8 March 2026

എഴുന്നൂറ് സ്ത്രീകളെ യുഎസ് മോഡല്‍ ചമഞ്ഞ് 23കാരന്‍ കബളിപ്പിച്ചു; ഡേറ്റിംഗ് ആപ്പ് വഴി സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കി

ചൂഷണത്തിനും കൊള്ളയ്ക്കും ഇരയായതിന് ശേഷം ഡല്‍ഹി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി പോലീസിനെ സമീപിച്ചതോടെ ആണ് തട്ടിപ്പ് പുറത്തായത്

ഡേറ്റിംഗ് ആപ്പ്, സോഷ്യൽ മീഡിയ എന്നിവ വഴി 23കാരനായ ബിബിഎ ബിരുദധാരി യുഎസ് മോഡല്‍ ചമഞ്ഞ് കബളിപ്പിച്ചത് 700 യുവതികളെയെന്ന് റിപ്പോർട്ട്. ഇരകളിലൊരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കിഴക്കൻ ഡൽഹി സ്വദേശിയായ തുഷാര്‍ ബിഷ്ത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു പ്രമുഖ മള്‍ട്ടിനാഷണല്‍ കമ്പനിയുടെ ടെക്‌നിക്കല്‍ റിക്രൂട്ടറായിരുന്നു ഇയാള്‍.

എന്നാല്‍, യുഎസ് മോഡലെന്ന് കബളിപ്പിച്ച് ഡേറ്റിംഗ് ആപ്പുവഴി ഇയാള്‍ സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുക ആയിരുന്നു. പെണ്‍കുട്ടികളുമായുള്ള അടുപ്പം വളര്‍ന്ന് കഴിയുമ്പോള്‍ അവരില്‍ നിന്ന് സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ആവശ്യപ്പെടും. ശേഷം ഇവ ഉപയോഗിച്ച് യുവതികളെ ഭീഷണിപ്പെടുത്തുക ആയിരുന്നു പതിവ്.

മാസങ്ങളോളം ഇയാളുടെ ചൂഷണത്തിനും കൊള്ളയ്ക്കും ഇരയായതിന് ശേഷം ഡല്‍ഹി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി പോലീസിനെ സമീപിച്ചതോടെ ആണ് ഇയാളുടെ തട്ടിപ്പ് പുറത്തായത്.

2024 ജനുവരിയില്‍ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രീലാന്‍സ് മോഡലാണെന്ന് അവകാശപ്പെട്ടാണ് പ്രതി പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. ഇതിന് ശേഷം പെണ്‍കുട്ടികളോട് സ്വകാര്യ ചിത്രങ്ങളും വീഡിയോകളും അയച്ചു തരാൻ ആവശ്യപ്പെട്ടു. പിന്നീട് ഈ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു.

സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആദ്യം ഇയാളുടെ ആവശ്യങ്ങള്‍ പെണ്‍കുട്ടി നിറവേറ്റിയെങ്കിലും പിന്നീട് വീട്ടുകാരോട് തുറന്നു പറഞ്ഞു. ഇതിന് പിന്നാലെയാണ് പോലീസിൽ പരാതി നല്‍കുകയും കേസ് എടുക്കുകയും ചെയ്‌തത്.

പ്രതിയുടെ ബാങ്ക് അക്കൗണ്ടുകളും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ട്രാക്ക് ചെയ്‌ത പോലീസ് അവയുടെ ഉറവിടം കിഴക്കന്‍ ഡല്‍ഹിയിലെ ഷകര്‍പുരിയാണെന്ന് കണ്ടെത്തി.

‘‘വിദ്യാര്‍ഥിയോട് യുഎസ് ആസ്ഥാനമായുള്ള മോഡലാണെന്ന് അവകാശപ്പെട്ട് ഭീഷണിപ്പെടുത്തിയ പ്രതി യഥാര്‍ത്ഥത്തില്‍ കിഴക്കന്‍ ഡല്‍ഹിയില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന 23കാരനായ തുഷാര്‍ ബിഷത്ത് ആണെന്ന് അന്വേഷണ സംഘം കണ്ടെത്തി’, ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്‌തു.

ഡേറ്റിംഗ് ആപ്പുകള്‍ വഴി 500ല്‍ പരം സ്ത്രീകളുമായും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി 200ല്‍ പരം സ്ത്രീകളുമായും ഇയാള്‍ ആശയ വിനിമയം നടത്തിയിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. പിടിക്കപ്പെടുമ്പോള്‍ ഇയാള്‍ അറുപതോളം പേരിൽ നിന്ന് പണം തട്ടാനുള്ള ശ്രമത്തിൽ ആയിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം, പെണ്‍കുട്ടികള്‍ നേരിട്ട് കാണാമെന്ന് ആവശ്യപ്പെടുമ്പോള്‍ ഇയാള്‍ ഒഴികഴിവ് പറഞ്ഞ് ഒഴിയും. ആദ്യം തമാശയായാണ് തുടങ്ങിയതെന്നും എന്നാല്‍ ക്രമേണ തട്ടിപ്പിലേക്ക് തിരിയുകയായിരുന്നു എന്നും പോലീസ് പറഞ്ഞു. സ്വകാര്യ ചിത്രങ്ങള്‍ ലഭിച്ചു കഴിഞ്ഞാല്‍ ഇരകളോട് പണം ആവശ്യപ്പെടും. പണം നല്‍കിയില്ലെങ്കില്‍ ഓണ്‍ലൈനില്‍ അവ വില്‍ക്കുമെന്നും ചോര്‍ത്തുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുക ആയിരുന്നു പതിവ് എന്നാണ് റിപ്പോർട്ട്.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്:  https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News