പെരിയ ഇരട്ടക്കൊല കേസിൽ വിധി പ്രസ്‌താവിച്ചു; 14 പ്രതികൾ കുറ്റക്കാരെന്ന് സിബിഐ കോടതി, പൊട്ടിക്കരഞ്ഞ് അമ്മമാർ

കല്യോട്ട് സ്‌കൂൾ- ഏച്ചിലടുക്കം റോഡിൽ ഒരു സംഘമാളുകൾ തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തുന്നു

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കാസര്‍കോട്, പെരിയ, കല്ല്യോട്ട് ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസിൽ 14 പ്രതികൾ കുറ്റക്കാരാണെന്ന് എറണാകുളം സിബിഐ കോടതി വിധിച്ചു. പെരിയ ഇരട്ടക്കൊല കേസിൽ സിബിഐ കോടതി വിധി പ്രസ്‌താവിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് ശരത് ലാലിൻ്റെയും കൃപേഷിൻ്റെയും മാതാപിതാക്കൾ. ശരത് ലാലിൻ്റെ അമ്മ ലതയും കൃപേഷിൻ്റെ അമ്മ ബാലാമണിയും തങ്ങളുടെ മകൻ്റെ സ്‌മൃതി മണ്ഡപത്തിലെത്തി വണങ്ങി കരഞ്ഞുകൊണ്ട് പൂഷ്‌പാർച്ചന നടത്തി.

കേസിൻ്റെ നാൾവഴികൾ

2019 ഫെബ്രുവരി 17 (രാത്രി 7.45)- കല്യോട്ടെ പിവി കൃഷ്ണൻ്റെ മകൻ കൃപേഷ് (കിച്ചു–19), പികെ സത്യനാരായണൻ്റെ മകൻ ശരത്‌ലാൽ എന്ന ജോഷി (23) എന്നിവരെ കല്യോട്ട് സ്‌കൂൾ- ഏച്ചിലടുക്കം റോഡിൽ ഒരു സംഘമാളുകൾ തടഞ്ഞു നിർത്തി വെട്ടിക്കൊലപ്പെടുത്തുന്നു.

ഫെബ്രുവരി 18: സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരൻ, സുഹൃത്തും സഹായിയുമായ സിജെ സജി (സജി ജോർജ്- 40) എന്നിവർ അറസ്റ്റിലായി. പ്രതിയായ പീതാംബരനെ പാർട്ടി പുറത്താക്കുന്നു.

ഫെബ്രുവരി 21: കേസ് സിബിഐക്ക് വിടണമെന്ന ആവശ്യം ശക്തമായി. സംസ്ഥാന സർക്കാർ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്നു. എസ്.പി വിഎം മുഹമ്മദ് റഫീഖിന് അന്വേഷണ ചുമതല.

മാർച്ച് 2: അന്വേഷണ സംഘത്തലവനായ എസ്.പി വിഎം മുഹമ്മദ് റഫീഖിനെ തിരിച്ചയച്ചതിന് പിന്നാലെ സംഘത്തിലെ ഡി.വൈ.എസ്.പിക്കും സി.ഐമാർക്കും മാറ്റം.

ഏപ്രിൽ 1: അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കൃപേഷിൻ്റെയും ശരത്‌ലാലിൻ്റെയും മാതാപിതാക്കൾ ഹൈക്കോടതിയിൽ.

മേയ് 14: സിപിഎം ഉദുമ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ കെ മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്‌ണൻ എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുന്നു.

മേയ് 20: ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നു. ആകെ 14 പ്രതികൾ. മുഴുവൻ പ്രതികൾക്കും സിപിഎമ്മുമായി ബന്ധം.

സെപ്റ്റംബർ 30: ഹൈക്കോടതി സിംഗിൾ ബെഞ്ച് അന്വേഷണം സിബിഐക്ക് വിടുന്നു.

ഒക്ടോബർ 29: സിബിഐ അന്വേഷണത്തിനെതിരെ ഡിവിഷൻ ബെഞ്ചിൽ സംസ്ഥാന സർക്കാരിൻ്റെ അപ്പീൽ. എന്നാൽ പിന്നീട് ഈ അപ്പീൽ കോടതി തള്ളി.

സെപ്റ്റംബർ 12: സിബിഐ അന്വേഷണത്തെ എതിർത്ത് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കൾ തടസഹർജിയുമായി പോയി.

ഡിസംബർ 1: സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. അന്വേഷണം സിബിഐ ഏറ്റെടുക്കുന്നു.

2021 ഡിസംബർ 3: സിബിഐ അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം നൽകി.

2023 ഫെബ്രുവരി 2: കൊച്ചി സിബിഐ കോടതിയിൽ കേസിൻ്റെ വിചാരണ തുടങ്ങി.

2024 ഡിസംബർ 28: കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധിച്ചു. പത്ത് പേരെ വെറുതെ വിട്ടു.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ജ്വാല ഗുട്ട 60 ലിറ്റർ മുലപ്പാൽ കുഞ്ഞുങ്ങൾക്ക് ദാനം ചെയ്‌തു

ഇന്ത്യയിലെ ഐക്കണിക് ബാഡ്‌മിൻ്റെൺ ഡബിൾസ് കളിക്കാരിയായ ജ്വാല ഗുട്ട, പ്രസവശേഷം ആദ്യ വർഷത്തിൽ ഹൈദരാബാദിലെയും ചെന്നൈയിലെയും സർക്കാർ ആശുപത്രികൾക്ക് ഏകദേശം 60 ലിറ്റർ മുലപ്പാൽ ദാനം ചെയ്‌തതായി വെളിപ്പെടുത്തിയതോടെ, മാതൃ- നവജാത ശിശു ആരോഗ്യ സംരക്ഷണത്തെ കുറിച്ച് ഒരു പ്രധാന ചർച്ചക്ക് തുടക്കമിട്ടു. 2010 -ലെ കോമൺവെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവായ അവർ X-ലെ...

