...
Home News International ദുബായ് മെട്രോ ബ്ലൂലൈൻ; 2029 സെപ്റ്റംബർ ഒമ്പത് മുതൽ സർവീസ് ആരംഭിക്കും

ദുബായ് മെട്രോ ബ്ലൂലൈൻ; 2029 സെപ്റ്റംബർ ഒമ്പത് മുതൽ സർവീസ് ആരംഭിക്കും

മണിക്കൂറിൽ 46,000 യാത്രക്കാരെ ഗതാഗതം നടത്താനുള്ള ശേഷിയുള്ള ബ്ലൂലൈൻ ദുബായിലെ ഗതാഗത തിര

243

ദുബായ് മെട്രോയുടെ ഏറ്റവും പുതിയ ബ്ലൂലൈൻ സർവീസ് 2029 സെപ്റ്റംബർ ഒമ്പത് മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പ്രഖ്യാപിച്ചു. 20.9 ബില്ല്യൺ ദിർഹം ചെലവിൽ നിർമിക്കുന്ന ബ്ലൂലൈൻ പദ്ധതിയുടെ കരാർ മാപാ, ലിമാക്, സിആർആർസി എന്നീ മൂന്ന് കമ്പനികൾക്കാണ് നൽകിയിരിക്കുന്നത്.

2009 സെപ്റ്റംബർ ഒമ്പതിനാണ് ദുബായ് മെട്രോ ആദ്യമായി സർവീസ് ആരംഭിച്ചത്. 9-9-2009-ന് രാത്രി 9 മണി 9 മിനിറ്റും 9 സെക്കൻഡും പിന്നിട്ടപ്പോഴായിരുന്നു റെഡ് ലൈനിൻ്റെ ഉദ്ഘാടനത്തിന്‍റെ ചരിത്രനിമിഷം. അതേ തിയതി ഓർമ്മിപ്പിക്കാനായാണ് ബ്ലൂലൈൻ സർവീസ് ആരംഭിക്കാൻ 2029 സെപ്റ്റംബർ 9 നാൾ തിരഞ്ഞെടുത്തതെന്നും ആർടിഎ വ്യക്തമാക്കി.

14 സ്റ്റേഷനുകൾ, 30 കിലോമീറ്റർ പാത

14 സ്റ്റേഷനുകളുമായി 30 കിലോമീറ്റർ ദൈർഘ്യമുള്ള ബ്ലൂലൈൻ 28 ട്രെയിനുകളാണ് ഉപയോഗിച്ച് പ്രവർത്തിക്കുന്നത്. 2030 ആകുമ്പോഴേക്കും ഇത് ദിവസവും 2,00,000 യാത്രക്കാരെ ഉൾക്കൊള്ളും. 2040ഓടെ ഇത് 3,20,000 ആയി ഉയരും. മണിക്കൂറിൽ 46,000 യാത്രക്കാരെ ഗതാഗതം നടത്താനുള്ള ശേഷിയുള്ള ബ്ലൂലൈൻ ദുബായിലെ ഗതാഗത തിരക്ക് 20 ശതമാനം കുറക്കാനാകും.

സ്റ്റേഷനുകൾ: മിർദിഫ്, അൽ വർഖ, ഇൻ്റെർനാഷണൽ സിറ്റി 1, 2, സിലിക്കൺ ഓയാസിസ്, അക്കാദമിക് സിറ്റി, റാസൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയ, ദുബായ് ക്രീക്ക് ഹാർബർ, ദുബായ് ഫെസ്റ്റിവൽ സിറ്റി എന്നിവയാണ് ബ്ലൂലൈൻ പാതയിൽ ഉൾപ്പെടുന്ന പ്രധാന സ്റ്റേഷനുകൾ.

2040 അർബൻ മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായാണ് ബ്ലൂലൈൻ പദ്ധതി നടപ്പാക്കുന്നത്. 2029ൽ മെട്രോ പ്രവർത്തനം ആരംഭിച്ച് 20 വർഷങ്ങൾ പിന്നിടുമ്പോഴേക്കും റെഡ് ലൈനും ഗ്രീൻ ലൈനും കടന്നാണ് ദുബായ് മെട്രോ ബ്ലൂലൈൻ നവീകരിച്ച യാത്രാനുഭവം ഒരുക്കാൻ സജ്ജമാകുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.