ഇലോൺ മസ്കിന്റെ നാസി സല്യൂട്ടും ട്രമ്പിന്റെ ഇനാഗുറേഷൻ പരിപാടിയും

പനാമ കനാൽ പിടിച്ചെടുക്കും, ഗ്രീൻലാന്റ് അമേരിക്കയുടെ ഭാഗമാക്കും, കാനഡ അമേരിക്കയുടെ 51 - ആം സംസ്ഥാനമാക്കും എന്നൊക്കെയുള്ള സർവ്വ മര്യാദകളും ലംഘിച്ചുള്ള പ്രഖ്യാപനങ്ങളാണ് 'അമേരിക്കൻ ജനാധിപത്യം' ആധുനിക ലോകത്തോട് ഈ 2025-ൽ പറയുന്നത്.

| ശ്രീകാന്ത് പികെ

ഡൊണാൾഡ് ട്രമ്പിന്റെ ഇനാഗുറേഷൻ പരിപാടിയിൽ നാസി സല്യൂട്ട് ചെയ്തത് കണ്ടപ്പോൾ എന്ത് തോന്നി..? കൂടുതൽ ഒന്നും തോന്നാൻ ഇല്ല, ലിബറൽ ഡെമോക്രസി എന്ന കോമാളിത്തരം അതിന്റെ സ്വാഭാവിക അപ്ഡേഷനായ ഫാസിസത്തിലേക്ക് സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്ത് കൊണ്ടിരിക്കുന്നു. ജർമ്മനിയിൽ നാസി സല്യൂട്ട് പ്രദർശിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാണ്. നാസി സല്യൂട്ട് മാത്രമല്ല സ്വസ്തിക അടക്കമുള്ള നാസി ചിഹ്നങ്ങൾ പൊതു മധ്യത്തിൽ പ്രദർശിപ്പിക്കുന്നത് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്.

AfD, അഥവാ ആൾട്ടർനേറ്റീവ് ഫോർ ജർമനി എന്നത് നാത്സി ആശയങ്ങളോട് കൂറു പുലർത്തുന്ന ജർമനിയിലെ ഒരു തീവ്ര വലതു പക്ഷ പാർടിയാണ്. ഈ പാർടി വരാൻ പോകുന്ന ജർമൻ പാർലിമെന്റ് ഇലക്ഷനിൽ ഏറ്റവും വലിയ നേട്ടമുണ്ടാക്കുന്ന പാർടിയാകുമെന്നോ, ഒരുവേള അധികാരം പോലും നേടുമെന്നോ പറയപ്പെടുന്നുണ്ട്. തീവ്ര കുടിയേറ്റ വിരുദ്ധത , മുസ്ലിം വിരുദ്ധത, ലൈംഗീക ന്യൂനപക്ഷ വിരുദ്ധത, കമ്യൂണിസ്റ്റ് വിരുദ്ധത, തീവ്ര ദേശീയത, കൺസർവേറ്റിസം എന്നിങ്ങനെ ഒരു ശരാശരി വലതുപക്ഷ പാർടിയുടെ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ AfD മുന്നേ തന്നെ ജർമനിയിലെ ചില സ്റ്റേറ്റ് ഇലക്ഷനിൽ വമ്പിച്ച മുന്നേറ്റമുണ്ടാക്കിയിരുന്നു.

ഈ പാർടിയുടെ തെരഞ്ഞെടുപ്പ് ക്യാമ്പയിനിങ് പോസ്റ്ററുകളിൽ ചില സൂത്രപ്പണികൾ അവർ ഒപ്പിക്കും. ഉദാഹണത്തിന് ഒരു പോസ്റ്ററിൽ ഒരു അച്ഛനും അമ്മയും നാസി സല്യൂട്ട് ചെയ്ത് മുഖത്തോട് മുഖം നോക്കി നിൽക്കുന്നു. പക്ഷേ അവരുടെ കൈ വിരൽ തുമ്പുകൾ പരസ്പരം സ്പർശിക്കുന്നുണ്ട്. അപ്പോൾ അത് ‘ഇൻവേർട്ടഡ് V’ ഷേപ്പിൽ വീടിന്റെ ആകൃതിയിൽ വരും. അതിന് താഴെ ഒരു കുഞ്ഞും. അതായത് പോസ്റ്ററിൽ മറ്റൊരു വിഷയം ചർച്ച ചെയ്യുന്നു എന്ന വ്യാജേന ജനങ്ങളുടെ മുന്നിലേക്ക് നാസി സല്യൂട്ട് മുന്നോട്ട് വെക്കുന്നു.

