സൂപ്പര്‍മാന്‍ മുതല്‍ ദിനോസര്‍ വരെ; വാർണർ ബ്രദേഴ്‌സ് 2025-ലെ ചിത്രങ്ങളുടെ പട്ടിക പുറത്തിറക്കി

ഫോർമുല വൺ റേസിംഗ് ഫിലിം എഫ്l. ഇതിഹാസ പോപ്പ് താരത്തെക്കുറിച്ചുള്ള സിനിമ മൈക്കൽ ജാക്‌സൺ എന്നിവയും വാര്‍ണറിന്‍റെ ഈ വര്‍ഷത്തെ റിലീസുകളില്‍

വാർണർ ബ്രദേഴ്‌സ് പിക്‌ചേഴ്‌സ് 2025-ല്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സൂപ്പർമാൻ, ജുറാസിക് വേൾഡ്: റീബർത്ത്, ദി കോണ്‍ഞ്ചോറിംഗ്: ലാസ്റ്റ് റൈറ്റ്സ്, ഫൈനൽ ഡെസ്റ്റിനേഷൻ: ബ്ലഡ്‌ലൈന്‍സ് പോലെയുള്ള ഹൊറർ ത്രില്ലറുകളും, ഹൗ ടു ട്രെയിൻ യുവർ ഡ്രാഗൺ 2, വിക്കഡ്: ഫോർ ഗുഡ്, എ മൈൻക്രാഫ്റ്റ് മൂവി, മോർട്ടൽ കോംബാറ്റ് II പോലുള്ള ഗെയിമിംഗ് അഡാപ്റ്റേഷനുകൾ 2025 റിലീസുകളില്‍ പെടുന്നു.

ഫോർമുല വൺ റേസിംഗ് ഫിലിം എഫ്l. ഇതിഹാസ പോപ്പ് താരത്തെക്കുറിച്ചുള്ള സിനിമ മൈക്കൽ ജാക്‌സൺ എന്നിവയും വാര്‍ണറിന്‍റെ ഈ വര്‍ഷത്തെ റിലീസുകളില്‍ ഉള്‍പ്പെടുന്നുണ്ട്.

റോബർട്ട് പാറ്റിൻസണെ നായകനാക്കി അക്കാദമി അവാർഡ് ജേതാവായ ബോങ് ജൂൺ- ഹോ സംവിധാനം ചെയ്യുന്ന മിക്കി 17 മാർച്ച് 7ന് റിലീസ് ചെയ്യും. മെയ് 16ന്, ലോകമെമ്പാടുമുള്ള റെക്കോർഡ് തകർത്ത സൂപ്പർ നാച്ചുറൽ ഹൊറർ ഫ്രാഞ്ചൈസിയിലെ ആറാമത്തെ പടമായ ഫൈനൽ ഡെസ്റ്റിനേഷൻ: ബ്ലഡ്‌ലൈൻസ് വരും.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോർമുല 1 റേസിംഗ് ഫീച്ചർ ഫിലിം ജൂൺ 27ന് റിലീസ് ചെയ്യും. ബ്രാഡ് പിറ്റ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തും. സംവിധായകൻ ജെയിംസ് ഗൺ പുതുതായി ഒരുക്കുന്ന ഡിസി യൂണിവേഴ്‌സിലെ ഡേവിഡ് കോറൻസ്വെറ്റ് നായകനായി എത്തുന്ന സൂപ്പർമാൻ ജൂലൈ 11ന് റിലീസ് ചെയ്യും.

ദി കോണ്‍ഞ്ചോറിംഗ്: ലാസ്റ്റ് റൈറ്റ്സ് സെപ്തംബര്‍ 5നാണ് എത്തുന്നത്. ഹോളിവുഡ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹൊറര്‍ ചിത്രമാണ് ഇത്. ക്രിസ്റ്റന്‍ ബെയില്‍ നായകനായി എത്തുന്ന സൈന്‍റിഫിക് ഹൊറര്‍ ത്രില്ലര്‍ ദ ബ്രൈഡ് സെപ്തംബര്‍ 26നാണ് റിലീസ് ചെയ്യുന്നത്.

റയാൻ റെയ്‌നോൾഡ്‌സും ജേസൺ മോമോവയും അഭിനയിച്ച ഒരു ലൈവ് ആക്ഷന്‍ സിജി ഹൈബ്രിഡ് റോഡ് ട്രിപ്പ് കോമഡി ആനിമൽ ഫ്രണ്ട്‌സ് ഒക്ടോബർ 10ന് റിലീസ് ചെയ്യും. 2021-ലെ ബ്ലോക്ക്ബസ്റ്ററിന്‍റെ തുടർച്ചയും ജനപ്രിയ വീഡിയോ ഗെയിമിനെ അടിസ്ഥാനമാക്കിയുള്ള മോർട്ടൽ കോംബാറ്റ് 2 ഒക്ടോബർ 24ന് റിലീസ് ചെയ്യും.

