30 December 2024

ഉപയോഗിക്കാത്ത ഇൻ്റെർനെറ്റിന് കാശ് മുടക്കേണ്ട; വോയ്‌സ് കോളുകൾക്കും എസ്.എം.എസിനും പ്രത്യേക താരിഫ്

ടെലികോം കമ്പനികൾ നിലവിലുള്ള റീച്ചാർജ് വൗച്ചറുകൾക്കൊപ്പം പരമാവധി 365 ദിവസം വരെ വാലിഡിറ്റി ഉൾപ്പെടുത്തണമെന്ന നിർദേശവുമുണ്ട്

ഫീച്ചർ ഫോൺ ഉപയോഗിക്കുന്നവർക്ക് വോയ്‌സ് കോളുകൾക്കും എസ്.എം.എസിനും മാത്രമായി റീച്ചാർജ് ചെയ്യാനുള്ള സൗകര്യം നൽകണമെന്ന നിർദേശമിറക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഫീച്ചർ ഫോൺ ഉപയോഗിക്കുന്ന നിരവധി ഉപഭോക്താക്കളുണ്ട്. ഇക്കൂട്ടർ ആവശ്യമില്ലാത്ത സേവനങ്ങൾക്ക് കൂടി പണം നല്കേണ്ട അവസ്ഥയാണെന്ന് ട്രായ് ചൂണ്ടിക്കാട്ടി.

അങ്ങനെയുള്ളവർക്ക് ആവശ്യമുള്ള സേവനത്തിന് മാത്രമായി റീച്ചാർജ് സൗകര്യം ഒരുക്കണമെന്നാണ് ടെലികോം കമ്പനികളോട് ട്രായ് നിർദേശം നൽകിയിരിക്കുന്നത്. 2012 -ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ നിയന്ത്രണ ചട്ടങ്ങൾ ഭേദഗതി ചെയ്‌താണ് ട്രായ് ഉത്തരവിറക്കിയത്.

ഒരു സ്പെഷ്യൽ താരിഫ് വൗച്ചറെങ്കിലും വോയിസ്, എസ് എം എസ്. സേവനത്തിന് മാത്രമായി പുറത്തിറക്കണമെന്നാണ് ഇതിൽ പറയുന്നത്. രാജ്യത്ത് 15 കോടി മൊബൈൽ വരിക്കാർ ഇപ്പോഴും 2 ജി കണക്ഷൻ ഉപയോഗിക്കുന്നുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് പുതിയ ഭേദഗതി. ടെലികോം കമ്പനികൾ നിലവിലുള്ള റീച്ചാർജ് വൗച്ചറുകൾക്കൊപ്പം പരമാവധി 365 ദിവസം വരെ വാലിഡിറ്റി ഉൾപ്പെടുത്തണമെന്ന നിർദേശവുമുണ്ട്.

സ്പെഷ്യൽ താരിഫ് വൗച്ചറുകളുടെയും കോംബോ വൗച്ചറുകളുടെയും കാലാവധി 90 ദിവസമെന്നത് 365 ദിവസമാക്കി ഉയർത്താനും അനുമതി നൽകിയിട്ടുണ്ട്. മാത്രമല്ല, ടോപ്പപ്പിനായി പത്തു രൂപയുടെ ഗുണിതങ്ങൾ വേണമെന്ന നിബന്ധനയും ട്രായ് ഒഴിവാക്കിയിട്ടുണ്ട്.

രാജ്യത്ത് 15 കോടി മൊബൈൽ വരിക്കാർ ഇപ്പോഴും 2 ജി കണക്ഷൻ ഉപയോഗിക്കുന്നുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് പുതിയ ഭേദഗതി. ടെലികോം കമ്പനികൾ നിലവിലുള്ള റീച്ചാർജ് വൗച്ചറുകൾക്കൊപ്പം പരമാവധി 365 ദിവസം വരെ വാലിഡിറ്റി ഉൾപ്പെടുത്തണമെന്ന നിർദേശവുമുണ്ട്. ഇൻ്റെർനെറ്റ് അധികം ഉപയോഗിക്കാത്ത പ്രായമായവർക്കും ഗ്രാമീണ മേഖലയിലുള്ളവർക്കും ഇരട്ട സിം ഉപയോഗിക്കുന്നവർക്കും ഈ നിർദേശം ഗുണകരമാകും.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

ടീ ബാഗിൽ പ്ലാസ്റ്റിക് കണികകൾ; ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം

0
ഒറ്റ നിമിഷം കൊണ്ട് ചായ തയ്യാറാക്കാൻ സഹായിക്കുന്ന ടീ ബാഗുകളുടെ ഉപയോഗം ആരോഗ്യത്തിന് പ്രതികൂലമാണെന്ന് പുതിയ പഠനം സൂചിപ്പിക്കുന്നു. ബാഴ്‌സലോണയിലെ ഓട്ടോണമസ് യൂണിവേഴ്‌സിറ്റിയുടെ ഗവേഷണത്തിൽ ടീ ബാഗുകൾ ചൂടുവെള്ളത്തിൽ ഇട്ടാൽ നാനോ പ്ലാസ്റ്റിക്കും...