മറ്റൊരു പോസ്റ്റർ സ്കൂൾ വണ്ടിയിൽ പോകുന്ന കുട്ടിയും രക്ഷിതാവും പരസ്പരം ബൈ പറയുന്ന രീതിയിൽ നാസി സല്യൂട്ട് കാണിക്കുന്നതാണ്. ജർമനിയിലെ സാമ്പ്രദായിക വലത് – സെന്റർ റൈറ്റ് പാർടികളെ ഒഴിവാക്കി ഈ നിയോ നാസി പാർടിയുടെ നേതാക്കളെയാണ് ട്രംമ്പിന്റെ ചടങ്ങിലേക്ക് ക്ഷണിച്ചത്. ഇലോൺ മസ്ക് പ്രദർശിപ്പിച്ച നാസി സല്യൂട്ടും AfD ഉപയോഗിക്കുന്ന അതേ ട്രിക്കിലൂടെയാണ് ചെയ്തത്. ഹൃദയത്തിൽ തൊട്ട് ജനങ്ങളിലേക്ക് കൈ വീശി നാസി സല്യൂട്ട് കാണിക്കുന്ന രൂപത്തിലാണ് മസ്ക് കൈ വീശിയത്. കാണുന്ന മുഴുവൻ പേർക്കും അതെന്താണെന്ന് മനസിലായി, പക്ഷേ സാങ്കേതികമായി നിങ്ങൾക്കത് നാസി സല്യൂട്ട് ആണെന്ന് തെളിയിക്കാൻ പറ്റില്ല.

AfD നേതാക്കൾ മാത്രമല്ല ലോകത്താകമാനമുള്ള ഫാർ റൈറ്റ് പാർടികളുടെ നേതാക്കളാണ് ട്രമ്പിന്റെ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടതും പങ്കെടുക്കുന്നതും. പരസ്യമായി മുസോളിനി ആരാധികയാണെന്ന് തുറന്ന് പറഞ്ഞ ഇറ്റാലിയൻ പ്രൈം മിനിസ്റ്റർ, അർജന്റീനിയൻ ഭരണാധികാരി, ഇന്ത്യയിൽ നിന്ന് വിദേശ കാര്യ മന്ത്രി ജയശങ്കർ എന്നിവരൊക്കെ അതിൽ ചിലത്. ബ്രസീലിയൻ മുൻ പ്രസിഡന്റ് ബോൾസനാരോയെ ക്ഷണിച്ചെങ്കിലും തെരഞ്ഞെടുപ്പ് അട്ടിമറി കേസിനെ തുടർന്ന് സുപ്രീം കോടതി പാസ്പോർട്ട് കണ്ട് കെട്ടിയതിനാൽ പങ്കെടുക്കാൻ സാധിച്ചില്ല.

അതി സമ്പന്നന്മാരായ ബില്യണയർമാരുടെ കൂട്ടമാണ് ട്രമ്പ് ക്യാബിനറ്റ്. അത് പിന്നെ എല്ലാ കാലത്തും അമേരിക്കയിൽ അങ്ങനെ തന്നെയായിരുന്നു . കോർപ്പറേറ്റുകൾ നിയന്ത്രിക്കുന്നതാണ് അമേരിക്കൻ രാഷ്ട്രീയം. പലപ്പോഴും സാധാരണക്കാരുടെ തലച്ചോറിന് മില്യണും ബില്യണും എളുപ്പം തരം തിരിക്കാൻ സാധിക്കാറില്ല. ആയിരം മില്യൺ ആണല്ലോ ഒരു ബില്യൺ.

വിവിധ ഏജൻസികളുടെ കണക്കുകൾ പ്രകാരം ഇലോൺ മസ്ക്കിന്റെ മൊത്തം ആസ്തി 333 – 416 ബില്യൺ ഡോളർ ആണ്. അതായത് നമ്മൾ ഒരു സെക്കന്റിൽ ഒരു ഡോളർ വച്ച് സമ്പാദിച്ചാൽ ഇലോൺ മസ്കിന്റെ ആസ്തിയുടെ അത്രയും സമ്പാദിക്കാൻ അടുത്ത 7,300 -7,500 വർഷങ്ങൾ വേണ്ടി വരും..! ഇത്തരത്തിൽ 13 – ൽപ്പരം മൾട്ടി ബില്യണയർമാരാണ് പുതിയ അമേരിക്കൻ പ്രസിഡന്റിന്റെ ക്യാബിനറ്റിൽ ആ നാട്ടുകാർക്കും ലോകത്തിനും വേണ്ട നയങ്ങൾ രൂപീകരിക്കാൻ പോകുന്നത്.

