ഇന്ത്യയിൽ ആദ്യമായി ബുള്ളറ്റ് പ്രൂഫ് കവചമുള്ള റോൾസ് റോയ്സ് കാർ സ്വന്തമാക്കി വ്യവസായി മുകേഷ് അംബാനി. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോള്‍സ് റോയ്സ് കള്ളിനന്‍ (Rolls Royce Cullinan) കാറുകളുടെ ഉടമയാണിദ്ദേഹം. അംബാനിയുടെ ഗാരേജിൽ റോള്‍സ് റോയിസിന്റെ പത്തോളം കള്ളിനന്‍ ഉള്ളതിനാൽ അവസാനത്തേത് ആണിത്.
നിലവിൽ ചണ്ഡീഗഡിലെ വർക്ക് ഷോപ്പിലാണ് ബുള്ളറ്റ് പ്രൂഫ് കാറിൻ്റെ അവസാന മിനുക്ക് പണികൾ നടക്കുന്നത്. ആഡംബരത്തിൻ്റെ കാര്യത്തിൽ സമാനതകളില്ലാത്ത വാഹനമാണ് റോൾസ് റോയ്സ് കള്ളിനൻ. 2019 ലാണ് മുകേഷ് അംബാനി രാജ്യത്ത് ആദ്യമായി റോൾസ് റോയ്സിൻ്റെ കള്ളിനൻ മോഡൽ സ്വന്തമാക്കിയത്.
ഇദ്ദേഹം സാധാരണയായി അത്യധികം സുരക്ഷാ ക്രമീകരണങ്ങളുള്ള മെഴ്‌സിഡസ് ബെന്‍സ് എസ് 680 ഗാര്‍ഡ് സീഡാനിലാണ് (Mercedes Benz S 680 Guard Sedan) യാത്ര ചെയ്യുന്നത്. പക്ഷെ ഇന്ത്യയില്‍ എസ്‌യുവികള്‍ക്കുള്ള താൽപര്യം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഒരു മാറ്റം വേണമെന്ന തീരുമാനത്തിൽ എത്തിയത്. വെടിയുണ്ടകളേയും ഗ്രനേഡുകളേയും അതിജീവിക്കാൻ കഴിയുന്ന അത്യാധുനിക എസ്‌യുവി ആണിത്.
മിലിറ്ററി ഗ്രേഡ് റൺഫ്ളാറ്റ് സാങ്കേതികവിദ്യ (Military grade runflat technology) ഉപയോഗിച്ചിട്ടുള്ള ടയറുകളാണ് ഈ കാറിൻ്റേത്. പൂർണ്ണസമയം എന്‍എസ്ജി കമാന്‍ഡോകളാണ് കുടുംബത്തിന് സുരക്ഷ ഒരുക്കുന്നത്.



