...
Warning/home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php90
Home News National കോസ്‌മിക്‌ വിസ്‌മയം 400 വർഷത്തിൽ ഒരിക്കൽ സംഭവിക്കുന്നത്; നഗ്‌ന നേത്രങ്ങൾ കൊണ്ട് കാണാം

കോസ്‌മിക്‌ വിസ്‌മയം 400 വർഷത്തിൽ ഒരിക്കൽ സംഭവിക്കുന്നത്; നഗ്‌ന നേത്രങ്ങൾ കൊണ്ട് കാണാം

ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന ഈ അത്ഭുത പ്രതിഭാസം ഫെബ്രുവരി പകുതിയോടെ മറഞ്ഞ് തുടങ്ങും

294

400 വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഒരത്ഭുത പ്രതിഭാസമാണ് കോസ്‌മിക്‌ വിസ്‌മയം. പ്ലാനറ്ററി പരേഡ് എന്ന് വിളിക്കുന്ന ഒരു കോസ്‌മിക്‌ വിസ്‌മയം. Venus, Mars, Jupiter, Saturn, Uranus, Neptune എന്നീ ഗ്രഹങ്ങളെ രാത്രിയിൽ കാണാൻ സാധിക്കുന്ന അപൂർവ്വ അവസരമാണ് ലഭിക്കുന്നത്. അവയിൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കുന്നത് നാല് ഗ്രഹങ്ങളെയാണ്- Venus, Mars, Jupiter, Saturn. എന്നാൽ Uranus, Neptune തുടങ്ങിയ ഗ്രഹങ്ങൾ കാണാൻ സാധിക്കുന്നതിൽ പരിമിതിയുണ്ട്.

പ്രകാശ മലിനീകരണം കുറവുള്ള ഉൾ പ്രദേശങ്ങളിലാവും നഗ്നനേത്രങ്ങൾ കൊണ്ട് ഗ്രഹങ്ങളെ കാണാൻ സാധിക്കുക. രാത്രി സമയത്ത് ആകാശം വ്യക്തമായിരിക്കുകയും വേണം. ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാൻ കഴിയുന്ന ഈ അത്ഭുത പ്രതിഭാസം ഫെബ്രുവരി പകുതിയോടെ മറഞ്ഞ് തുടങ്ങും.

ഗ്രഹങ്ങളെ അടുത്ത് കാണാൻ പ്രത്യേക കമ്പ്യൂട്ടർ വത്കൃത ടെലസ്കോപ് തിരുവനന്തപുരത്തെ പ്രിയദർശിനി പ്ലാനറ്റേറിയത്തിൽ സജീകരിച്ചിട്ടുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 6.45 മുതലാണ് പ്ലാനറ്റേറിയത്തിൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കുന്നത്. 30 രൂപയാണ് ടികറ്റ് നിരക്ക്. കുട്ടികളും, മുതിർന്നവരും ഒരുപോലെ കൗതുകത്തോടെ ആണ് ഈ പ്ലാനറ്ററി അലൈൻമെൻ്റ് കാണാൻ എത്തുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.