പാരീസ് ക്ലൈമറ്റ് അക്കോർഡിൽ നിന്ന് അമേരിക്ക പിന്മാറി, WHO യിൽ നിന്ന് പുറത്ത് വരിക ആണെന്ന് പ്രഖ്യാപിച്ചു, പല മൂന്നാം ലോക രാജ്യങ്ങൾക്കും, സസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള പല അന്താരാഷ്ട്ര ഫണ്ടുകളും നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചു. അമേരിക്കയിൽ ട്രാൻസജന്റർ നയം തിരുത്തുമെന്നും, ഗർഭച്ഛിദ്രം ക്രിമിനൽ കുറ്റമാക്കുമെന്നും നേരത്തെ തന്നെ ട്രമ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തിലെ ലിബറൽ ജനാധിപത്യ വാദികളുടെ പറൂദിസ.. സോ കോൾഡ് ഓൾഡസ്റ്റ് ഡെമോക്രസി.

ഈ അമേരിക്കൻ ഡെമോക്രസിയുടെ ആരാധകരാണ് ജനാധിപത്യത്തെ കുറിച്ച് വാചാലരായി ക്യൂബയിലെ മുതൽ ചൈനയിലെ വരെ ജനാധിപത്യത്തെ ഓർത്ത് കുണ്ഠിതപ്പെടുക. ബാലറ്റ് പേപ്പറിലൂടെ ഫാഷിസ്റ്റുകളെ തെരഞ്ഞെടുത്താലൊന്നും അവർക്ക് കുഴപ്പമില്ല, ഇടയ്ക്കിടെ വോട്ട് ചെയ്തു എന്ന് തോന്നലുണ്ടാക്കിയാൽ ജനാധിപത്യമായി. ജനാധിപത്യത്തിന്റെ പത്ത് അടിസ്ഥാന ആശയങ്ങളെടുത്താൽ ഒൻപതാമതോ പത്താമതോ മാത്രം വരുന്ന തെരഞ്ഞെടുപ്പ് എന്ന ആശയം ഇവർ ഒന്നാമതും ഒരേയൊന്നുമായ ഡെമോക്രാറ്റിക്കൽ വാല്യൂ ആക്കി അവതരിപ്പിക്കും.

പൗരന്മാരെ ദാരിദ്രത്തിൽ നിന്ന് മോചിപ്പിക്കുന്ന, മെച്ചപ്പെട്ട പാർപ്പിടവും തൊഴിലും അവസര സമത്വവും നൽകുന്ന, മികച്ച പൊതു ജനാരോഗ്യ സംവിധാനവും പൊതു വിദ്യാഭ്യാസ കേന്ദ്രങ്ങളും, ഗ്രാമീണ വികസനവും, മികച്ച ഇൻഫ്രാസ്ട്രക്ച്ചറും, ജനങ്ങൾക്ക് മികച്ച ആയുർദൈർഘ്യവും, കുറഞ്ഞ മാതൃ – ശിശു മരണ നിരക്കുകളുമൊക്കെയായി തങ്ങളുടെ പൗരന്മാർക്ക് അന്തസ്സുള്ള ജീവിതം നൽകുന്ന ഒരു സിസ്റ്റത്തെ നോക്കി അവർ ചോദിക്കും, നിങ്ങളുടെ പ്രസിഡന്റിനെ പരിഹസിച്ചു സ്റ്റാന്റ് അപ്പ് കോമഡി ചെയ്യാൻ പറ്റുമോ എന്ന്.

സോവിയറ്റ് യൂണിയനിൽ കമ്യൂണിസ്റ്റ് പാർടി അധികാരം പിടിച്ചതിന്റെ അടുത്ത വർഷം 1918 – ലാണ് സ്ത്രീകൾക്കും വോട്ടവകാശം നൽകിക്കൊണ്ടുള്ള നിയമം നടപ്പിലാക്കിയത്. സോ കോൾഡ് അമേരിക്കൻ ജനാധിപത്യം അതിനെടുത്തത് ഒന്നേകാൽ നൂറ്റാണ്ടിനും മേലെയാണ്, 1920- ൽ !. ഇത് മാത്രമല്ല ഈക്വൽ പേ, വിദ്യാഭ്യാസത്തിലും തൊഴിലിലും ഉള്ള അവകാശങ്ങൾ, ട്രാൻസ് ജെന്റർ അവകാശങ്ങൾ, കൂലി വർദ്ധനവ്, തൊഴിൽ സമയം, ഇൻഷുറൻസ് അങ്ങനെ പല അവകാശങ്ങളും സോവിയറ്റ് യൂണിയൻ 30 കൾക്ക് മുന്നേ നടപ്പിലാക്കുകയും, ആ സോവിയറ്റ് സ്വാധീനം പടിഞ്ഞാറൻ ലോകത്ത് വ്യാപിക്കുന്നത് തടയാനുമാണ് അവിടങ്ങളിലും അതിൽ പല അവകാശങ്ങളും നടപ്പിലാക്കാൻ നിർബന്ധിതമായതും.

