...
Home News Kerala കോഴ ഇടപാടിൽ കുരുങ്ങിയ ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്

കോഴ ഇടപാടിൽ കുരുങ്ങിയ ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്

ബാലകൃഷ്‌ണൻ്റെ താൽപ്പര്യ പ്രകാരം ബാങ്കിൽ മറ്റൊരാളെ നിയമിക്കാൻ വേണ്ടി മകനെ ബാങ്കിലെ ജോലിയിൽ നിന്ന് പുറത്താക്കി

175

കൽപ്പറ്റ: നേതാക്കളുടെ കോഴ ഇടപാടിൽ കുരുങ്ങി ഡിസിസി ട്രഷറർ എൻഎം വിജയനും മകൻ ജിജേഷും ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് പുറത്ത്. 50 വർഷം കോൺഗ്രസ്സായി പ്രവർത്തിച്ച് ജീവിതം തുലച്ചുവെന്നും ഐ.എസ്.ഐ ബാലകൃഷണൻ നിയമനങ്ങൾക്കായി പണം വാങ്ങിയെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

നിയമന തട്ടിപ്പിൽ നേതാക്കൾ പണം പങ്കുവെച്ചു. നാല് കത്തുകൾ പ്രധാന നേതാക്കൾക്ക് നൽകുന്നതിൽ സാമ്പത്തിക ബാധ്യതയാണ്, ആത്മഹത്യ ചെയ്യുന്നതെന്നും പറയുന്നു. ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ്റേയും പേരും കത്തിൽ ഉണ്ട്. നേതാക്കൾ നിയമനം വാഗ്‌ദാനം ചെയ്‌ത് കോടികൾ കോഴ വാങ്ങിയതിൻ്റെ ഇടനില നിന്നാണ് വിജയന് കടബാധ്യത ഉണ്ടായതെന്ന് ആക്ഷേപം.

എന്നാൽ, കടബാധ്യതയുടെ കാര്യം അറിയില്ലെന്നായിരുന്നു ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ നേരത്തെ പറഞ്ഞത്. സ്ഥലം വിൽക്കാൻ വിജയൻ തയ്യാറാക്കിയ കരാറിൽ സാക്ഷി ഒപ്പിട്ടത് ഡിസിസി വൈസ് പ്രസിഡൻ്റ് ഒവി അപ്പച്ചനാണെന്ന കാര്യം നേരത്തെ പുറത്തു വന്നിരുന്നു.

ബാലകൃഷ്‌ണൻ്റെ താൽപ്പര്യ പ്രകാരം ബാങ്കിൽ മറ്റൊരാളെ നിയമിക്കാൻ വേണ്ടി മകനെ ബാങ്കിലെ ജോലിയിൽ നിന്ന് പുറത്താക്കി. വൻ സാമ്പത്തിക ബാധ്യത കൊണ്ടാണ് ആത്മഹത്യ ചെയ്യുന്നതെന്നും കുറിപ്പിൽ പറയുന്നു.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്:  https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.