30 January 2025

വഖഫ് ബില്ല് പ്രതിപക്ഷ ഭേദഗതികൾ വോട്ടിനിട്ട് തള്ളി; സംയുക്ത പാർലമെൻ്റെറി സമിതിയുടെ അംഗീകാരം അസാധുവായി

വഖഫ് കൗണ്‍സിലിന് ഭൂമി അവകാശപ്പെടാന്‍ കഴിയില്ല എന്നതടക്കം നിരവധി നിര്‍ദേശങ്ങളാണ് പുതിയ ബില്ലില്‍

ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാർലമെൻ്റെറി സമിതിയുടെ (ജെപിസി) അംഗീകാരം. കഴിഞ്ഞ ഓഗസ്റ്റില്‍ പാര്‍ലമെന്റില്‍ വെച്ച ബില്ലിന്മേല്‍ 14 ഭേദഗതികളോടെ ആണ് ജെപിസി അംഗീകാരം നല്‍കിയിട്ടുള്ളത്. അതേസമയം, പ്രതിപക്ഷം നിർദേശിച്ച ഭേദഗതികളെല്ലാം വോട്ടിനിട്ട് തള്ളി. 44 ഭേദഗതികളാണ് ആകെ നിർദേശിച്ചത്. 10 എംപിമാർ പ്രതിപക്ഷ ഭേദഗതികളെ പിന്തുണച്ചപ്പോൾ 16 പേർ എതിർത്തു. വോട്ടെടുപ്പില്‍ പ്രതിപക്ഷ ഭേദഗതി നിര്‍ദേശങ്ങള്‍ക്ക് ഭൂരിപക്ഷം കിട്ടിയില്ലെന്നും ഇതേതുടര്‍ന്ന് നിര്‍ദേശങ്ങള്‍ തള്ളിയതായും സമിതിക്ക് നേതൃത്വം നൽകുന്ന ബിജെപി അംഗം ജഗദംബിക പാല്‍ പറഞ്ഞു.

വഖഫ് ബോര്‍ഡുകളുടെ ഭരണരീതിയില്‍ നിരവധി മാറ്റങ്ങളാണ് വഖഫ് ഭേദഗതി ബില്‍ നിര്‍ദേശിക്കുന്നത്. ഭേദഗതി ബില്‍ പ്രകാരം അമുസ്ലിങ്ങളായ രണ്ടുപേരും വനിതാ അംഗങ്ങളും ഭരണസമിതിയില്‍ ഇടം നേടും. വഖഫ് കൗണ്‍സിലിന് ഭൂമി അവകാശപ്പെടാന്‍ കഴിയില്ല എന്നതടക്കം നിരവധി നിര്‍ദേശങ്ങളാണ് പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഭരണപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ ഉള്‍പ്പെടുത്തിയാകും റിപ്പോർട്ട് നൽകുക. നവംബര്‍ 29നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജെപിസിയോട് ആദ്യം ആവശ്യപ്പെട്ടിരുന്നത്. പിന്നീട് പാര്‍ലമെന്റിൻ്റെ ബജറ്റ് സമ്മേളനം അവസാനിക്കുന്ന ഫെബ്രുവരി 13 വരെയായി സമയപരിധി നീട്ടി നല്‍കുകയായിരുന്നു.

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വേഗത്തില്‍ വഖഫ് ഭേദഗതി ബില്‍ പാസാക്കാന്‍ ശ്രമം നടക്കുകയാണെന്ന് ആരോപിച്ചു പ്രതിപക്ഷ എംപിമാര്‍ കഴിഞ്ഞയാഴ്‌ച ലോക്‌സഭാ സ്‌പീക്കര്‍ ഓം ബിര്‍ലയ്ക്ക് കത്തെഴുതിയിരുന്നു. ബില്ലിനെക്കുറിച്ച് പഠിക്കാന്‍ വേണ്ടത്ര സമയം ലഭിച്ചില്ലെന്നും എംപിമാര്‍ പറഞ്ഞിരുന്നു.

സമിതി യോഗത്തില്‍ ബഹളം വച്ചതിന് 10 പ്രതിപക്ഷ എംപിമാരെ ചെയര്‍മാന്‍ ജഗദംബികാ പാല്‍ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. കല്യാൺ ബാനർജി, കോൺഗ്രസ് അംഗങ്ങളായ നസീർ ഹുസൈൻ, മുഹമ്മദ് ജാവേദ്, ഡിഎംകെ അംഗം എ രാജ, എഐഎംഐഎം അംഗം അസദുദീൻ ഒവൈസി എന്നിവരടക്കമുള്ളവരാണ് സസ്പെൻഷനിലായത്.