പിന്നീട് കോൾഡ് വാർ കാലം മുതലുള്ള പ്രൊപ്പഗാണ്ടയാണ് സോവിയറ്റ് റഷ്യയും ചൈനയും മുതൽ ലിബറൽ ഡെമോക്രസിയുടെ വട്ടത്തിൽ നിലക്കാത്ത മറ്റെല്ലാ ജനാധിപത്യത്തെയും ഏകാധിപത്യമെന്ന് അമേരിക്കൻ ലോകം ലാബൽ ചെയ്തതും പാണന്മാർ പതിറ്റാണ്ടുകളായി അതേറ്റു പാടുന്നതും. പനാമ കനാൽ പിടിച്ചെടുക്കും, ഗ്രീൻലാന്റ് അമേരിക്കയുടെ ഭാഗമാക്കും, കാനഡ അമേരിക്കയുടെ 51 – ആം സംസ്ഥാനമാക്കും എന്നൊക്കെയുള്ള സർവ്വ മര്യാദകളും ലംഘിച്ചുള്ള പ്രഖ്യാപനങ്ങളാണ് ‘അമേരിക്കൻ ജനാധിപത്യം’ ആധുനിക ലോകത്തോട് ഈ 2025-ൽ പറയുന്നത്.

ലോകം മുഴുവൻ യുദ്ധം വിതക്കുന്ന, തീവ്രവാദ ഗ്രൂപ്പുകളെ ചെല്ലും ചെലവും കൊടുത്ത് വളർത്തുന്ന, കോർപ്പറേറ്റുകളെ തീറ്റി പോറ്റുന്ന, തങ്ങൾക്ക് വിധേയപ്പെടാത്ത രാജ്യങ്ങളിൽ സൈന്യത്തെ അയച്ചോ അഭ്യന്തര കലാപമുണ്ടാക്കിയോ അട്ടിമറി നടത്തുന്ന, ലോകം നൂറ്റാണ്ടുകൾ കൊണ്ട് ആർജ്ജിച്ച എല്ലാ ആധുനിക മൂല്യങ്ങളെയും ഇല്ലാതാക്കി പിന്നോട്ട് നടത്തുന്ന ഈ ലിബറൽ ജനാധിപത്യമെന്ന കോമാളിത്തരം മാത്രമാണ് ഒരേയൊരു ജനാധിപത്യമെന്നാണ് അവർ നമ്മളോട് പറയുന്നത്. മുസോളിനിയുടെ തന്നെ നിർവ്വചന പ്രകാരം കോർപ്പറേറ്റ് താല്പര്യങ്ങളും ഭരണകൂട താല്പര്യങ്ങളും ഒരുപോലെ സമ്മേളിക്കുന്ന ഫാസിസ്റ്റ് കാലം.

ഇന്ന് മഹാനായ ലെനിന്റെ ഓർമ്മ ദിവസമാണ്. ലെനിൻ ഓർമ്മയായിട്ട് 101 വർഷങ്ങൾ. 80 വർഷങ്ങൾക്ക് മുന്നേ നാസി സല്യൂട്ടും പ്രദർശിപ്പിച്ച് ലോകത്തെ പിടിച്ചടക്കുമെന്ന് ഇതുപോലെ വെല്ലു വിളിച്ച് നടന്നവന്മാരുടെ നെഞ്ച് അരിപ്പയാക്കിയും വിളക്ക് കാലിൽ കെട്ടി തൂക്കിയും ലോകത്തെ രക്ഷിച്ചത് സ്റ്റാലിന്റെ സോവിയറ്റ് ചെമ്പടയാണ്. അന്ന് ബാക്കി വന്ന നാസി കളെയും പെറുക്കി കൂട്ടി കൊണ്ട് പോയി നാസയിൽ മുതൽ സി.ഐ.എയിൽ വരെ അടയിരുത്തിയതാണ് ലോകത്തിലെ പഴക്കം ചെന്ന ഈ അമേരിക്കൻ ലിബറൽ ജനാധിപത്യം.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ (ബട്ടർഫ്ലൈ ക്ലിപ്പുകൾ). എളുപ്പത്തിൽ മുടി ക്രമീകരിക്കാനും സ്റ്റൈലിഷ് ലുക്ക് നൽകാനും സഹായിക്കുന്നതിനാൽ ഇവയുടെ ഉപയോഗം വർധിച്ചിരിക്കുകയാണ്. എന്നാൽ, ഇവ മുടിക്ക് കേടുവരുത്തുമോ എന്ന ആശങ്കയും പലർക്കുമുണ്ട്. വിദഗ്ധരുടെ അഭിപ്രായത്തിൽ, ക്ലിപ്പുകൾ നേരിട്ട് മുടിക്ക് ഹാനികരമല്ല. എന്നാൽ,...