മലയാള സിനിമാ വ്യവസായത്തിൽ 2024-ലും 700 കോടിയുടെ നഷ്ടം; ആശങ്കയോടെ നിർമ്മാതാക്കളുടെ സംഘടന

0
2024-ൽ തീയേറ്ററുകളിൽ റിലീസ് ചെയ്ത 204 ചിത്രങ്ങളിൽ വെറും 26 സിനിമകൾ മാത്രമാണ് സൂപ്പർഹിറ്റ്, ഹിറ്റ്, ആവറേജ് ഹിറ്റ് എന്നീ നിലകളിൽ ലാഭം നൽകിയത്. ബാക്കിയുള്ള 178 ചിത്രങ്ങൾ തീയേറ്ററുകളിൽ പ്രേക്ഷക ശ്രദ്ധ...

കസാഖിസ്ഥാനിൽ തകർന്ന അസർബൈജാൻ വിമാന ദുരന്തം: റഷ്യക്ക് പങ്കുണ്ടോ?

0
ക്രിസ്മസ് ദിനത്തിൽ 67 യാത്രക്കാരുമായി ബാകുവിൽ നിന്ന് ഗ്രോസ്നിയിലേക്ക് പുറപ്പെട്ട അസർബൈജാൻ വിമാനം കസാഖസ്ഥാനിലെ അക്തൌ മേഖലയിൽ തകർന്നുവീണ സംഭവത്തിൽ അവ്യക്തത തുടരുന്നു. ദുരന്തത്തിൽ 38 പേർ മരണപ്പെടുകയും 29 പേർ അത്ഭുതകരമായി...

‘അവധിക്കാലം ദുരന്തങ്ങളാകുന്നു’; പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചത് മൂന്ന് സഹോദരങ്ങളുടെ മക്കൾ

0
കാസർകോട്: പയസ്വിനി പുഴയിൽ കുളിക്കാനിറങ്ങിയ ഒരേ കുടുംബത്തിലെ സഹോദരങ്ങളുടെ മക്കളായ മന്ന് കുട്ടികൾ മുങ്ങിമരിച്ചു. എരിഞ്ഞിപ്പുഴ സ്വദേശി അഷ്റഫ്- ശബാന ദമ്പതികളുടെ മകൻ യാസിൻ (13), അഷ്റഫിൻ്റെ സഹോദരൻ മജീദ്- സഫീന ദമ്പതികളുടെ...

രാജസ്ഥാനിൽ ഒമ്പത് ജില്ലകൾ സർക്കാർ റദ്ദാക്കി; മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി

0
രാജസ്ഥാനിലെ ഭജൻലാൽ ശർമ്മ സർക്കാർ ശനിയാഴ്‌ച ചരിത്രപരവും വലിയൊരു തീരുമാനമെടുത്തു. മുഖ്യമന്ത്രി ഭജൻലാലിൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുൻ ഗെഹ്‌ലോട്ട് സർക്കാരിൻ്റെ കാലത്ത് സൃഷ്‌ടിച്ച ഒമ്പത് ജില്ലകളും മൂന്ന് ഡിവിഷനുകളും നിർത്തലാക്കാൻ...

‘ബാങ്കിലെ നിയമനത്തിനായി വാങ്ങിയ പത്ത് ലക്ഷം രൂപ ഐസി ബാലകൃഷ്‌ണനെ ഏൽപ്പിച്ചു’; വയനാട് ഡിസിസി ട്രഷറർ നേതൃത്വത്തിന് നൽകിയ...

0
വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്‍റെയും മകന്‍റെയും ആത്മഹത്യക്ക് പിന്നിൽ സാമ്പത്തിക ഇടപാടെന്ന സൂചനയ്ക്ക് പിന്നാലെ വിജയൻ കെപിസിസി നേതൃത്വത്തിന് നൽകിയ കത്ത് പുറത്ത്. പണം നൽകിയതിൻ്റെ കണക്ക് സൂചിപ്പിച്ചാണ് കത്ത്. 2021ൽ...

Featured

More News