Keep exploring...

ഇൻസ്റ്റഗ്രാമിൻ്റെ ‘ഇൻസ്റ്റന്റ്സ്’ സ്‌നാപ് ചാറ്റിനെ പൂട്ടും; പുതിയ ഫീച്ചർ

മെറ്റാ പ്ലാറ്റ്‌ഫോമുകൾ കാലാകാലങ്ങളായി തുടരുന്ന എതിരാളികളെ അനുകരിക്കുക എന്ന ശൈലി ആവർത്തിച്ചു കൊണ്ട് ഇൻസ്റ്റഗ്രാമിൽ 'ഇൻസ്റ്റന്റ്സ്' (Instants) എന്ന...

ജ്വാല ഗുട്ട 60 ലിറ്റർ മുലപ്പാൽ കുഞ്ഞുങ്ങൾക്ക് ദാനം ചെയ്‌തു

ഇന്ത്യയിലെ ഐക്കണിക് ബാഡ്‌മിൻ്റെൺ ഡബിൾസ് കളിക്കാരിയായ ജ്വാല ഗുട്ട, പ്രസവശേഷം ആദ്യ വർഷത്തിൽ ഹൈദരാബാദിലെയും ചെന്നൈയിലെയും സർക്കാർ ആശുപത്രികൾക്ക്...

More News

ഇൻസ്റ്റഗ്രാമിൻ്റെ ‘ഇൻസ്റ്റന്റ്സ്’ സ്‌നാപ് ചാറ്റിനെ പൂട്ടും; പുതിയ ഫീച്ചർ

മെറ്റാ പ്ലാറ്റ്‌ഫോമുകൾ കാലാകാലങ്ങളായി തുടരുന്ന എതിരാളികളെ അനുകരിക്കുക എന്ന ശൈലി ആവർത്തിച്ചു കൊണ്ട് ഇൻസ്റ്റഗ്രാമിൽ 'ഇൻസ്റ്റന്റ്സ്' (Instants) എന്ന...

ജ്വാല ഗുട്ട 60 ലിറ്റർ മുലപ്പാൽ കുഞ്ഞുങ്ങൾക്ക് ദാനം ചെയ്‌തു

ഇന്ത്യയിലെ ഐക്കണിക് ബാഡ്‌മിൻ്റെൺ ഡബിൾസ് കളിക്കാരിയായ ജ്വാല ഗുട്ട, പ്രസവശേഷം ആദ്യ വർഷത്തിൽ ഹൈദരാബാദിലെയും ചെന്നൈയിലെയും സർക്കാർ ആശുപത്രികൾക്ക്...

ട്രംപിൻ്റെ ചൈന സന്ദർശനം; പ്രതിനിധി സംഘം ഫോണുകളും ലാപ്‌ടോപ്പുകളും വലിച്ചെറിഞ്ഞത് എന്തുകൊണ്ടാണ്?

ചൈനയിലേക്കുള്ള തൻ്റെ സുപ്രധാന സന്ദർശനം പൂർത്തിയാക്കിയ ശേഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കയിലേക്ക് മടങ്ങി. ഏകദേശം ഒമ്പത്...

പ്രതിഷേധിച്ച മഹിളാമോർച്ച പ്രവർത്തകർക്ക് കെഎസ്ആർടിസിയിൽ സൗജന്യ ടിക്കറ്റ് നൽകി വനിതാ കണ്ടക്ടർ

യുഡിഎഫ് പ്രകടന പത്രികയില്‍ വാഗ്‌ദാനം ചെയ്‌ത കെഎസ്ആര്‍ടിസി സൗജന്യ യാത്ര നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി രംഗത്ത്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍...

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരന്‍ പിടിയില്‍

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ മുഖ്യസൂത്രധാരന്‍ പിടിയില്‍. പ്രൊഫസര്‍ പിവി കുല്‍കര്‍ണി ഇപ്പോൾ സിബിഐയുടെ കസ്റ്റഡിയിലാണ്. രസതന്ത്രം...

20 മിനിറ്റിൽ വിറച്ച് ലോകം; 2000 കിലോമീറ്റർ പ്രഹരശേഷിയുമായി ഇന്ത്യയുടെ ഹൈപ്പർസോണിക് വിജയം

ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ സാങ്കേതികവിദ്യയിൽ ലോകരാജ്യങ്ങളെ അമ്പരപ്പിക്കുന്ന വൻ മുന്നേറ്റവുമായി ഇന്ത്യ. ഹൈദരാബാദിലെ സ്‌ക്രാംജെറ്റ് കണക്ട് പൈപ്പ് ടെസ്റ്റ്...

“മൂക്കാതെ പഴുത്ത നേതാവ്; എംപി പണി നോക്കിയാൽ മതി”: ഇടുക്കി എംപിക്കെതിരെ ഡിസിസി പ്രസിഡന്റ്

ഇടുക്കി: ജില്ലയിലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ പുകയുന്ന ആഭ്യന്തര തർക്കം പരസ്യമായ വാക്പോരിലേക്ക് വഴിമാറുന്നു. ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെതിരെ...

‘നീറ്റ് പരീക്ഷ റദ്ദാക്കി’; രാജ്യത്ത് രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ആത്മഹത്യ ചെയ്‌തു. ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്...