഴ്സലുകളും ഡ്രോണുകൾ വഴി വിതരണം ചെയ്യുന്നതിനുള്ള സേവനം ദുബായിൽ ആരംഭിച്ചു. സാധനങ്ങൾ ഡ്രോണുകൾ വഴി വിതരണം ചെയ്യുന്നതിനുള്ള ആദ്യ ലൈസൻസാണ് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി (DCAA) കീറ്റ ഡ്രോൺ കമ്പനിയ്ക്ക് അനുവദിച്ചത്. ദുബായ് സിലിക്കൺ ഓയാസിസിൽ ആദ്യ ഘട്ടത്തിൽ ആറു ഡ്രോണുകൾ ഉപയോഗിച്ച് വിതരണ സേവനം ആരംഭിക്കും.

ചൊവ്വാഴ്ച ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി കീറ്റ ഡ്രോൺ കമ്പനിയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. നവീന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ഡ്രോണുകൾ, പറക്കും ടാക്സികൾ തുടങ്ങിയ ശൈലികളിലേക്ക് ദുബായും അബുദബിയും പ്രഥമമായി ചുവടുവയ്ക്കുകയാണ്. റോച്ചർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഫക്കീ സർവകലാശാല ആശുപത്രി, അമേരിക്കാനാ തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് കീറ്റോ ഡ്രോൺ പദ്ധതി നടപ്പിലാക്കുന്നത്.

ഡ്രോൺ സേവനത്തിലൂടെ ആദ്യ സാധനങ്ങൾ ഓർഡർ ചെയ്തത് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ്.

ഡിജിറ്റ് സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. വൈവിധ്യമാർന്ന ഗവേഷണങ്ങൾ പുരോഗമിക്കുന്നതിനായി നൂതന സാങ്കേതിക വിദ്യ വ്യോമമേഖലയിൽ പ്രയോജനപ്പെടുത്തുന്നതായും ദുബായിയെ ലോകത്തിലെ മികച്ച മൂന്ന് നഗര സമ്പദ് വ്യവസ്ഥകളിലൊന്നാക്കുക ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

2030ഓടെ ദുബായിലെ വിതരണ സംവിധാനത്തിന്റെ 30% ഡ്രോണുകൾ വഴി നടക്കുമെന്ന് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് അബ്ദുല്ല ലെൻഗാവി പറഞ്ഞു. സ്മാർട് മൊബിലിറ്റിയിൽ ദുബായ് എല്ലായ്പ്പോഴും മുന്നിലാണ്. എമിറേറ്റിന്റെ മറ്റു ഭാഗങ്ങളിലും അടുത്ത കാലത്ത് തന്നെ ഡ്രോൺ ഡെലിവറി സംവിധാനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ സുബ്രമണിയെയാണ് നിയമിച്ചത്. മുൻ കരസേന ഉപമേധാവി ആയിരുന്നു. നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. നിലവിൽ എൻഎസ് രാജ സുബ്രമണി നാഷണൽ സെക്യൂരി​റ്റി കൗൺസിൽ സെക്രട്ടേറിയ​റ്റിൽ...

Keep exploring...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

More News

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...