13 March 2026

പ്രവാസികൾക്ക് സന്തോഷ പ്രഖ്യാപനവുമായി എയർലൈൻ; 30 കിലോ സൗജന്യ ബാഗേജ് അലവൻസ്

ഇന്ത്യയിലെ 19 നഗരങ്ങളില്‍ നിന്ന് ഗള്‍ഫിലെ 13 ഇടങ്ങളിലേക്കായി ആഴ്‌ചതോറും 450 വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളത്

ഇന്ത്യയില്‍ നിന്നും ഗള്‍ഫ്- സിംഗപ്പൂര്‍ മേഖലകളിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 30 കിലോ വരെ സൗജന്യ ബാഗേജ് അലവന്‍സ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഏഴ് കിലോ സൗജന്യ ഹാന്‍ഡ് ബാഗിന് പുറമേ ആണിത്. ഇന്ത്യയിലെ 19 നഗരങ്ങളില്‍ നിന്ന് ഗള്‍ഫിലെ 13 ഇടങ്ങളിലേക്കായി ആഴ്‌ചതോറും 450 വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളത്. ചെന്നൈ, മധുരൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ നിന്നും സിംഗപ്പൂരിലേക്ക് ആഴ്‌ചതോറും 26 വിമാന സര്‍വീസുകളുമുണ്ട്.

ചെക്ക്- ഇന്‍ ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് സാധാരണയിലും കുറഞ്ഞ നിരക്കില്‍ മൂന്ന് കിലോ അധിക ക്യാബിന്‍ ബാഗേജോടു കൂടി എക്‌സ്പ്രസ് ലൈറ്റ് വിഭാഗത്തില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. കൂടുതല്‍ ലഗേജുള്ള എക്‌സ്പ്രസ് ലൈറ്റ് യാത്രക്കാര്‍ക്ക് ആഭ്യന്തര വിമാനങ്ങളില്‍ 15 കിലോ വരെയും അന്താരാഷ്ട്ര വിമാനങ്ങളില്‍ 20 കിലോ വരെയും കുറഞ്ഞ നിരക്കില്‍ ചെക്ക്- ഇന്‍ ബാഗേജ് ബുക്ക് ചെയ്യാം.

ബിസിനസ് ക്ലാസിന് തത്തുല്യമായ എക്‌സ്പ്രസ് ബിസ് വിഭാഗത്തില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 40 കിലോ ബാഗേജ് അലവന്‍സ് ലഭിക്കും. 58 ഇഞ്ച് വരെ സീറ്റുകള്‍ തമ്മില്‍ അകലമുള്ള റിക്ലൈനര്‍ സീറ്റുകളാണ് ബിസ് ക്ലാസ്സിലുള്ളത്. ഗോര്‍മേര്‍ ഭക്ഷണവും എക്‌സ്പ്രസ് എഹെഡ് ചെക്ക്- ഇന്‍, ബോര്‍ഡിങ് എന്നിവയില്‍ മുന്‍ഗണനയും ലഭിക്കും. ചെക്ക്- ഇന്‍ ബാഗേജിന് പുറമെ രണ്ട് ബാഗുകളിലായി ഏഴുകിലോയില്‍ അധികരിക്കാത്ത ഹാന്‍ഡ് ബാഗേജും സൗജന്യമായി കൊണ്ടുപോകാം. മുമ്പിലെ സീറ്റിന് അടിയില്‍ ഇരിക്കുന്ന വിധം 403010 സെന്റിമീറ്ററില്‍ താഴെ വലുപ്പമുള്ള ലാപ്‌ടോപ് ബാഗ്, ഹാന്‍ഡ് ബാഗ്, ബാക്ക് പാക്ക് തുടങ്ങിയവയും കൊണ്ടു പോകാം.

കൈക്കുഞ്ഞുമായി യാത്ര ചെയ്യുന്നവര്‍ക്ക് 10 കിലോ അധിക ചെക്ക്- ഇന്‍ ബാഗേജ് സൗജന്യമായി ലഭിക്കും. ഇതോടെ കുഞ്ഞിനും മുതിര്‍ന്ന ആള്‍ക്കുമായി ഏഴ് കിലോ ക്യാബിന്‍ ബാഗേജ് ഉള്‍പ്പെടെ 47 കിലോ വരെ സൗജന്യമായി കൊണ്ടുപോകാം. കൂടുതല്‍ ക്യാബിന്‍ ബാഗേജ് ആവശ്യമുള്ളവര്‍ക്കായി എക്‌സ്ട്രാ ക്യാരി ഓണ്‍ സേവനങ്ങളും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അവതരിപ്പിച്ചിട്ടുണ്ട്.