വാര്‍ണര്‍ ബ്രദേഴ്‌സ് ഇതിന് പുറമേ യൂണിവേഴ്‌സല്‍ പിക്ചേര്‍സിന്‍റെ ബാനറില്‍ ബ്ലാക് ബഗ്ഗ് എന്ന ചിത്രം മാര്‍ച്ച് 14നും, ഹൗ ടു ട്രെയിന്‍ ദ ഡ്രാഗണ്‍ ജൂണ്‍ 13നും, മെഗന്‍ 3 ജൂണ്‍ 27നും, ജുറാസിക് വേള്‍ഡ് റീബെര്‍ത്ത് ജൂലൈ 4നും റിലീസ് ചെയ്യും.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്:   https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

പത്ത് മിനിറ്റ് ഉപയോഗം മതി ചിന്തകൾ പണയം വെക്കാൻ; എഐയുടെ മറുവശം

ഇന്നത്തെ കാലത്ത് വിരൽത്തുമ്പിൽ എന്തും ലഭ്യമാണ്. നിർമിതബുദ്ധി അഥവാ എഐ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ചാറ്റ് ജിപിടിയും ജെമിനിയും പോലെ ആപ്ലിക്കേഷനുകൾ ആശയങ്ങൾ കണ്ടെത്താനും വിവരങ്ങൾ എളുപ്പത്തിൽ ലഭിക്കാനും വലിയ സഹായമാണ് നൽകുന്നത്. എന്നാൽ, കൗതുകകരമായ ഈ സാങ്കേതികവിദ്യയുടെ പിന്നിൽ മറഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഓരോ പ്രശ്നത്തിനും ഉടനടി ഉത്തരം...

Keep exploring...

ബിജെപിയാണ് നമ്മുടെ ആദ്യ ശത്രു; ഒരുമിച്ച് പോരാടാം: മമത ബാനർജിയുടെ ആഹ്വാനം

ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് തൃണമൂൽ കോൺഗ്രസ്മേ ധാവിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ആഹ്വാനം...

ട്രംപിൻ്റെ ചൈന സന്ദർശനത്തിന് മുമ്പ് അമേരിക്ക വലിയ നടപടികളിലേക്ക് കടന്നു

ഇറാൻ്റെ ഡ്രോൺ, മിസൈൽ പദ്ധതിയെ ലക്ഷ്യമിട്ട് യുഎസ് ഒരു പ്രധാന നടപടി സ്വീകരിച്ചു. ഇറാന് ആയുധങ്ങളും സൈനിക ഉപകരണങ്ങളും...

More News

ബിജെപിയാണ് നമ്മുടെ ആദ്യ ശത്രു; ഒരുമിച്ച് പോരാടാം: മമത ബാനർജിയുടെ ആഹ്വാനം

ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് തൃണമൂൽ കോൺഗ്രസ്മേ ധാവിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി ആഹ്വാനം...

പത്ത് മിനിറ്റ് ഉപയോഗം മതി ചിന്തകൾ പണയം വെക്കാൻ; എഐയുടെ മറുവശം

ഇന്നത്തെ കാലത്ത് വിരൽത്തുമ്പിൽ എന്തും ലഭ്യമാണ്. നിർമിതബുദ്ധി അഥവാ എഐ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ചാറ്റ് ജിപിടിയും...

ട്രംപിൻ്റെ ചൈന സന്ദർശനത്തിന് മുമ്പ് അമേരിക്ക വലിയ നടപടികളിലേക്ക് കടന്നു

ഇറാൻ്റെ ഡ്രോൺ, മിസൈൽ പദ്ധതിയെ ലക്ഷ്യമിട്ട് യുഎസ് ഒരു പ്രധാന നടപടി സ്വീകരിച്ചു. ഇറാന് ആയുധങ്ങളും സൈനിക ഉപകരണങ്ങളും...

ഇൻസ്റ്റഗ്രാമിൽ ഇനി രഹസ്യങ്ങളില്ല; ഡിഎം എൻക്രിപ്ഷൻ മെറ്റ പിൻവലിച്ചു, നിങ്ങളുടെ ചാറ്റുകൾ സുരക്ഷിതമാണോ?

2026 മെയ് 8 മുതൽ ഇൻസ്റ്റഗ്രാം ഡയറക്ട് മെസ്സേജുകളിലെ (DM) എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ മെറ്റ ഔദ്യോഗികമായി പിൻവലിച്ചു. ഇതോടെ...

ഹൈക്കമാൻഡ് മൂന്ന് മണിക്കൂർ ചർച്ചയും പാളി, കേരളത്തിൽ ഇനിയും മുഖ്യമന്ത്രി ആയില്ല

കേരളത്തിൻ്റെ മുഖ്യമന്ത്രി ആരാകുമെന്ന് അറിയാനാണ് കേരളജനത ദിവസങ്ങളായി കാത്തിരിക്കുന്നത്. കോൺ​ഗ്രസിന് ഇതുവരേയും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ആയില്ല. തെരഞ്ഞെടുപ്പ് നടക്കുന്നതിന്...

‘ഇനി വിജയ് സര്‍ക്കാര്‍’, 118 അല്ല 120 എംഎല്‍എമാരുടെ പിന്തുണയിൽ സത്യപ്രതിജ്ഞ

തമിഴ്‌നാട് നിയമസഭയിൽ ടിവികെ അധ്യക്ഷന്‍ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഒരുക്കങ്ങൾ തുടങ്ങി. ഞായറാഴ്‌ച രാവിലെ പത്തുമണിയോടെ ചെന്നൈ...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...