7 March 2026

ഇന്ത്യൻ ‘വൈറല്‍ മൊണാലിസ’ പത്ത് ദിവസം കൊണ്ട് പത്ത് കോടി രൂപ സമ്പാദിച്ചോ? സത്യം ഇതാണ്

സോഷ്യല്‍ മീഡിയയില്‍ തരംഗമായതോടെ കുംഭമേളക്ക് എത്തിയ യൂട്യൂബര്‍മാരും ജനങ്ങളും ഈ പെണ്‍കുട്ടിയെ വിടാതെ പിന്തുടര്‍ന്നു

മഹാകുംഭമേളക്ക് ഇടയിൽ സോഷ്യല്‍ മീഡിയയില്‍ വൈറലായ പെണ്‍കുട്ടിയാണ് മോണി ബോസ്ലെ. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നെത്തിയ മോണി ബോസ്ലെ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ‘മൊണാലിസ’ തരംഗമായത്.

രുദ്രാക്ഷ മാലകള്‍ വില്‍ക്കാണ് എത്തിയതായിരുന്നു മോണി ബോസ്ലെ. മൊണാ ലിസ എന്ന പേരിലാണ് ഈ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്. ഇപ്പോഴിതാ മൊണാ ലിസയുടെ വരുമാനവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

പത്ത് ദിവസം കൊണ്ട് പത്ത് കോടി രൂപയാണ് മൊണാ ലിസ സമ്പാദിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ പറയുന്നത്. എന്നാല്‍ ഈ വാദങ്ങള്‍ തള്ളി മൊണാ ലിസ തന്നെ രംഗത്തെത്തി. അത്രയധികം പണം സമ്പാദിക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നുവെങ്കില്‍ ഈ മാലകള്‍ വില്‍ക്കാന്‍ ഇവിടെ നില്‍ക്കില്ലായിരുന്നു എന്നാണ് മൊണാ ലിസ എന്ന മോണി ബോസ്ലെ പറയുന്നത്.

ഇന്‍ഡോറില്‍ നിന്ന് കുടുംബത്തോടൊപ്പം രുദ്രാക്ഷമാലയും മുത്തുമാലകളും വില്‍ക്കാനാണ് മോണി ബോസ്ലെ പ്രയാഗ് രാജിലെത്തിയത്. എന്നാല്‍ മോണി ബോസ്ലെയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായതോടെ കുംഭമേളക്ക് എത്തിയ യൂട്യൂബര്‍മാരും ജനങ്ങളും ഈ പെണ്‍കുട്ടിയെ വിടാതെ പിന്തുടര്‍ന്നു. ഇതെല്ലാം പെണ്‍കുട്ടിയുടെ സുരക്ഷയ്ക്കും വെല്ലുവിളിയായി.

അതേസമയം, മൊണാലിസ സ്വന്തം നാട്ടിലേക്ക് തിരികെ പോയി എന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. കുടുംബത്തിൻ്റെയും തൻ്റെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി തനിക്ക് ഇന്‍ഡോറിലേക്ക് തിരികെ പോകേണ്ടി വന്നുവെന്നും പറ്റിയാല്‍ അടുത്ത മഹാകുംഭമേളയ്ക്ക് എത്തുമെന്നും മോണി ബോസ്ലെ എക്‌സില്‍ കുറിച്ചു.

മൊണാ ലിസയുടെ പ്രശസ്‌തി തങ്ങളുടെ കച്ചവടത്തെ മോശമായി ബാധിച്ചെന്ന് മൊണാ ലിസയുടെ പിതാവ് പറഞ്ഞു. പലരും മാലകള്‍ വാങ്ങുന്നതിന് പകരം മകളോടൊപ്പം ചിത്രങ്ങൾ എടുക്കാനാണ് തങ്ങളുടെ അടുത്തേക്ക് വന്നിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News