ഇതുവഴി മൂന്നുമുതല്‍ അഞ്ചുകിലോ വരെ അധിക ക്യാബിന്‍ ബാഗേജ് കൊണ്ടുപോകാന്‍ സാധിക്കും. 563623 സെന്റീമീറ്ററില്‍ താഴെ വലുപ്പമുള്ള സംഗീത ഉപകരണങ്ങള്‍ സൗജന്യമായി കൊണ്ടുപോകാം. ഇതിലും വലുതും എന്നാല്‍ 75 കിലോയില്‍ താഴെയുള്ള സംഗീതോപകരണങ്ങള്‍ കൊണ്ടുപോകാന്‍ അധികമായി ഒരു സീറ്റ് ബുക്ക് ചെയ്യാനും അവസരമുണ്ട്. പ്രത്യേകം ബുക്ക് ചെയ്‌തും ഇവ കൊണ്ടു പോകാം.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 ശതമാനം വര്‍ദ്ധനവോടെ പ്രതിദിനം 400 വിമാന സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളത്. തായ്‌ലൻഡിലെ ബാങ്കോക്ക്, ഫുക്കറ്റ് ഉള്‍പ്പെടെ 50ലധികം ഇടങ്ങളിലേക്കാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിൻ്റെ വിമാന സര്‍വീസുകളുള്ളത്. ഈ സാമ്പത്തിക വര്‍ഷം 100 വിമാനങ്ങള്‍ ആയി എയര്‍ ഇന്ത്യ എക്‌സ്പ്രസിൻ്റെ ഫ്‌ലീറ്റ് വളരും.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്:   https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

സ്വകാര്യ വിമാന കമ്പനിയുടെ ഇന്ധന ഡിപ്പോ പാകിസ്ഥാൻ തകർത്തതായി താലിബാൻ

0
അഫ്‌ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾ പുതിയതും ഗുരുതരവുമായ തലത്തിൽ എത്തിയിരിക്കുകയാണ്. കാണ്ഡഹാർ വിമാന താവളത്തിന് സമീപമുള്ള ഒരു സ്വകാര്യ വിമാനക്കമ്പനിയുടെ ഇന്ധന ഡിപ്പോയാണ് പാകിസ്ഥാൻ വ്യോമസേന ലക്ഷ്യമിട്ടതെന്ന് താലിബാൻ ഭരണകൂടം ഔദ്യോഗികമായി...

ഹോർമുസ് കടലിടുക്ക്: പേരിൻ്റെ ചരിത്രവും ആഗോള എണ്ണ വിതരണത്തിലുള്ള സ്വാധീനവും

0
ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക സംഘർഷത്തിനിടയിൽ, ഹോർമുസ് കടലിടുക്ക് വീണ്ടും ആഗോള ചർച്ചയുടെ കേന്ദ്രമായി മാറിയിരിക്കുന്നു. ഇറാൻ്റെ പുതിയ നേതൃത്വം ഈ തന്ത്രപ്രധാനമായ ജലപാത അടച്ചിടുമെന്ന് സൂചിപ്പിച്ചതിനെ തുടർന്ന് അന്താരാഷ്ട്ര വിപണികൾ കൂടുതൽ...

‘എൽപിജി വിതരണത്തിലെ അനിശ്ചിതത്വം’; ഹോട്ടലുകൾ മരത്തിലേക്കും കൽക്കരിയിലേക്കും തിരിയുന്നു

0
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് എൽപിജി വാണിജ്യ സിലിണ്ടർ വിതരണത്തിലുണ്ടായ തടസങ്ങൾ ഹോട്ടലുകളെയും റെസ്റ്റോറന്റുകളെയും പരമ്പരാഗത ഇന്ധനങ്ങളിലേക്ക് മടങ്ങാൻ നിർബന്ധിതരാക്കുന്നു. ഇന്ത്യയിലെ നിരവധി ചെറുതും വലുതുമായ ഭക്ഷണശാലകൾ പാചകത്തിന് ഈ ബദലുകൾ ഉപയോഗിക്കാൻ തുടങ്ങി. ഇത്...

തന്ത്രിയുടെ ജാമ്യം റദ്ദാക്കണം, തെളിവില്ലെന്ന പരാമർശം റദ്ദ് ചെയ്യണം; ഹൈക്കോടതിയിൽ എസ്.ഐ.ടി

0
ശബരിമല സ്വർണക്കൊള്ളയിലെ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ അപ്പീൽ നൽകി. തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമർശം റദ്ദാക്കണമെന്നും കണ്ഠരര് രാജീവരർക്ക് എതിരായ തെളിവുകൾ എണ്ണിപ്പഞ്ഞ്...

മരണത്തിന്റെ നിഴലിൽ ഇറാന്റെ പുതിയ പടത്തലവൻ; ആരാണ് അഹമ്മദ് വാഹിദി?

0
| വാമിക ഇറാന്റെ ഏറ്റവും ശക്തവും സ്വാധീനവുമുള്ള പദവികളിലൊന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ (ഐ.ആർ.ജി.സി.) കമാൻഡർ പദവി. എന്നാൽ, മരണത്തിന്റെ നിഴൽ എപ്പോഴും നിലനിൽക്കുന്ന ഈ സ്ഥാനത്തേക്ക് യു.എസ്.-ഇസ്രയേൽ സംയുക്ത യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന...

എണ്ണവില അന്താരാഷ്ട്ര വിപണിയിൽ വൻ വർധനവ്

0
മിഡിൽ ഈസ്റ്റിൽ സംഘർഷത്തിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് വില വെള്ളിയാഴ്‌ച വീണ്ടും ബാരലിന് 100 ഡോളർ കടന്നു. ഗൾഫിൽ മൂന്ന് ചരക്ക്...

Featured

More News