Keep exploring...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

അമ്മയാകുന്നത് അമേരിക്കയിൽ ചെലവേറിയത് ആകുന്നത് എന്തുകൊണ്ടാണ്?

അമേരിക്കൻ ഐക്യനാടുകളിലെ ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക്, ഒരു അമ്മയാകുക എന്നത് അസാധാരണമായ ഒരു വിലയാണ്. ഗർഭാവസ്ഥയുടെ ആദ്യഘട്ടങ്ങൾ മുതൽ പ്രസവം വരെയും...

More News

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...

എല്ലാ രാത്രിയിലും ഇടിയും മിന്നലും ഉള്ള ലോകത്തിലെ ഒരേയൊരു സ്ഥലം അറിയാം

ലോകത്ത് എല്ലാ രാത്രിയും തുടർച്ചയായി മിന്നൽ സംഭവിക്കുന്ന ഏകദേശം ഒരേയൊരു പ്രദേശമായി കണക്കാക്കപ്പെടുന്നത് വെനിസ്വേലയിലെ മരകൈബോ തടാകമാണ്. നാസ...

അമ്മയാകുന്നത് അമേരിക്കയിൽ ചെലവേറിയത് ആകുന്നത് എന്തുകൊണ്ടാണ്?

അമേരിക്കൻ ഐക്യനാടുകളിലെ ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക്, ഒരു അമ്മയാകുക എന്നത് അസാധാരണമായ ഒരു വിലയാണ്. ഗർഭാവസ്ഥയുടെ ആദ്യഘട്ടങ്ങൾ മുതൽ പ്രസവം വരെയും...

മഴ എത്തും നേരത്തെ; ജൂൺ ഒന്നിന് കേരള തീരത്ത് കാലവർഷം എത്തും, ഓസ്ട്രേലിയയിൽ നിന്ന് ശുഭസൂചനകൾ

ഇന്ത്യയിൽ ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷം (മൺസൂൺ) കൃത്യസമയത്ത് തന്നെ എത്തുമെന്ന സൂചനയുമായി കാലാവസ്ഥാ നിരീക്ഷകർ രംഗത്തെത്തി. ലഭ്യമായ...

കരീബിയൻ ക്രൂയിസ് കപ്പലിൽ നോറോ വൈറസ് പൊട്ടിപ്പുറപ്പെട്ടു; 115 പേർക്ക് അസുഖം

ആഡംബര ക്രൂയിസ് കപ്പലായ കരീബിയൻ പ്രിൻസസിൽ നൊറോ വൈറസ് പടർന്നതിനെ തുടർന്ന് നൂറിലധികം പേർക്ക് അസുഖം ബാധിച്ചു. യുഎസ്...

‘ശുഭ്മാൻ ഗില്ലിൻ്റെ ചരിത്ര നേട്ടം’; വിരാടിനും രോഹിതിനും ആ നേട്ടം കൈവരിക്കാൻ കഴിഞ്ഞില്ല

2026 -ലെ ഐപിഎല്‍ 52-ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിൻ്റെ ബാറ്റ് മുഴങ്ങി. ജയ്‌പൂരിലെ സവായ്...

മാതൃദിനം; ‘ഞാൻ എൻ്റെ മകനോടൊപ്പം പത്താം ക്ലാസ് പരീക്ഷ എഴുതി’

സൂര്യൻ ഉദിക്കുന്നതിനു മുമ്പാണ് പൂനത്തിൻ്റെ ദിവസം ആരംഭിക്കുന്നത്. എല്ലാ ദിവസവും രാവിലെ 5.30ന് അവർ ഉണരും, കുടുംബത്തിന് വേണ്ടി പാചകം...