Share

More Stories

കങ്കണയുടെ ‘എമര്‍ജൻസി’ വിദേശത്ത് ക്ലിക്കായോ? എന്താണ് തന്ത്രം?

0
ഇന്ദിരാ ഗാന്ധിയായി കങ്കണ റണാവത്ത് വേഷമിടുമ്പോള്‍ ഒടിടി റൈറ്റ്‍സ് നെറ്റ്‍ഫ്ലിക്‌സിനാണ്. സഞ്‍ജയ് ഗാന്ധിയായി എത്തുന്ന മലയാളി താരം വൈശാഖ് നായരും കങ്കണയുടെ എമര്‍ജൻസിയുടെ ട്രെയിലറില്‍ ഉണ്ടായിരുന്നത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കങ്കണ റണാവത്തിൻ്റെ സിനിമ എമര്‍ജൻസി...

യുഎസ് ഫെഡിൻ്റെ തീരുമാനത്തിന് ശേഷം സ്വർണവില റോക്കറ്റ് വേഗം; വിപണനം റെക്കോർഡ് നിലവാരത്തിൽ

0
യുഎസ് സെൻട്രൽ ബാങ്ക്, ഫെഡ് റിസർവ്, തുടർച്ചയായ മൂന്ന് പോളിസി നിരക്ക് കുറച്ചതിന് ശേഷം, തിടുക്കത്തിൽ പലിശ നിരക്ക് കുറയ്ക്കരുതെന്ന് സൂചിപ്പിച്ചു. ഈ തീരുമാനം ഡോളർ സൂചികയിൽ നേരിട്ട് സ്വാധീനം ചെലുത്തി. അതിനാൽ...

വൻ ദുരന്തം; അമേരിക്കയിലെ വൈറ്റ് ഹൗസിന് സമീപം യാത്രാ വിമാനവും ആർമി ഹെലികോപ്റ്ററും കൂട്ടിയിടിച്ചു, വിമാനത്തിൽ 60 യാത്രക്കാർ...

0
വാഷിംഗ്ടൺ ഡിസി: വൈറ്റ് ഹൗസിന് സമീപം വൻ വിമാനാപകടം. കൻസാസ് സിറ്റിയിൽ നിന്ന് വാഷിംഗ്ടണിലേക്ക് വരികയായിരുന്ന കാനഡ എയർ പാസഞ്ചർ വിമാനം ലാൻഡിംഗിന് മുമ്പ് യുഎസ് ആർമി ബ്ലാക്ക്‌ഹോക്ക് (എച്ച് -60) ഹെലികോപ്റ്ററുമായി...

മൃതസഞ്ജീവനി പദ്ധതി അട്ടിമറിക്കുന്നു; കേരളത്തിൽ അവയവ മാഫിയ സംഘങ്ങൾ പിടിമുറുക്കി

0
കൊച്ചി: അവയവ മാഫിയ കേരളത്തിൽ പിടിമുറുക്കുന്നു. ഇവരുടെ കെണിയിൽ പെടുന്നവർ നേരിടുന്നത് കനത്ത സാമ്പത്തിക ചൂഷണമാണ്. നിയമത്തിൻ്റെ പഴുതുകൾ അടച്ചുകൊണ്ടാണ് അവയവ വിൽപ്പനകൾ നടക്കുന്നത്. സാമ്പത്തിക പരാധീനതകളെ തുടർന്ന് സ്വന്തം കിഡ്‌നി വിൽക്കുവാൻ കൊച്ചി...

മഹാകുംഭമേള; തിക്കിലും തിരക്കിലും മരണം, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

0
മഹാകുംഭമേളയിൽ ബുധനാഴ്‌ച പുലർച്ചെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർ കൊല്ലപ്പെടുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി ഡെപ്യൂട്ടി ഇൻസ്പെക്ടർ ഇൻ ജനറൽ വൈഭവ് കൃഷ്‌ണ പ്രയാഗ്രാരാജിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു....

മേനക ഗാന്ധി വയനാട്ടില്‍ വന്ന് താമസിക്കണം; ഒരേക്കര്‍ ഭൂമി സൗജന്യമായി തരാന്‍ തയ്യാർ; ചർച്ചയായി സിപിഐയുടെ കത്ത്

0
വയനാട്ടിൽ മനുഷ്യ വാസ മേഖലയിൽ ഇറങ്ങിയ നരഭോജി കടുവയെ വെടിവെച്ചുകൊല്ലാന്‍ സംസ്ഥാന സർക്കാർ ഉത്തരവിട്ടതിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച മനേക ഗാന്ധിയ്ക്ക് സിപിഐ അയച്ച കത്ത്ഇപ്പോൾ വലിയ ചര്‍ച്ചയാകുന്നു. കേരളത്തിൽ നാടിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കാന്‍...

Featured

More News