...
Home News International കേരളീയം കോഫി ഫെസ്റ്റ് ; സാംസ്കാരിക സെമിനാർ സംഘടിപ്പിച്ച് സമീക്ഷ യുകെ നോർത്തേൺ അയർലണ്ട് ഏരിയകമ്മറ്റി

കേരളീയം കോഫി ഫെസ്റ്റ് ; സാംസ്കാരിക സെമിനാർ സംഘടിപ്പിച്ച് സമീക്ഷ യുകെ നോർത്തേൺ അയർലണ്ട് ഏരിയകമ്മറ്റി

നാഷണൽ സെക്രട്ടറിയേറ്റ് അംഗം ബൈജു നാരായണൻ സെമിനാർ ഉദ്ഘാടനം ചെയ്തു. നോർത്തേൺ അയർലണ്ട് ഏരിയ ജോ. സെക്രട്ടറി രഞ്ചു രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയ സെക്രട്ടറി ആതിര രാമകൃഷ്ണൻ സ്വാഗതവും ദേശീയ സമിതിയംഗം ജോബി പെരിയാടൻ ആശംസയും ബെൽഫാസ്റ്റ് യൂണിറ്റ് പ്രസിഡന്റ് പ്രദീപ് വാസുദേവൻ നന്ദിയും പറഞ്ഞു.

693

യുകെയിലെ പുരോഗമന കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെ യുടെ നോർത്തേൺ അയർലണ്ട് ഏരിയകമ്മറ്റി സംഘടിപ്പിക്കുന്ന ‘കേരളീയം കോഫി ഫെസ്റ്റ്’ മാർച്ച് അവസാന വാരം നടക്കും. ഇതിനു മുന്നോടിയായി സാംസ്കാരിക വൈവിധ്യം എന്ന വിഷയത്തിൽ സാംസ്കാരിക സെമിനാർ ലിസ്ബണിൽ നടന്നു. അന്തരിച്ച ഭാവഗായകൻ പി. ജയചന്ദ്രന്റെ സ്മരണയിൽ ആദരസൂചകമായി അദ്ദേഹത്തിന്റെ തന്നെ ഗാനങ്ങൾ ഉൾപ്പെടുത്തി ഗാനാഞ്ജലി സെമിനാറിന്റെ ഭാഗമായി അവതരിപ്പിച്ചു.

നാഷണൽ സെക്രട്ടറിയേറ്റ് അംഗം ബൈജു നാരായണൻ സെമിനാർ ഉദ്ഘാടനം ചെയ്തു. നോർത്തേൺ അയർലണ്ട് ഏരിയ ജോ. സെക്രട്ടറി രഞ്ചു രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയ സെക്രട്ടറി ആതിര രാമകൃഷ്ണൻ സ്വാഗതവും ദേശീയ സമിതിയംഗം ജോബി പെരിയാടൻ ആശംസയും ബെൽഫാസ്റ്റ് യൂണിറ്റ് പ്രസിഡന്റ് പ്രദീപ് വാസുദേവൻ നന്ദിയും പറഞ്ഞു.

ലോകകേരള സഭാംഗം ജയപ്രകാശ് ‘സാംസ്കാരിക വൈവിധ്യം’ എന്ന വിഷയത്തിൽ സെമിനാറിന്റെ ഭാഗമായി പവർ പോയിന്റ് പ്രസന്റേഷനും സംവാദാത്മക സെഷനും സംഘടിപ്പിച്ചു. ബെൽഫാസ്റ്, ലിസ്ബൺ, ലണ്ടൻഡെറി, ബാലിമിന എന്നിവിടങ്ങളിൽ നിന്നുമെത്തിയ പ്രതിനിധികൾ ചർച്ചയിൽ ആവേശത്തോടെ പങ്കെടുത്തു. സെമിനാറിൽ ഉയർന്നുവന്ന ആശയങ്ങളും അഭിപ്രായങ്ങളുമടങ്ങുന്ന റിപ്പോർട്ട് ‘കേരളീയം കോഫി ഫെസ്റ്റ്’ ന്റെ പ്രചരണാർത്ഥം നോർത്തേൺ അയർലണ്ട് മലയാളി സമൂഹത്തിൽ ഒരു ക്യാമ്പയിൻ ആയി പ്രചരിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.